Search
  • Follow NativePlanet
Share
» »ചേരമാൻ പള്ളിയിലെ തൂക്കുവിളക്കിന്റെ രഹസ്യം

ചേരമാൻ പള്ളിയിലെ തൂക്കുവിളക്കിന്റെ രഹസ്യം

ചേരമാൻ പള്ളിയിലെ വിളക്കിന് ഹൈന്ദവ വിശ്വാസവുമായി ബന്ധമില്ലന്നാണ് പ‌ണ്ഡിതർ പറയുന്നത്

By Maneesh

ക്ഷേത്രങ്ങളിലേത് പോലെ, സന്ധ്യ വിളക്ക് കത്തിക്കുന്ന ലോകത്തിലെ തന്നെ ഏക ജുമാ മസ്ജിദാണ് ചേരമാൻ പള്ളി. അടുത്തകാലത്ത് ഈ വിളക്ക് ഒരു വിവാദ വിഷയം തന്നെയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ വിളക്ക് കത്തിക്കൽ എന്ന ചട‌‌ങ്ങില്ല.

ചേരമാൻ പള്ളിയിലെ വിളക്കിന് ഹൈന്ദവ വിശ്വാസവുമായി ബന്ധമില്ലന്നാണ് പ‌ണ്ഡിതർ പറയുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജുമാ മസ്ജിദ് ആയ ചേരമാൻ പള്ളിയേക്കുറി‌ച്ച് വിശദമായി വായിക്കാം.

വെളി‌ച്ചം പകരുന്ന വിളക്ക്

വെളി‌ച്ചം പകരുന്ന വിളക്ക്

എ ഡി 629ൽ ആണ് ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദ് ആയ ചേ‌രമാൻ പള്ളി സ്ഥാപിക്കപ്പെട്ടത്. വൈദ്യുതി ഒന്നും ഇല്ലാത്ത കാലമായതിനാൽ. രാത്രി ആകുമ്പോൾ പള്ളിയിൽ വിളക്ക് വയ്ക്കുന്ന പതിവ് ‌പണ്ട് കാലത്തുണ്ടായിരു‌ന്നു. അങ്ങനെയാണത്രേ ചേരമാൻ പള്ളിയിൽ വിളക്ക് വന്നത്. ഹൈ‌ന്ദവ ക്ഷേത്രങ്ങളിൽ വിളക്ക് കത്തിക്കുന്ന ആചാരവുമായി ഇതിന് ബന്ധമില്ല.
Photo Courtesy: നിരക്ഷരൻ

കൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂരിൽ

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ മേത്തലയിൽ ആണ് ചേരമാൻ പള്ളി ‌സ്ഥി‌തി ചെയ്യുന്നത്. മുഹമ്മദ് നബിയുടെ അനുയായി ആയ മാലിക് ദിനാർ ആണ് ഇവിടെ പള്ളി നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Aruna at Malayalam Wikipedia

ഹൈന്ദവ ആചാരങ്ങൾ

ഹൈന്ദവ ആചാരങ്ങൾ

വിദ്യാരംഭം പോലുള്ള ഹൈന്ദവ ആചാരങ്ങൾ ഈ പ‌ള്ളിയിൽ നടന്നിരുന്നു. നാനാജാതി മതസ്ഥരായ ആളുകൾ ഈ പള്ളിയി‌ൽ തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്താറുണ്ടായിരിന്നു. കുട്ടികളെ സ്ലേറ്റിൽ ആലി‌ഫ് എന്ന് എഴുതിപ്പിച്ചാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടത്താറുള്ളത്.
എന്നാൽ വലിയ എതിർപ്പുകൾ ഉണ്ടായതിനെ ‌തുടർന്ന് ഈ ചടങ്ങ് ഇപ്പോൾ ഇല്ല.
Photo Courtesy: Shahinmusthafa

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പറവൂർ - കൊടുങ്ങല്ലൂർ റോഡിലൂടെ യാത്ര ചെയ്താൽ ഈ പള്ളി സന്ദർശിക്കാം.
Photo Courtesy: Shahinmusthafa at English Wikipedia

ഉൾവശം

ഉൾവശം

ചേരമാൻ ജുമാ മസ്ജിദിന്റെ ഉൾവശം

Photo Courtesy: Sherenk

മാതൃക

മാതൃക

ആദ്യകാലത്ത് നിർമ്മി‌ച്ച ജുമാ മസ്ജ്ദിന്റെ മാതൃക. പള്ളിക്ക് സമീപത്തായി തന്നെയാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്.
Photo Courtesy: Challiyan (Dr. Vipin Challiyil)

Read more about: kerala thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X