Search
  • Follow NativePlanet
Share
» »ചെ‌‌‌ട്ടിക്കുളങ്ങര ഭരണി നാളിൽ

ചെ‌‌‌ട്ടിക്കുളങ്ങര ഭരണി നാളിൽ

ചെ‌ട്ടിക്കുളങ്ങര ഭരണി നാളിൽ എന്ന സിനിമാപ്പാട്ട് കേൾക്കാത്താ ആരും തന്നെ ഉണ്ടാകില്ല. ഈ സിനിമ ഗാനത്തെക്കാൾ പ്രശസ്തമാണ് ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രവും അവിടുത്തെ ഭരണി ആഘോഷവും

By Maneesh

ചെ‌ട്ടിക്കുളങ്ങര ഭരണി നാളിൽ എന്ന സിനിമാപ്പാട്ട് കേൾക്കാത്താ ആരും തന്നെ ഉണ്ടാകില്ല. ഈ സിനിമ ഗാനത്തെക്കാൾ പ്രശസ്തമാണ് ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രവും അവിടുത്തെ ഭരണി ആഘോഷവും.

ആലപ്പുഴ നഗരത്തില്‍ നിന്നും മാറി മാവേലിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന ക്ഷേത്രമാണ് ഇതെന്നാണ് ‌പറയപ്പെടുന്നത്.

1200 വർഷത്തെ പഴക്കം

1200 വർഷത്തെ പഴക്കം

1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭഗവതിയാണ് പ്രതിഷ്ഠ. ആദിശങ്കരന്റെ ശിഷ്യനായ പത്മപാദ ആചാര്യനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഭഗവതിയെ മൂന്ന് ഭാവത്തിലാണ് ഇവിടെ പൂജിയ്ക്കുന്നത് പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ ലക്ഷ്മിയായും വൈകുന്നേരത്തോടെ ശ്രീ ദുര്‍ഗയായും ദേവി മാറുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Photo Courtesy: Dvellakat

ചാന്താട്ടം

ചാന്താട്ടം

മരം കൊണ്ടുള്ള വിഗ്രഹമാണിവിടെ. അതുകൊണ്ട് തന്നെ ചാന്താട്ടം ഇവിടത്തെ പ്രധാന ചടങ്ങാണ്. തേക്കിന്‍റെ തടിയില്‍ നിന്നെടുക്കുന്ന ദ്രാവകം ഒന്‍പത് കുടങ്ങളിലാക്കി പൂജിച്ച് ഉച്ച പൂജയ്ക്ക് ദാരുവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ് ചാന്താട്ടം. ശിലാ വിഗ്രഹങ്ങള്‍ നിലനില്‍ക്കാന്‍ എണ്ണ കൊണ്ട് അഭിഷേകവും ദാരു വിഗ്രഹങ്ങള്‍ കേടുകൂടാകാതിരിക്കാന്‍ ചാന്താട്ടവും നടത്തുക പതിവാണ്.
Photo Courtesy: Hellblazzer

കൊടുങ്ങല്ലൂർ ഭഗവതിയുടെ മകൾ

കൊടുങ്ങല്ലൂർ ഭഗവതിയുടെ മകൾ

ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ മകളാണെന്നും വിശ്വാസമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് രസകരങ്ങളായ ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ക്ഷേത്ത്രതില്‍ ഒട്ടേറെ ഉത്സവങ്ങളും നടക്കാറുണ്ട്.
Photo Courtesy: Dvellakat

കുംഭ ഭരണി

കുംഭ ഭരണി

കുംഭ ഭരണിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും ഫെബ്രുവരി-മാര്‍ച്ച് സമയ്തതാണ് ഈ ഉത്സവം നടക്കുന്നത്. കുത്തിയോട്ടമാണ് ക്ഷേത്രോത്സവത്തിലെ ഒരു പ്രധാന വഴിപാട്. പത്ത് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളാണ് കുത്തിയോ‌ട്ടത്തിൽ പങ്കെടുക്കുന്നത്.
Photo Courtesy: Noblevmy at Malayalam Wikipedia

മത സൗഹാർ‌ദം

മത സൗഹാർ‌ദം

എല്ലാ മതക്കാര്‍ക്കും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശനം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. കുംഭമാസത്തിലെ ഭരണി നാളിൽ നാനാജാതി മതസ്ഥരായ ആളുകള്‍ ഭേദവിചാരങ്ങളില്ലാതെ ക്ഷേത്രത്തില്‍ നിന്ന് കഞ്ഞിയും പുഴുക്കും കഴിക്കാറുണ്ട്. കുതിരമൂട്ടില്‍ കഞ്ഞി സദ്യ എന്നാണ് ഇതിനു പറയാറ്.
Photo Courtesy: Dvellakat

മീനത്തിലെ അശ്വതി

മീനത്തിലെ അശ്വതി

കുംഭഭരണി കൂടാതെ മീനത്തിലെ അശ്വതി നാളിലും ഇവിടെ കെട്ടുകാഴ്ച നടക്കും. കുട്ടികളുടെ കെട്ടുകാഴ്ച എന്നാണ് ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂരില്‍ നിന്നും പുതുപ്പുരയ്ക്കല്‍ ഉണ്ണിത്താനും കൈത തെക്ക് മങ്ങാട്ടച്ചനും ചെമ്പോലില്‍ താങ്കളും കൊടുങ്ങല്ലൂരില്‍ ഭജനയിരുന്ന് ദേവിയെ ചെട്ടികുളങ്ങരയ്ക്ക് ആവാഹിച്ചു കൊണ്ടുവന്നു എന്നാണ് കഥ. അശ്വതിനാളിലെ കെട്ടുകാഴ്ച നടന്നാല്‍ മീനഭരണി ദിവസം ഇവിടെ നട തുടക്കാറില്ല. ഭഗവതി കൊടുങ്ങല്ലൂരിലേക്ക് പോകുന്നു എന്നാണ് സങ്കല്‍പ്പം.
Photo Courtesy: Dvellakat

 ആൽ വിളക്ക്

ആൽ വിളക്ക്

ക്ഷേത്രത്തിനു മുന്നില്‍ 13 തട്ടുള്ള ആല്‍ വിളക്കുണ്ട്. 1001 തിരികള്‍ കത്തിക്കാനുള്ള ഈ വിളക്കിന്‍റെ തട്ടുകള്‍ പതിമൂന്നു കരകളെ പ്രതിനിധീകരിക്കുന്നു. ഇത് ഒരു ബുദ്ധ ക്ഷേത്രമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ക്ഷേത്രത്തെ വിശ്വപ്രസിദ്ധമക്കിയ കെട്ടുകാഴ്ച ബൗദ്ധ ഉത്സവത്തിന്‍റെ തുടര്‍ച്ചയാവാം എന്നാണ് കരുതുന്നത്.
Photo Courtesy: Dvellakat

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കൊല്ലം - ആലപ്പുഴ ദേശീയ പാതയില്‍ കായംകുളത്തെത്തി അവിടെ നിന്നും മാവേലിക്കരയ്ക്കുള്ള റോഡില്‍ ആറു കിലോമീറ്റര്‍ പോയാല്‍ ചെട്ടികുളങ്ങരയായി
Photo Courtesy: RajeshUnuppally

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X