വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കേദാർനാഥ് ബദ്രിനാഥ് യാത്ര

Posted by:
Updated: Friday, July 4, 2014, 10:05 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ചാർധാം യാത്ര എന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും പരിപാവനമായ നാലു ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. ചാർധാം ക്ഷേത്രങ്ങളിൽപ്പെട്ട ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം. ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഓറീസയിലെ പുരി എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. ഹൈന്ദവ വിശ്വാസികൾ തങ്ങളുടെ ജീവിതകാലത്തിനിടെ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ക്ഷേത്രങ്ങളാണിവ.

ചാർധാം ക്ഷേത്രങ്ങളിൽ ബദ്രിനാഥ് ക്ഷേത്രത്തിലേക്കുള്ള സന്ദർശനമാണ് ഒരു തീർത്ഥാടകനെന്ന നിലയിൽ നിങ്ങൾക്ക് ഏറെ വെല്ലുവിളികൾ നേരിടാനുള്ളത്. എല്ലാക്കാലത്തും ഇവിടേയ്ക്ക് യാത്ര ചെയ്യാം സാധിക്കില്ല എന്നതാണ് പ്രധാന കാരണം. വേനൽക്കാലത്ത് പ്രത്യേകിച്ച് ഏപ്രിൽ അവസാനം മുതൽ ആണ് ഈ ക്ഷേത്രത്തിൽ തീർത്ഥാടനം അനുവദിക്കുക. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അപകടമേഖല ആയതിനാൽ കടുത്ത നിയന്ത്രണങ്ങളോടേ മാത്രമേ ഇവിടേയ്ക്ക് തീർത്ഥാടകരെ കടത്തിവിടുകയുള്ളു.

ഛോട്ട ചാർ ധാം

ബദ്രിനാഥ് ക്ഷേത്രവും ഈ ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദർശനമാണ് ഛോട്ട ചാർ ധാം എന്ന് അറിയപ്പെടുന്നത്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളാണ് ഛോട്ട ചാർ ധാം യാത്രയിലെ മറ്റു മൂന്ന് ക്ഷേത്രങ്ങൾ. ഹിമാലയ പർവ്വതത്തിന്റെ താഴ്വരയിലാണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര തീർച്ചയായു ത്രില്ലടിപ്പുക്കുന്ന ഒന്നായിരിക്കും.

ഛോട്ടാ ചാർ ധാം ക്ഷേത്രങ്ങളിൽ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ശക്തിദേവതയുടേതാണ്. കേദാർനാഥിലേത് ശിവക്ഷേത്രവും ബദ്രിനാഥിലേത് വിഷ്ണു ക്ഷേത്രവുമാണ്.


കേദാർനാഥ് ക്ഷേത്രം

ഹിമാലയത്തിലെ ഗർവാൾ പ്രവിശ്യയിലാണ് ശിവക്ഷേത്രമായ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ മാസം മുതൽ നവംബർ മാസം വരേ മാത്രമേ ഇവിടെ എത്താൻ കഴിയു. മറ്റുകാലങ്ങളിൽ കടുത്ത തണുപ്പും മഞ്ഞുമായിരിക്കും. മന്ദാകിനി നദിയുടെ സാമിപ്യമാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഗൗരികുണ്ഡിൽ നിന്ന് 14 കിലോമീറ്റർ ട്രെക്ക് ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.

കേദാർനാഥിനെക്കുറിച്ച് കൂടുതൽ വായിക്കാം

ബദ്രിനാഥ് ക്ഷേത്രം

ഉത്തരാഖണ്ഡിലെ ബദ്രിനാഥിലാണ് വിഷ്ണു ക്ഷേത്രമായ ബദ്രിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ദിവ്യദേശം, ചാർ ധാം ക്ഷേത്രങ്ങൾ എന്നിവയിലൊക്കെ ഉൾപ്പെട്ട ക്ഷേത്രമാണ് ഈ ക്ഷേത്രം. എല്ലാവർഷവും ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലത്തിലാണ് ഈ ക്ഷേത്രത്തിലേക്ക് സന്ദർശകരെ അനുവദിക്കുന്നത്.

ഗംഗോത്രി ക്ഷേത്രം

ഗംഗാദേവിയുടെ ആരൂഢമായ ഗംഗോത്രി ക്ഷേത്ര സ്ഥിതി ചെയ്യുന്നത് ഉത്തരകാശി ജില്ലയിലാണ്. ഭഗീരഥ പ്രയത്നത്താൽ സ്വർഗത്തിലെ നദിയാ ഗംഗ ഭൂമിയിലേക്ക് പതിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. ഇപ്പോൾ ഇവിടെ നിലവിലുള്ള ക്ഷേത്രം നിർമ്മിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്. മെയ് - ജൂൺ, സെപ്തംബർ - ഒക്ടോബർ എന്നീ സമയങ്ങളിലാണ് ഈ ക്ഷേത്രം സന്ദർശിക്കാൻ ഏറെ അനുയോജ്യം.

ഗംഗോത്രിയേക്കുറിച്ച് കൂടുതൽ വായിക്കാം

യമുനോത്രി ക്ഷേത്രം

ഉത്തരകാശി ജില്ലയിലാണ് യമുനോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യമുന ദേവീയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ട. ഉത്തരാഖണ്ഡിലെ പ്രശസ്തമായ നഗരങ്ങളായ ഡറാഡൂൺ, ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ നിന്ന് ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാം.

യമുനോത്രിയേക്കുറിച്ച് കൂടുതൽ വായിക്കാം

കേദാർനാഥ് ബദ്രിനാഥ് യാത്ര 2014ൽ

കേദർനാഥ് ബദ്രിനാഥ് ക്ഷേത്രങ്ങളിൽ മെയ് മാസം മുതലാണ് 2014ൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കേദാര്‍നാഥ്‌ ക്ഷേത്രത്തില്‍ മേയ്‌ നാലു മുതലും ബദരീനാഥ്‌ ക്ഷേത്രത്തില്‍ മേയ്‌ അഞ്ചു മുതലുമാണ് തീർത്ഥാടകരെ ക്ഷേത്ര ദർശനത്തിന് അനുവദിക്കുന്നത്. ഒരു ദിവസം ആയിരം തീർത്ഥാടകരെ മാത്രമേ ഈ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു. തീർത്ഥാടകർ ബയോമെട്രിക്ക് റെജിസ്ട്രേഷൻ നടത്തേണ്ടതാണ്.

അളകനന്ദ

ബദ്രിനാഥിലെ അളകനന്ദ നദി
Photo Courtesy: Soranoch

സൈന്യം

ബദ്രിനാഥ് ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി എത്തിയ സൈനീകർ

Photo Courtesy: Drakrana

ബദ്രിനാഥ് ക്ഷേത്രം

ബദ്രിനാഥ് ക്ഷേത്രത്തിലെ ഒരു കാഴ്ച

Photo Courtesy:Pranavdogra

 

മഞ്ഞുകാലം

ബദ്രിനാഥ് ക്ഷേത്രത്തിലെ മഞ്ഞുകാലത്തിലെ കാഴ്ച

Photo Courtesy:Drakrana

ബദ്രിനാഥ്

ബദ്രിനാഥിലെ ഒരു വീഥി. മഞ്ഞുകാലത്തെ ഒരു ദൃശ്യം

Photo Courtesy: Greatartistssteal

 

കവാടം

ബദ്രിനാഥ് ക്ഷേത്രത്തിലേക്കുള്ള കവാടം

Photo Courtesy: Ketan0212

 

പ്രഭാതം

ബദ്രിനാഥ് ക്ഷേത്രത്തിന്റെ ഒരു പ്രഭാത കാഴ്ച

Photo Courtesy: Bahuln89

 

നടപ്പാലം

ബദ്രിനാഥ് ക്ഷേത്രത്തിലേക്കുള്ള നടപ്പാലം

Photo Courtesy: Sarindam7

 

ശില്പഭംഗി

ബദ്രിനാഥ് ക്ഷേത്രത്തിന്റെ കവാടത്തിലെ ശിൽപഭംഗി.

Photo Courtesy: Sarindam7

താഴ്വര

ബദ്രിനാഥിലെ സുന്ദരമായ താഴ്വര. അളകനന്ദ നദിയും കാണാം.
Photo Courtesy: Ekabhishek

നഗരം

ബദ്രിനാഥ് നഗരത്തിനിടയിലെ ക്ഷേത്രത്തിന്റെ ദൃശ്യം

Photo Courtesy: Aurobindo Ogra

 

തപ്തകുണ്ഡ്

ബദ്രിനാഥിലെ ഒരു നീരുറവ. ചൂട് വെള്ളമാണ് ഇവിടെ നിന്ന് പ്രവഹിക്കുന്നത്. നിവധി ആളുകൾ ഇവിടെ നിന്ന് കുളിക്കാറുണ്ട്.

Photo Courtesy: Priyanath

 

പുണ്യമലകൾ

ബദ്രിനാഥിലെ പുണ്യമലകൾ

Photo Courtesy: Tseno Maximov

 

കാഴ്ച

അളകനന്ദ നദിയും നർ നാരയൺ മലനിരയും ബദ്രിനാഥ് ടൗണും

Photo Courtesy: Aurobindo Ogra

 

നർ നാരയൺ

നർ നാരയൺ ക്ഷേത്രത്തിന്റെ അടിവാരത്തെ ബദ്രിനാഥ് ക്ഷേത്രം

Photo Courtesy: Prasadv

 

കാഴ്ച

ബദ്രിനാഥിലെ ഒരു കാഴ്ച

Photo Courtesy: Prasadv

 

ദൃശ്യഭംഗി

നർ‌ നാരയൺ മലനിരകളുടെ പശ്ചാത്തലത്തിൽ ബദ്രിനാഥ് ക്ഷേത്രത്തിന്റെ കാഴ്ച

Photo Courtesy: Drakrana

 

ചൂട് നീരുറവ

ബദ്രിനാഥിലെ ചൂട് നീരുറവ പ്രവഹിക്കുന്ന സ്ഥലം. ഇവിടെ സ്നാനം ചെയ്താൽ രോഗങ്ങ‌ൾ മാറുമെന്നാണ് വിശ്വാമാണ്.

Photo Courtesy: MGA73bot2

ചൂട് നീരുറവ

ബദ്രിനാഥിലെ ചൂട് നീരുറവ പ്രവഹിക്കുന്ന സ്ഥലം. ഇവിടെ സ്നാനം ചെയ്താൽ രോഗങ്ങ‌ൾ മാറുമെന്നാണ് വിശ്വാമാണ്.

Photo Courtesy: MGA73bot2

 

ബദരീശ്വരൻ

ബദ്രിനാഥ് ക്ഷേത്രത്തിലെ പ്രതിഷ്ട

Photo Courtesy: Sksumathy

തടാകം

ബദരിനാഥിലെ ഷീഷ്താൽ തടാകം

Photo Courtesy: Aurobindo Ogra

 

ഭൈരവ നാഥ്

കേദാർനാഥിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Samadolfo

കേദാർനാഥ് ക്ഷേത്രം

കേദാർനാഥിലെ ഈ ക്ഷേത്രം പുനർനിർമ്മിച്ചത് ശങ്കരാചാര്യർ ആണെന്നാണ് കരുതുന്നത്.

Photo Courtesy: Shaq774

 

ഉഖിമത്

മഞ്ഞുകാലത്ത് കേദാർനാഥ് ക്ഷേത്രം അടച്ചിടുമ്പോൾ അവിടുത്തെ വിഗ്രഹങ്ങൾ ഇവിടേയ്ക്ക് കൊണ്ടുവന്നാണ് പൂജകൾ നടത്തുന്നത്.

Photo Courtesy: Vvnataraj

 

വ്യാസ ഗുഹ

മഹാഭാരതം എഴുതിയ വാസൻ ഈ ഗുഹയിൽ വസിച്ചിരുന്നു എന്നാണ് വിശ്വാസം.

Photo Courtesy: Venkats278

പ്രവേശന കവാടം

കേദാർനാഥ് ക്ഷേത്രത്തിലെ പ്രവേശന കവാടം

Photo Courtesy: Kmishra19

 

രാത്രി

കേദാർനാഥ് ക്ഷേത്രത്തിലെ രാത്രി കാഴ്ച

Photo Courtesy: Aurobindo Ogra

യാത്ര

കേദാർനാഥ് ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടക സംഘം

Photo Courtesy: Dharmadhyaksha

 

മലനിരകൾ

കേദാർനാഥിന് സമീപത്തെ മലനിരകൾ

Photo Courtesy: Kaustabh

 

പാത

കേദാർനഥ് ക്ഷേത്രത്തിലേക്കുള്ള പാത. കഴിഞ്ഞ വർഷത്തെ കനത്ത പേമാരിയിൽ ഈ പാത തകർന്നുകിടക്കുയാണ്.
Photo Courtesy: Dharmadhyaksha

കുതിരകൾ

കേദാർനാഥിലെ താഴ്വരകളിൽ മേയുന്ന കുതിരകൾ
Photo Courtesy: Samadolfo

കേദാർനാഥ്

മഞ്ഞുമൂടിക്കിടക്കുന്ന കേദാർനാഥ് മലനിരകൾ

Photo Courtesy: Paul Hamilton

ഗംഗോത്രി

ഗംഗോത്രിയിലെ ക്ഷേത്രം

Photo Courtesy: Vijayakumarblathur

 

യമുനോത്രി

യമുനോത്രിയിലെ ക്ഷേത്രം

 

English summary

Chota Char Dham Yatra of Uttarakhand

Chota Char Dham is a pilgrimage tour that is concentrated only in Uttarakhand.Chota Char Dham is a pilgrimage tour that is concentrated only in Uttarakhand. One of the best spiritual tour that pilgrims can make, this involves the celebrated shrines of Badrinath, Yamunotri, Gangotri and Kedarnath.
Please Wait while comments are loading...