Search
  • Follow NativePlanet
Share
» »തമിഴ്നാട്ടിൽ കുളിരേകുന്ന ബോട്ടുയാത്രകൾ

തമിഴ്നാട്ടിൽ കുളിരേകുന്ന ബോട്ടുയാത്രകൾ

By Maneesh

കടുത്ത ചൂടാണ് തമിഴ് നാടിന്റെ പ്രത്യേകത. വേനലായാൽ തമിഴ്നാട്ടിലെ പലനഗരങ്ങളിലും ജീവിക്കാനെ പറ്റില്ല. ഉഷ്ണം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ. ചൂടിന്റെ കാര്യത്തിൽ ചെന്നൈ എന്നോ മധുരയെന്നോ കോയമ്പത്തൂരെന്നോ വ്യത്യസമില്ല. ചൂട് കൂടുമ്പോൾ തമിഴ്നാട്ടിലെ നഗരത്തിൽ താമസിക്കുന്നവർ സമീപത്തെ ഹിൽസ്റ്റേഷനുകളിലേക്ക് ഒരു വീക്കൻഡ് യാത്ര നടത്താറുണ്ട്.

കടുത്ത ചൂടിൽ‌ അൽപ്പം തണുപ്പ് കിട്ടാൻ ഇത്തരം വീക്കൻഡ് യാത്ര നല്ലതാണ്. ചൂട്കാലത്ത് കുളിരനുഭവിക്കാൻ പറ്റിയ ഒന്നാണ് ബോട്ട് യാത്ര. ബോട്ട് സവാരി ലഭ്യമാകുന്ന സ്ഥലങ്ങൾ തമിഴ് നാട്ടിൽ നിരവധിയുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ചൂടാണ് അനുഭവിക്കുക.

മനസിനേയും ശരീരത്തേയും തണുപ്പിക്കുന്ന ബോട്ട് സവാരിക്ക് പേരുകേട്ട തമിഴ്നാട്ടിലെ അഞ്ച് സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. നഗരച്ചൂടിൽ വിയർക്കുമ്പോൾ ശരീരം ഒന്ന് തണുപ്പിക്കാൻ ഈ സവാരി നിങ്ങളെ സഹായിക്കും. തമിഴ്നാട്ടിലെ ഹിൽസ്റ്റേഷനുകളിലും വനമേഖലകളിലുമാണ് ഇത്തരം യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. ആ സ്ഥലങ്ങൾ നമുക്ക് കാണാം

ഊട്ടി തടാകം, ഊട്ടി

ഊട്ടി തടാകം, ഊട്ടി

തമിഴ്നാട്ടിലേ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനായ ഊട്ടിയിലാണ് പ്രശസ്തമായ ഊട്ടി തടാകം സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഊട്ടി തടാകം. ഇവിടെ എത്തിയാൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ് ഇവിടുത്തെ ബോട്ട് സവാരി. 64 ഏക്കർ പരന്ന് കിടക്കുന്ന ഈ കൃത്രിമ തടാകം 1824ൽ ആണ് നിർമ്മിക്കപ്പെട്ടത്. ഊട്ടിയേക്കുറിച്ച് വായിക്കാം

Photo: Navaneeth Krishnan S

പിച്ചാവരം തടാകം, പിച്ചാവരം

പിച്ചാവരം തടാകം, പിച്ചാവരം

ചിദംബരത്ത് നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് പിച്ചാവരം തടാകം. കണ്ടല്‍ക്കാടുകളുടെ കേന്ദ്രമാണിവിടം. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടല്‍വനമാണിത്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയും, നവംബര്‍ മുതല്‍ ജനുവരി വരെയുമാണ് ഇവിടം സന്ദര്‍ശനയോഗ്യം. ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ബോട്ട് യാത്രക്കും സൗകര്യമുണ്ട്. രാവിലെ ഇവിടെ നിന്നുള്ള സൂര്യോദയം വളരെ മനോഹരമായ ഒരു കാഴ്ച സമ്മാനിക്കും. കൂടുതൽ വായിക്കാം

Photo:PlaneMad.

കൊടൈ ലേക്ക്, കൊടൈക്കനാൽ

കൊടൈ ലേക്ക്, കൊടൈക്കനാൽ

നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ് കൊടൈ ലേക്ക്, 1863 ലാണ് ഈ തടാകം നിര്‍മിച്ചത്. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈ ലേക്ക്. ഏകദേശം 60 കിലോമീറ്റര്‍ പരന്നുകിടക്കുന്ന ഈ ലേക്കിലേക്ക് ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ദൂരമേയുള്ളൂ. ഇവിടെ എത്തിയാൽ ഇവിടുത്തെ ബോട്ട് സവാരി ഒരിക്കലും ഒഴിവാക്കരുത്. കൊടൈക്കനാലിനെക്കുറിച്ച് വായിക്കാം

Photo: Aruna

ബോട്ട് ക്ലബ്, കുട്രാളം

ബോട്ട് ക്ലബ്, കുട്രാളം

ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ആകര്‍ഷണകേന്ദ്രമാണ് ബോട്ട് ക്ലബ്ബ്. മേലെ വെണ്ണമാടായിക്കുളത്തിനരികിലെ ഐന്തരുവി, പഴയ കുട്രാള അരുവി എന്നിവയ്ക്ക് അടുത്താണ് ഈ ബോട്ട് ക്ലബ്ബ്. കുട്രാളത്തിൽ എത്തുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്തതാണ് ഈ യാത്ര.
Photo: PREVRAVANTH

പുംഗനൂർ തടാകം, ഏലഗിരി

പുംഗനൂർ തടാകം, ഏലഗിരി

ഏലഗിരിയിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും ആകർഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ പൂംഗനൂർ തടാക പാർക്ക്. ബോട്ട് സവാരിയാണ് ഈ തടാകത്തിലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാന കാര്യം. കൃത്രിമമായി നിർമ്മിച്ച ഈ തടാകത്തിന്റെ വിസ്തൃതി 56.70 ചതുരശ്ര മീറ്റർ ആണ്. ഏലഗിരിയേക്കുറിച്ച് കൂടുതൽ വായിക്കാം

Photo: cprogrammer

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X