വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം

Posted by:
Updated: Friday, June 19, 2015, 16:31 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

മരതകാന്തി പടര്‍ത്തി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് കര്‍ണാടകയില്‍. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് സാമ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ആ സ്ഥലത്തെ കിഴക്കിന്റെ സ്‌കോട്‌ലാന്‍ഡ് എന്ന് വിളിച്ചു. അതാണ് കൂര്‍ഗ്. ഇന്ത്യയില്‍ കൂര്‍ഗിന് പകരം വയ്ക്കാന്‍ കൂര്‍ഗ് മാത്രമേയുള്ളു.

കൂര്‍ഗിലെ 10 റൊമാന്റിക് റിസോര്‍ട്ടുകള്‍

ഏക്കറുകണക്കിന് നീണ്ടുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവിളത്തോട്ടങ്ങളും കൂര്‍ഗിനെ സുന്ദരമായ ചാരുത നല്‍കുന്നു. സുന്ദരമായ കാലവസ്ഥയാണ് കൂര്‍ഗിന്റെ മറ്റൊരു പ്രത്യേകത. പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട കൂര്‍ഗില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്.

കൂര്‍ഗിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

മനോഹരങ്ങളായ അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നല്‍ക്‌നാട് കൊട്ടാരം,
ഭാഗമണ്ഡല, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂർഗിൽ ഉണ്ട്. കൂടുതൽ അറിയാം

Photo Courtesy: Lingeswaran Marimuthukum

തടിയന്റമോൾ

കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍ കേരള - കര്‍ണാടക അതിര്‍ത്തിയിലായി നിലകൊള്ളുന്ന ഈ കൊടുമുടിക്ക് സമുദ്രനിരപ്പില്‍ നിന്നും 1748 മീറ്റര്‍ ഉയരമുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Prashant Ram

ദുബാരെ

കൂര്‍ഗിനടുത്തായാണ് കാവേരിയുടെ തീരത്ത് ദുബാരെ എന്ന പേരില്‍ പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തേയുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണ് ദുബാരെ. മൈസൂരിലെ ദസറ ആഘോഷങ്ങളില്‍ എഴുന്നള്ളിച്ചിരുന്ന ആനകളെ ഇവിടെ നിന്നുമാണ് പരിശീലിപ്പിച്ചിരുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Potato Potato

ബൈലക്കുപ്പേ

ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. കൂടുതൽ വായിക്കാം

Photo Courtesy: Lingeswaran Marimuthukum

അബ്ബി വെള്ളച്ചാട്ടം

മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്.

Photo Courtesy: Gopal Vijayaraghavan

നിസാർഗധാമ

പ്രകൃതിരമണീയമായ സ്ഥലമാണ് നിസര്‍ഗധാമം. കാവേരി നദിയിലുള്ള ഒരു ദ്വീപാണിത്. കുശാല്‍ നഗറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 35 എക്കറിലായി പന്നുകിടക്കുന്ന ഇക്കോളജിക്കല്‍ പാര്‍ക്കാണ് നിസര്‍ഗധാമം. ദ്വീപിനെ കരയുമായി ബന്ധപ്പെടുത്തുന്നത് 90 മീറ്റര്‍ നീളമുള്ള തൂക്കുപാലമാണ്. കൂടുതൽ വായിക്കാം
Photo Courtesy: Lingeswaran Marimuthukum

ഇരുപ്പുവെള്ളച്ചാട്ടം

ദക്ഷിണ കൂര്‍ഗില്‍ ബ്രഹ്മഗിരി മലനിരകളിലാണ് ഇരുപ്പു വെള്ളച്ചാട്ടം. വെള്ളച്ചാട്ടം കാണണമെങ്കില്‍ ബ്രഹ്മഹിരി വന്യജീവി സങ്കേതത്തിനുള്ളിലേയ്ക്ക് പോകണം. ലക്ഷ്മണ തീര്‍ത്ഥ വെള്ളച്ചാട്ടമെന്നും ലക്ഷ്മണ തീര്‍ത്ഥ നദിയെന്നും ഇതറിയപ്പെടുന്നുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Rameshng

തലക്കാവേരി

ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് തലക്കാവേരി. ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഇവിടമാണ് പുണ്യനദിയായ കാവേരിയുടെ ഉത്ഭവസ്ഥാനം. സമുദ്രനിരപ്പില്‍ നിന്നും 1276 മീറ്റര്‍ ഉയരത്തിലാണിത്. കൂടുതൽ വായിക്കാം

ഭാഗമണ്ഡലം

ഹൈന്ദവവിശ്വാസികളുടെ മറ്റൊരു പുണ്യസ്ഥലമാണ് ഭാഗമണ്ഡലം. ഇവിടുത്തെ ക്ഷേത്രവും ത്രിവേണി സംഗമവും പ്രശസ്തമാണ്. തലക്കവേരിയില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരി നദിയും കനക, സുജോതി എന്നീ ചെറുനദികളും സംഗമിക്കുന്നതിവിടെയാണ്. കൂടുതൽ വായിക്കാം

വെള്ളച്ചാട്ടത്തിലെക്കുളി

ആബ്ബി വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന സഞ്ചാരികൾ

Photo Courtesy: jeet_sen

 

ദുബാരെയിലെ ആനകൾ

ദുബാരെ ആനവളർത്തുകേന്ദ്രത്തിലെ ആനകൾ

Photo Courtesy: Dhruvaraj S

ഫോട്ടോയെടുക്കുന്ന ബുദ്ധിസ്റ്റ്

ബൈലക്കുപ്പയിലെ ബുദ്ധഗ്രാമത്തിൽ നിന്നുള്ള ഒരു ദൃശ്യം.

Photo Courtesy: Lingeswaran Marimuthukum

 

അപൂർവയിനം ജീവി

ഭാഗമണ്ഡലം കാടുകളിലെ അപൂർവയിനം ഷഡ്പദം.

Photo Courtesy: Vipin Baliga

 

ആലയമണി

ബൈലക്കുപ്പയിലെ ബുദ്ധ ക്ഷേത്രത്തിലെ മണി.
Photo Courtesy: Lingeswaran Marimuthukum

നാഗക്ഷേത്രം

ഭാഗമണ്ഡലത്തെ ഒരു നാഗനക്ഷേത്രം
Photo Courtesy: jeet_sen

ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ

ബൈലക്കുപ്പയിലെ ബുദ്ധ സെറ്റിൽമെന്റിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Joshua Singh

 

 

സെലവാര വെ‌ള്ളച്ചാട്ടം

സെലവാര വെ‌ള്ളച്ചാട്ടം
Photo Courtesy: V.v

 

ബോട്ടുയാത്ര

ദുബാരെ എലിഫന്റ് ക്യാമ്പിന് സമീപത്ത് നിന്നുള്ള കാഴ്ച

Photo Courtesy: Shiraz Ritwik

 

 

പുള്ളിമാനുകൾ

കൂർഗിലെ ഡീർ പാർക്കിലെ പുള്ളിമാനുകൾ
Photo Courtesy: Aditya Patawari

ദേവത കല്ലുകൾ

കൂർഗിന് സമീപം മടിക്കേരിയി‌ൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Lingeswaran Marimuthukum

 

സൂര്യോദയം

കൂർഗിലെ സൂര്യോദയ ദൃശ്യം

Photo Courtesy: snapper san

 

 

കുശാൽ നഗർ

കുശാൽ നഗറിലെ കാഴ്ച

Photo Courtesy: Haseeb P

 

തോട്ടംതൊഴിലാളികൾ

കൂർഗിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികൾ

Photo Courtesy: Philip Larson

 

ബുദ്ധമത അനുയായികൾ

ബൈലക്കുപ്പയിൽ നിന്നുള്ള ഒരു ദൃശ്യം
Photo Courtesy: Lingeswaran Marimuthukum

ബുദ്ധവിഹാരം

ബൈലക്കുപ്പയിലെ ബുദ്ധവിഹാരം

Photo Courtesy: Premnath Thirumalaisamy

 

 

കൂർഗിലേക്കുള്ള വഴികൾ

English summary

Coorg travel guide

Coorg is termed as one of the best destinations for holidays in India. With its lush green tea gardens, coffee plantations, rolling hills and sparkling waterfalls, Coorg offers all that you need for a complete relaxing trip.
Please Wait while comments are loading...