Search
  • Follow NativePlanet
Share
» »ദസറയ്ക്കായി മൈസൂര്‍ ഒരുങ്ങി, നിങ്ങളോ?

ദസറയ്ക്കായി മൈസൂര്‍ ഒരുങ്ങി, നിങ്ങളോ?

By Maneesh

മൈസൂര്‍ അടിമുടി ചമഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു, ഈ വര്‍ഷത്തെ ദസറ മുന്‍വര്‍ഷത്തേക്കാള്‍ ഗംഭീരമാക്കാന്‍. മൈസൂര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സമയമാണ് മൈസൂരിലെ ദസറക്കാലം. മൈസൂരില്‍ എത്തുന്ന ഏത് സഞ്ചാരികളേയും
ആകര്‍ഷിപ്പിക്കുന്ന മൈസൂര്‍കൊട്ടാരത്തിലെ ദീപാലങ്കാരമാണ് ദസറയുടെ ചാരുതകൂട്ടുന്ന ഏറ്റവും വലിയ ഒന്ന്. ദസറനാളുകളില്‍
മാത്രമാണ് മൈസൂര്‍കൊട്ടാരത്തിന്റെ ചുമരുകളില്‍ ഒരു ലക്ഷത്തോളം ബള്‍ബുകള്‍ ഒരുമിച്ച് തെളിയുന്നത്.

ദസറയ്ക്ക് പോകുന്നുണ്ടോ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ മറക്കേണ്ട

ദീപപ്രഭയിൽ പത്തുനാൾ

പത്ത് നാൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് മൈസൂരിലെ ദസറ. സെപ്തംബർ 25 മുത‌ൽ ഒക്ടോബർ നാലുവരെയാണ് ഈ വർഷത്തെ ദസറ ആഘോഷം. ഈ ദിവസങ്ങളിലെ രാത്രികളിൽ മൈസൂർകൊട്ടാരം ഒരു ലക്ഷം ബൾബുകൾക്കൊണ്ട് ശോഭിക്കുന്നത് കാണാം.

മൈസൂർ ദസറ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ കണ്ടറിയാം

ആനച്ചന്തം

ആനച്ചന്തം

മൈസൂർ ദസറയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ആനകളാണ്. വിജയ ദശമിനാളിലെ ജംബോ സവാരിയാണ് സഞ്ചാരികൾക്ക് മുന്നിൽ ആനകൾ കൗതുക കാഴ്ചകളാകുന്നത്.

ആനകൾ മൈസൂരിലേക്ക്

ആനകൾ മൈസൂരിലേക്ക്

ദസറയ്ക്ക് മാസങ്ങൾക്ക് മുൻപെ ആനകൾ മൈസൂരിലേക്ക് കൂട്ടംകൂട്ടമായി എത്തിത്തുടങ്ങും. മൈസൂരിൽ എത്തിച്ചേരുന്ന ആനകളുടെ പരിശീലനമാണ് ദസറവരെ നടക്കുന്നത്.

ലോറികളിൽ എത്തുന്ന ആനകൾ

ലോറികളിൽ എത്തുന്ന ആനകൾ

സമീപസ്ഥലങ്ങളിൽ നിന്ന് ആനകളെ ലോറികളിലാണ് മൈസൂരിൽ എത്തിക്കുന്നത്. മൈസൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള നാഗർഹോള ദേശീയപാതയിൽ നിന്നുള്ള ആനകളെ ചിലപ്പോൾ നടത്തിയും കൊണ്ടുവരാറുണ്ട്.

വരവേൽപ്പ്

വരവേൽപ്പ്

ചെറുഗ്രാമങ്ങൾ താണ്ടി മൈസൂരിൽ എത്തുന്ന ആനകളെ ഗ്രാമീണർ നൃത്തചുവടുകളും വാദ്യമേളങ്ങളോടും കൂടിയാണ് വരവേൽക്കുന്നത്.

ഔദ്യോഗിക സ്വീകരണം

ഔദ്യോഗിക സ്വീകരണം

തുടർന്ന് മൈസൂർ ദസറയുടെ ചുമതലയുള്ള മന്ത്രി ആനകളെ ഔദ്യോഗികമായി മൈസൂരിൽ സ്വീകരണം നടത്തും.

ആനയൂട്ട്

ആനയൂട്ട്

മൈസൂരിലെ ക്യാമ്പുകളിൽ പാർപ്പിക്കുന്ന ആനകൾക്ക് പ്രത്യേക വിഭവങ്ങളാണ് നൽകുന്നത്. റാഗി ഉണ്ടയാണ് അതിലൊന്ന്. ഇതുപോലെ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം ആനകൾക്ക് കൊടുക്കാൻ ഈ നാളുകളിൽ ശ്രദ്ധിക്കാറുണ്ട്.

ആനകളെ തെരഞ്ഞെടുക്കൽ

ആനകളെ തെരഞ്ഞെടുക്കൽ

ഉയരവും തൂക്കവും ആരോഗ്യവും നോക്കിയാണ് ദസറയ്ക്ക് അണിനിരക്കേണ്ട ആനകളെ തെരഞ്ഞെടുക്കുന്നത്. മൈസൂർ രാജ വംശത്തിന്റെ കാലത്തെ ആനകളെ തെരഞ്ഞെടുക്കുന്നതിൽ വലിയ നിഷ്കർഷത നടപ്പിലാക്കിയിരുന്നു. ആനകളുടെ നടത്തം വരെ അവയെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്.

ആനകളെ പാർപ്പിക്കുന്ന ഇടം

ആനകളെ പാർപ്പിക്കുന്ന ഇടം

കാലങ്ങളായി മൈസൂർ ദസറയ്ക്ക് അണിനിരത്തുന്ന ആനകളെ പാർപ്പിക്കുന്നത് നാഗർഹോളെ ദേശീയോദ്യാനത്തിന് സമീപമാണ്. ദുബാരെ, ഹെബ്ബാളെ, മൂർക്കൽ, കള്ളള്ള, വീരണ ഹൊസഹള്ളി, മേട്ടികുപ്പെ, ബന്ദിപ്പൂർ, ഭീമേശ്വരി തുടങ്ങിയ സ്ഥലങ്ങളിലാണ്.

പാപ്പാൻമാർ

പാപ്പാൻമാർ

ഈ ആനകളെ പരിപാലിക്കാൻ ഏകദേശം 240ൽ അധികം പാപ്പാന്മാരും ഉണ്ട്.

ആനപ്പേരുകൾ

ആനപ്പേരുകൾ

പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരാണ് ആനകൾക്ക് ഇടാറുള്ളത്. ദ്രോണ, ബലരാമ, അർജുന, ഭരത, കാന്തി, ഗായത്രി, കോകില, അഭിമന്യു, എന്നിങ്ങനെയാണ് ആനകളുടെ പേരുകൾ.

ഔദ്യോഗിക ബഹുമതി

ഔദ്യോഗിക ബഹുമതി

ഔദ്യോഗിക ബഹുമതികളോടെ ദസറ ആനകളെ സ്വീകരിക്കുന്നു.

വരിവരിയായി

വരിവരിയായി

നഗരത്തിലൂടെ വരിവരിയായി നീങ്ങുന്ന ആനകൾ

വാദ്യഘോഷങ്ങൾ

വാദ്യഘോഷങ്ങൾ

ദസറ ആനകളെ സ്വീകരിക്കാൻ വാദ്യഘോഷങ്ങളുടെ അകമ്പടി.

നർത്തകർ

നർത്തകർ

ഗോത്രവിഭാഗക്കാരുടെ നൃത്തങ്ങൾ

പീരങ്കി

പീരങ്കി

രാജകീയത വിളിച്ചോതുന്ന ചടങ്ങാണ് മൈസൂരിലെ ആന എഴുന്നെള്ളത്ത്.

ലോഗോ പ്രകാശനം

ലോഗോ പ്രകാശനം

മൈസൂർ ദസറയുടെ ലോഗോപ്രകാശന ചടങ്ങ്.

ലോഗോ

ലോഗോ

മൈസൂർ ദസറയുടെ ലോഗോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X