Search
  • Follow NativePlanet
Share
» »ഖിച്ചനില്‍ വിരുന്നെത്തുന്ന ഡമോയ്‌സെല്ലി കൊക്കുകള്‍

ഖിച്ചനില്‍ വിരുന്നെത്തുന്ന ഡമോയ്‌സെല്ലി കൊക്കുകള്‍

By Maneesh

മുറ്റത്തെ ചെടികളില്‍ വന്നിരിക്കുന്ന കൊച്ചുകുരുവികളെ കാട്ടി അമ്മ ചോറ് വാരി തന്നിരുന്ന ഒരു കുട്ടിക്കാലം നമുക്കില്ലേ? പക്ഷെ ഇപ്പോള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കിക്കേ അത്തരം കുരുവികളേയൊക്കൊ കാണാന്‍ കഴിയുമോയെന്ന്. അപൂര്‍വമായി കണ്ടാലായി.

പക്ഷികളെ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം കുട്ടിക്കാലം മുതല്‍ക്കെ നമ്മുടെയുള്ളിലുള്ളതാണ്. ഡമോയ്‌സെല്ലി കൊക്കുകള്‍ എന്ന ദേശാടന കൊക്കുകളെ കാണാന്‍ നമുക്ക് ഒരു യാത്ര ചെയ്യാം.

01.രാജസ്ഥാനിലെ ഖി‌ച്ചന്‍

01.രാജസ്ഥാനിലെ ഖി‌ച്ചന്‍

ഡമോയ്‌സെല്ലി കൊക്കുകള്‍ വിരുന്നു വരാറുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് രാജസ്ഥാനിലെ ഖിച്ചന്‍. ഖിച്ചന്‍ സഞ്ചാരികളുടെ ഇടയില്‍ ഇത്രയും പ്രശസ്തമായത് ഡമോയ്‌സെല്ലി കൊക്കുകളുടെ പേരിലാണ്. ഖിച്ചനെക്കുറിച്ച് കൂടുതല്‍ അറിയന്‍ സ്ലൈഡുകളിലൂടെ നീങ്ങാം
Photo Courtesy: Daniel Villafruela.

02. വിരുന്നെത്തുന്ന വിദേശ കൊക്കുകള്‍

02. വിരുന്നെത്തുന്ന വിദേശ കൊക്കുകള്‍

ജോധ്പൂരി‌ലെ ഒരു ഉള്‍നാടാണ് ഖിച്ചന്‍. ഖിച്ചനിലേക്ക് വിദേശ കൊക്കുകള്‍ വിരു‌ന്നെത്താന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. ഖിച്ചനിലെ റത്തന്‍ലാല്‍ മാലൂ എന്ന ഒരാള്‍ തന്റെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍. തീറ്റ തിന്നാന്‍ എത്തിയ പക്ഷികളുടേയും അണ്ണാന്മാരുടേ‌യും കൂട്ടത്തില്‍ ഡമോയ്‌സെല്ലി കൊക്കുകളും ഉണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊക്കുകളുടെ എണ്ണം കൂടി വരികയായിരുന്നു.

Photo Courtesy: Chinmayisk

03. ഡമോയ്‌സെല്ലി കൊക്കുകള്‍

03. ഡമോയ്‌സെല്ലി കൊക്കുകള്‍

കൊക്കുകളുടെ കുടുംബത്തില്‍ ഏറ്റവും കുഞ്ഞന്‍ കൊക്കുകളാണ് ഡമോയ്‌സെല്ലി കൊക്കുകള്‍. യൂറേഷ്യ, മംഗോളിയ, ചൈന തുടങ്ങിയ നാടുകളില്‍ നിന്നാണ് ഈ കൊക്കുകള്‍ വിരുന്നു വരാറു‌ള്ളത്. മഞ്ഞുകാലമാകുമ്പോള്‍ ഇന്ത്യയി‌ലെ രാജസ്ഥാനിലും ആഫ്രിക്കയിലേക്കുമാണ് ഈ കൊക്കുകള്‍ ദേശാടനം നടത്താറുള്ളത്.

Photo Courtesy: Travelling Slacker

04. കുഞ്ഞന്‍ കൊക്കുകള്‍

04. കുഞ്ഞന്‍ കൊക്കുകള്‍

മറ്റു കൊക്കുകളെ അപേക്ഷിച്ച് വളരെ ചെറിയതാണ് ഡമോയ്‌സെല്ലി കൊക്കുകള്‍. ജാലാശയങ്ങള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍, പുല്‍മേടുകള്‍, മരുഭൂ പ്രദേശങ്ങള്‍ എന്നിവയാണ് ഇവയുടെ വാസ സ്ഥാനങ്ങള്‍. തല മുതല്‍ കീഴ്ഭാഗം വരെ കറുപ്പും. പുറം ഭാഗം മുഴുവന്‍ വെളുപ്പുമാണ് ഈ കൊക്കുകളുടെ നിറം. ഇംഗ്ലീ‌‌ഷ് അക്ഷരത്തിലെ വി പോലെയാണ് ഇവ കൂട്ടത്തോടെ പറക്കുന്നത്.

Photo Courtesy: Sumeet Moghe

05. ആഗസ്റ്റില്‍ വിരുന്നെത്തും

05. ആഗസ്റ്റില്‍ വിരുന്നെത്തും

എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം അവസാനത്തോടെയാണ് ഡമോയ്‌സെല്ലി കൊക്കുകള്‍ ഖിച്ചനില്‍ ‌വിരുന്നെത്താറുള്ളത്. വര്‍ഷ വര്‍ഷം ഖിച്ചനില്‍ എത്തുന്ന കൊക്കുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ട്. ആഗസ്റ്റ് അവസാനമാകുന്നതോടെ ഖിച്ചനിലേക്ക് സഞ്ചാരികളുടെ തിരക്കായിരിക്കും.

Photo Courtesy: Francis Bacon

06. പോകാന്‍ പറ്റിയ സമയം

06. പോകാന്‍ പറ്റിയ സമയം

ഡമോയ്‌സെല്ലി കൊക്കുകള്‍ കാണാനാണ് സഞ്ചാരികള്‍ ഖിച്ചനില്‍ എത്തിച്ചേ‌രുന്നത്. ആഗസ്റ്റ് അവസാനം മുതല്‍ ഫെബ്രുവരി വരെ കൊക്കുകള്‍ ഇവിടെ ഉണ്ടാകാറുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ സഞ്ചാരികള്‍ കൂടുതലായും എത്താറുള്ളത്.

Photo Courtesy: ANKITNARANG297

07. എത്തിച്ചേരാന്‍

07. എത്തിച്ചേരാന്‍

ജോധ്‌പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായാണ് ഖിച്ചന്‍ സ്ഥിതി ‌ചെയ്യുന്നത്. ഫലോഡിയാണ് ഖിച്ചന്റെ അടുത്തുള്ള പ്രധാന ടൗണ്‍. രാജസ്ഥാനിലെ ‌പ്രധാന നഗര‌ങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് ബസുകള്‍ ലഭ്യമാണ്.

Photo Courtesy: Govinda rajpurohit

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X