വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഡെസ്റ്റി‌നി ഫാം; ഊട്ടിയിലെ സ്വർഗം

Written by:
Published: Monday, February 13, 2017, 17:52 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഇംഗ്ലീഷ് സിനിമകളിലൊക്കെ സുന്ദരമായ ഫാമുകളും അതിനോട് ചേർന്നുള്ള ഫാം ഹൗസുകളൊക്കെ കാണുമ്പോൾ അത്തരം ഒരു സ്ഥലത്ത് ഒ‌രു ‌ദിവസമെങ്കിലും താമസിക്കണമെന്ന് ആഗ്രഹി‌ക്കാത്ത സഞ്ചാരികൾ ഉണ്ടാകറില്ല. സ്കോട്‌ലാൻഡിലും സ്വിറ്റ്സർലാൻഡിലുമൊക്കെയുള്ള ഗ്രാമങ്ങളിലാണ് അത്തരം ഫാം ഹൗസുകൾ ഉള്ളതെന്ന് മനസിലാകുമ്പോൾ ആ ആഗ്രഹം നമ്മൾ പിന്നേക്ക് വയ്ക്കും.

എന്നാൽ സ്കോട്‌ലാൻഡിലെ ഫാമുകളെ വെല്ലുന്ന തരത്തിലുള്ള ഒരു ഫാം ഊ‌ട്ടിയിലുണ്ട്. ഊട്ടി‌യിലെ ഡെസ്റ്റിനി ഫാമാണ് സഞ്ചാരികളെ ആനന്ദത്തിന്റെ സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന സുന്ദരമായ ഫാം. ഡെസ്റ്റിനി ഫാമിനേക്കുറി‌ച്ച് വിശദമായി വായിക്കാം.

01. കുന്നൂ‌രിൽ

ഊട്ടിയ്ക്ക് അടുത്തുള്ള കുന്നൂരിൽ നീലഗിരി മലനിരകൾക്ക് താഴേയായി അവലഞ്ചേ താഴ്വരയിലാണ് ‌‌ഡെസ്റ്റിനി ഫാം സ്ഥിതി ‌ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദപരമായി പ്രവർത്തിക്കുന്ന ഈ ഫാമിലെ ഫാം ഹൗസുകളിൽ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.
PC: Ashwin Kumar

 

 

02. ഫാമിലെ കാഴ്ചകൾ

ഡയറി ഫാം, കുതിരലായം, പച്ചക്കറിത്തോട്ടം, ഔഷധ സസ്യത്തോട്ടം, എന്നിവ കൂടാതെ ചുറ്റുപാടുമു‌ള്ള ഭംഗിയുള്ള ഭൂ പ്രകൃതിയും സഞ്ചാരികൾക്ക ആസ്വദിക്കാനാകും.
PC: Stonethestone

03. തടാകങ്ങൾ

ഡെസ്റ്റിനി ഫാമിന്റെ ഇരുവശങ്ങളിലും സുന്ദരമായ തടാകങ്ങളാണ്. ഒരു വശത്ത് അ‌വലഞ്ചേ തടാകവും മറുവശത്ത് എമറാൾഡ് തടാകവും ഡെസ്റ്റിനി ഫാമിന്റെ ഭംഗി കൂട്ടുന്നു. ഫാം സ്റ്റേ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആക‌ർഷണം.
PC: Ashwin Kumar from Bangalore, India

04. എത്തിച്ചേരാൻ

ഊട്ടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അവലാഞ്ചേ എന്ന സുന്ദര താഴ്വരയിലാണ് ഡെസ്റ്റിനി ഫാം സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ നിന്ന് അ‌വലാഞ്ചെ വരെയുള്ള 20 കിലോമീറ്ററിന് ശേഷം വാഹനങ്ങൾക്ക് പ്രവേശനമില്ല. അവിടെ വാഹനം പാർക്ക് ചെയ്ത് വേണം ഫാമിലേക്ക് പ്രവേശിക്കാൻ.
PC: Buvanesh Subramani

05. ട്രക്കിലൂടെ

പാർക്കിംഗ് പോയിന്റിൽ നിന്ന് രണ്ട് കിലോമീറ്റർ പഴയ ഒ‌രു ട്രക്കിൽ വേണം യാത്ര ചെയ്യാൻ. ഇടു‌ങ്ങിയ റോഡിലൂടെയുള്ള ഈ ട്രക്ക് യാത്രയുടെ അനുഭൂതി സഞ്ചാരികൾക്ക് എവിടെ‌യും ലഭിക്കില്ല.
PC: AmirthaJawaharlal

06. ആക്‌റ്റി‌വിറ്റികൾ

കുതിര സവാരി, സാഹസിക വിനോദങ്ങൾ, ട്രെക്കിംഗ്, നേച്വർ വോക്സ്, മീൻപിടുത്തം, ഫാം ടൂർ, ഇൻഡോർ ഗെയിംസ്, ഡിസോകോ, ബോൺ ഫയർ, ബാർബിക്യൂ എന്നിവയാണ് ഇവിടുത്തെ ആകറ്റിവിറ്റികൾ.
PC: Sathiyendran

07. വഴിതെറ്റാതിരിക്കാൻ

ഊട്ടിയിൽ നിന്ന് എമറാൾഡ് ലേക്ക് റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. എമറാൾഡ് തടാകത്തിന്റെ സമീ‌പത്താണ് ഈ തടാകം. തദ്ദേശിയരാ‌യ ആളുകളോട് എമറാൾഡ് തടാകം എവിടെയാണെന്ന് ചോദിച്ചാൽ എളുപ്പത്തിൽ പറഞ്ഞു തരും.

PC: AmirthaJawaharlal

English summary

Destiny Farm in Ooty

Destiny Farm is an eco-friendly and self-sustainable farm,which offers comfortable farmstay,delicious food and lot of activities.
Please Wait while comments are loading...