Search
  • Follow NativePlanet
Share
» »തലശ്ശേ‌രിക്കാരുടെ ധര്‍മ്മടംതുരുത്ത്

തലശ്ശേ‌രിക്കാരുടെ ധര്‍മ്മടംതുരുത്ത്

കണ്ണൂരിൽ വിനോദ സഞ്ചാരത്തിന് എത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ധർമ്മടം തുരുത്ത്

By Maneesh

കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് നിങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തും. ധര്‍മ്മടം എന്നാണ് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് അറബിക്കടലിലേക്ക് നോക്കിയാല്‍, ഒരു നൂറു മീറ്റര്‍ അകലെയായി ഒരു കൊച്ചു ദ്വീപ് കാണാം ധര്‍മ്മടം തുരുത്താണ് അത്.

കണ്ണൂരിൽ വിനോദ സഞ്ചാരത്തിന് എത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ധർമ്മടം തുരുത്ത്. അഞ്ച് ഏക്കാറാണ് ഈ ദ്വീപിന്റെ വിസ്തൃതി. നിറയെ തെങ്ങുകൾ നിറഞ്ഞ ഈ കൊച്ച് ദ്വീപ് അകലെ നിന്ന് നോക്കി കാണുമ്പോൾ തന്നെ സുന്ദരമായി തോന്നും. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, വിനോദ സഞ്ചാരികളുടെ വർദ്ധനവിലിം അതികം പരിസ്ഥിതി പ്രശ്നങ്ങളൊന്നും ധർമ്മടം ബീച്ചിന് ഉണ്ടായിട്ടില്ല.

കാഴ്ചകള്‍ ഒരുക്കി തലശ്ശേരി നിങ്ങളെ സ്വാഗതം ചെയ്യുന്നുകാഴ്ചകള്‍ ഒരുക്കി തലശ്ശേരി നിങ്ങളെ സ്വാഗതം ചെയ്യുന്നു

തലശ്ശേ‌രിക്കാരുടെ ധര്‍മ്മടംതുരുത്ത്

Photo Courtesy: ShajiA

ധർമ്മടം തുരുത്ത് പോലെ കൗതുകം പകരുന്ന നിരവധി തുരുത്തുകൾ കേരളത്തിൽ ഉണ്ട് അവയേക്കുറിച്ച് വായിക്കാംധർമ്മടം തുരുത്ത് പോലെ കൗതുകം പകരുന്ന നിരവധി തുരുത്തുകൾ കേരളത്തിൽ ഉണ്ട് അവയേക്കുറിച്ച് വായിക്കാം

കണ്ണൂരിലൂടെ ഒരു കടലോര യാത്ര നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും ഇത് നിങ്ങൾ വായിക്കുക

ധർമ്മപട്ടണം

ധർമ്മപട്ടണം എന്നായിരുന്നു പണ്ട് കാലത്ത് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അത് പിന്നെ ലോപിച്ച് ധർമ്മടം ആകുകയായിരുന്നു. ധർമ്മടത്തുള്ള തുരുത്ത് പിന്നീട് ധർമ്മടം തുരുത്തെന്നും അറിയപ്പെട്ടു. പച്ച തുരുത്തെന്നും ധർമ്മടം തുരുത്ത് അറിയപ്പെടുന്നുണ്ട്. നിരവധി ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങൾ ഈ പ്രദേശത്ത് നിന്ന് കണ്ടുകിട്ടിയതിനാൽ പ്രാചീന കാലത്ത് ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു എന്നാണ് ചരിത്രകാരൻമാർ വിശ്വസിക്കുന്നത്.

തലശ്ശേ‌രിക്കാരുടെ ധര്‍മ്മടംതുരുത്ത്

Photo Courtesy: Drajay1976

സ്വകാര്യഭൂമി

മുൻപ് സ്വകര്യവ്യക്തിയുടെ സ്ഥലമായിരുന്നു ധർമ്മടം തുരുത്ത്. എന്നാൽ അടുത്തിടെ ഇത് സർക്കാർ ഏറ്റെടുത്തു. ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം.

മുഴപ്പിലങ്ങാട് ബീച്ചി‌നേക്കുറിച്ച് ചില കാര്യങ്ങള്‍മുഴപ്പിലങ്ങാട് ബീച്ചി‌നേക്കുറിച്ച് ചില കാര്യങ്ങള്‍

വേലിയിറക്കം

വേലിയിറക്ക നാളുകളിൽ ധർമ്മടം തുരുത്തിലേക്ക് കടലിലൂടെ നടന്ന് ചെല്ലാനാവും. പ്രധാന കരയിൽ നിന്ന് നൂറ് മീറ്റർ മാത്രമേ ഇവിടേയ്ക്ക് ദൂരമുള്ളു. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വീസുകളുണ്ട്.

തലശ്ശേ‌രിക്കാരുടെ ധര്‍മ്മടംതുരുത്ത്

Photo Courtesy: Jaisen Nedumpala

മുഴപ്പിലങ്ങാട്

ധര്‍മ്മടം ദ്വീപില്‍ നിന്ന് ഏതാണ്ട് 200 മീറ്റര്‍ അകലെയുള്ള കടലോര പ്രദേശമാണ് മുഴപ്പിലങ്ങാട് ബീച്ച്. കടലോര മണല്‍ പ്രദേശത്തിലൂടെ നാല് കിലോമീറ്ററോളം വണ്ടിയോടിച്ച് പോകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. കറുത്ത വലിയ പാ‍റകള്‍ സംരക്ഷണമൊരുക്കിയിട്ടുള്ള ഈ തീരപ്രദേശം എന്‍എച് 17ന് സമാന്തരമായാണ് കിടക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X