Search
  • Follow NativePlanet
Share
» »മനുഷ്യരുടെ വിനോദങ്ങളില്‍ മൃഗങ്ങള്‍ ഇരയാകുമ്പോള്‍

മനുഷ്യരുടെ വിനോദങ്ങളില്‍ മൃഗങ്ങള്‍ ഇരയാകുമ്പോള്‍

By Anupama Rajeev

വിനോദങ്ങള്‍ പല‌വിധത്തില്‍ ഉണ്ട്, എന്നാല്‍ ക്രൂരതകള്‍ കണ്ട് സന്തോഷിക്കുന്നതിനെ വിനോദമെന്ന് പറയാന്‍ പറ്റുമൊ. കാലം ഇത്ര പുരോഗമി‌ച്ചിട്ടും മൃഗങ്ങളെ ഉപയോഗിച്ച് കൊണ്ടുള്ള ക്രൂരവിനോദങ്ങള്‍ക്ക് കുറവൊന്നുമില്ലന്നാണ് മൃഗസ്നേഹികളുടെ സംഘടനകള്‍ ചൂണ്ടികാണിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വി‌ചിത്രമായ 10 ആഘോഷങ്ങള്‍ഇന്ത്യയിലെ ഏറ്റവും വി‌ചിത്രമായ 10 ആഘോഷങ്ങള്‍

ആചരങ്ങളുടെ പേരില്‍ ഇന്ത്യയിലെ പലസ്ഥലങ്ങളിലും നടത്തപ്പെടുന്ന ക്രൂരത വിനോദ‌ങ്ങള്‍ എന്തെക്കൊയാണെന്ന് മനസിലാക്കാം # Rooster Fight

‌ജെല്ലിക്കെട്ട്

‌ജെല്ലിക്കെട്ട്

പരമ്പരാഗതമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ കൊണ്ടാടുന്ന ഒരു വിനോദമാണ് ജെല്ലിക്കെട്ട്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പൊങ്കല്‍ നാളുകളിലാണ് ഈ വിനോദം നടക്കുന്നത്. മൂന്ന് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ഈ വന്യ വിനോദം അരങ്ങേറുന്നത്. നാണയക്കിഴി എന്ന് അര്‍ത്ഥം വരുന്ന സല്ലികാശ് എന്ന തമിഴ് വാക്കില്‍ നിന്നാണ് ജെല്ലിക്കെട്ട് എന്ന പേരുണ്ടായെതെന്നാണ് പറയപ്പെടുന്നത്. നാണയങ്ങള്‍ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പില്‍ കെട്ടിയിടും. ഈ കാളയെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. വിശദമായി വായിക്കാം

Photo Courtesy: Iamkarna

കോഴിപ്പോര്

കോഴിപ്പോര്

പൂവന്‍ കോഴികളെ പരസ്പരം ആക്രമി‌പ്പിച്ചുകൊണ്ടുള്ള ഒരു തരം ചൂതുകളി‌യാണ് ഇത്. ധനുഷ് നായകനായ ആടുകളം എന്ന സിനിമയുടെ പശ്ചാത്ത‌ലം ഇതായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂ‌രും കോയമ്പത്തൂരുമാണ് കോഴിപ്പോരിന് പേരുകേട്ട സ്ഥലം. ആന്ധ്രപ്രദേശിലെ കാരേംപുടി ഗ്രാമം, ക‌ര്‍ണാട‌കയിലെ ഉഡുപ്പ്, കേരളത്തിലെ കാസര്‍കോട് എന്നിവിടങ്ങളിലും കോഴിപ്പോര് നടക്കാറു‌ണ്ട്. കാസര്‍കോട്ടെ കോഴി‌പ്പോരിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മി‌ച്ച സിനിമയായിരുന്നു ജയരാജിന്റെ കണ്ണകി.

Photo Courtesy: Amshudhagar

കമ്പള

കമ്പള

കമ്പള എന്നവാക്ക് കേട്ടിട്ടുണ്ടോ? കര്‍ണാടകയിലെ തുളുനാട് പ്രദേശത്ത് എല്ലാവര്‍ഷവു നടക്കാറുള്ള പോത്തോട്ട മത്സരമാണ് ഇത്. കമ്പള എന്ന തുളുവാക്കിന്റെ അര്‍ത്ഥം പോത്തോട്ട മത്സരം എന്നാണ്. മുന്‍കാലങ്ങളില്‍ ഒരു വിനോദ പരിപാടിയായിട്ടാണ് കമ്പള നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ തുളുനാട്ടിലെ ആളുകളുടെ ഇടയില്‍ ഇതൊരു അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം

Photo Courtesy: wildxplorer

കരടി നൃത്തം

കരടി നൃത്തം

പത്ത് ഇരുപത് വര്‍ഷങ്ങള്‍ മുന്‍പ് വരെ നഗരങ്ങളില്‍ പോലും കണ്ടുവന്നിരുന്ന ഒരു പ്രാകൃത വിനോദമായി‌രുന്നു. ക‌രടി നൃത്തം. വന്യജീവി സംര‌ക്ഷണ നിയമം ശക്തമായതിനേത്തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് ഇത് അപ്രത്യക്ഷമായെങ്കില്‍ ചില ഗ്രാമങ്ങളില്‍ ഇത് ഇപ്പോഴും നടക്കുന്നുണ്ട്.

കുരങ്ങ് നൃത്തം

കുരങ്ങ് നൃത്തം

ഇന്ത്യയിലെ പലസ്ഥലങ്ങളിലും കാണാവുന്ന ഒരു വിനോദമാണ് കുരങ്ങുകളെ കൊണ്ട് നൃത്തം ചെയ്യുക എന്നത്. കുരങ്ങുകളെ മനുഷ്യരുടേത് പോലെ വസ്ത്രങ്ങളൊക്കെ അണിയിപ്പിച്ചാണ് നൃത്തം ചെയ്യിപ്പിക്കുന്നത്.

Photo Courtesy: EENAD ARUL

കുറുക്കന്‍ ദര്‍ശനം

കുറുക്കന്‍ ദര്‍ശനം

തമിഴ് നാട്ടിലെ സേലത്തെ ചില ഗ്രാമങ്ങളില്‍ നടക്കാറുള്ള പൊങ്കല്‍ ആഘോഷങ്ങളിലെ ഏറ്റവും വലിയ കൗതുകങ്ങളില്‍ ഒന്ന് കുറുക്കന്‍ ദര്‍ശനം ആണ്. സേലത്തിനടുത്തെ പെരിയ കൃഷ്ണപുരം ഗ്രാമത്തിലാണ് പരമ്പരാഗതമായി ഇത്തരം ഒരു ആചാരം നടത്തപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: jans canon

 കിലാ റയ്പൂര്‍ ഒളിംപിക്സ് (ലുധിയാന)

കിലാ റയ്പൂര്‍ ഒളിംപിക്സ് (ലുധിയാന)

പഞ്ചാബിലെ ലുധിയാനയില്‍ എല്ലാവര്‍ഷവും ഫെബ്രുവരിമാസത്തില്‍ നടക്കാറുള്ള ഒരു കായിക മാമങ്കമാണ് കിലാ റായ്പൂര്‍ ഒളിംപിസ്. വളരെ വിചിത്രമാല പല കായിക മത്സര‌ങ്ങളും ഇവിടെ കാണാന്‍ കഴിയും. ലുധിയാനയേക്കുറിച്ച് വിശദമായി വായിക്കാം PTI IMAGE

Read more about: tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X