Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ മുന്തിരിത്തോട്ടം ഇവിടെയാണ്

ഇന്ത്യയുടെ മുന്തിരിത്തോട്ടം ഇവിടെയാണ്

By Maneesh

മുംബൈയും പൂനെയും നഗ്പൂരും കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ പ്രശസ്തമായ സ്ഥലമാണ് നാസിക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുന്തിരി ഉത്പാദിപ്പിക്കുന്ന സ്ഥലമായതിനാല്‍ ഇന്ത്യയുടെ വൈന്‍‌ ക്യാപിറ്റലെന്നാണ് നാസിക്കിന്റെ വിളിപ്പേര്.

എത്തിച്ചേര‌ന്‍

മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയായാണ് നാസിക് സ്ഥിതി ചെയ്യുന്നത്. പൂനെയില്‍ നിന്ന് 200 കിലോമീറ്റര്‍ യാത്ര ചെയ്ത നാസികില്‍ എത്തിച്ചേരാം.

നാസിക്കിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം

ഐതീഹ്യം

ഐതീഹ്യം

ഹൈന്ദവ ഇതിഹാസമായ രാമായണത്തില്‍ നാസികിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ശ്രീരാമന്‍ തന്റെ 14 വര്‍ഷത്തെ വനവാസക്കാലം ചെലവഴിച്ചത് ഇവിടത്തെ തപോവനത്തിലാണ് എന്ന് കരുതപ്പെടുന്നു.

Photo Courtesty: AnandKatgaonkar

പേരിന് പിന്നില്‍

പേരിന് പിന്നില്‍

ഇവിടെവച്ചാണ് രാമാനുജനായ ലക്ഷ്മണന്‍ രാവണ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത്. മൂക്ക് എന്നര്‍ത്ഥം വരുന്ന നാസിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് നാസിക് എന്ന സ്ഥലപ്പേരിന്റെ ഉല്‍പ്പത്തി.
Photo Courtesy: Redtigerxyz

ചരിത്രം

ചരിത്രം

സത്‌വാഹന രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു നാസിക്. പതിനാറാം നൂറ്റാണ്ടില്‍ മുഗളരുടെ കീഴിലായ നാസിക്കിന്റെ പേര് ഗുല്‍ഷാന്‍ബാദ് എന്ന് തിരുത്തപ്പെട്ടിരുന്നു. പിന്നീട് പേഷ്വരുടെ കൈവശമെത്തിയ നാസിക് ഒടുവില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ അധിനതയിലുമായി.
Photo Courtesy: Waee

പുസ്തകങ്ങളില്‍

പുസ്തകങ്ങളില്‍

കാളിദാസന്റേയും വാത്മീകിയുടെയും കൃതികളില്‍ നാസികിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 150 ബി സിയില്‍ ജീവിച്ചിരുന്ന പ്ലോട്ടമിയും നാസിക്കിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.
Photo Courtesy: AnandKatgaonkar

നഗര വികസനം

നഗര വികസനം

മഹാരാഷ്ട്രയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് നാസിക്. വ്യാവസായിതം, വിദ്യാഭ്യാസം, നഗരവികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം നാസികിന്റെ കുതിപ്പ് സ്തുത്യര്‍ഹമാണ്.
Photo Courtesy: Anannyadeb

ത്രയംബകേശ്വര ക്ഷേത്രം

ത്രയംബകേശ്വര ക്ഷേത്രം

ത്രയംബകേശ്വര ക്ഷേത്രമാണ് നാസിക്കിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്ന്. മഹാരാഷ്ട്രയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ത്രയംബകേശ്വര ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Girishkap
മറ്റു ക്ഷേത്രങ്ങള്‍

മറ്റു ക്ഷേത്രങ്ങള്‍

ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്ന മുക്തി ധാം ആണ് മറ്റൊരു പ്രശസ്തമായ ക്ഷേത്രം. ശ്രീമദ് ഭഗവത് ഗീതയിലെ അധ്യായങ്ങള്‍ ഈ ക്ഷേത്രച്ചുവരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നതായി കാണാം. കരിങ്കല്ലില്‍ കെട്ടിയുണ്ടാക്കിയ കാലാരാം ക്ഷേത്രമാണ് നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന മറ്റൊരു തീര്‍ത്ഥാടന കേന്ദ്രം. വിശദമായി വായിക്കാം

Photo Courtesy: World8115
നാണയ മ്യൂസിയം

നാണയ മ്യൂസിയം

ഏഷ്യയിലെ ഒരേയൊരു കോയിന്‍ മ്യൂസിയം എന്ന ഖ്യാതിയുള്ളത് നാസിക്കിലെ മ്യൂസിയത്തിനാണ്. നാണയം ശേഖരിക്കുന്നവരുടെയും നാണയ ശാസ്ത്രജ്ഞന്മാരുടെയും ഇഷ്ടസ്ഥലമാണ് നാസിക്കിലെ ഈ മ്യൂസിയം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇവിടത്തെ നാണയശേഖരം കാണാന്‍ നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു

കുംഭമേള

കുംഭമേള

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച കുംഭമേളക്കാലത്ത് നാസിക്കില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളുമായി വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെ തടിച്ചുകൂടുന്നു. ജൂലൈ മാസത്തിലാണ് ഈ വര്‍ഷത്തെ കുംഭമേള.
Photo Courtesy: Arian Zwegers

താമസിക്കാന്‍

താമസിക്കാന്‍

വലിയ സാമ്പത്തികച്ചെലവില്ലാതെ താമസ സൗകര്യങ്ങള്‍ ലഭ്യമാകും എന്നതാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ ധര്‍മ്മ സ്ഥലങ്ങള്‍ വരെയുള്ള ഇടങ്ങള്‍ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി തെരഞ്ഞെടുക്കാം.
Photo Courtesy: Kirankasve86

സു‌ല വൈന്‍ യാര്‍ഡ്

സു‌ല വൈന്‍ യാര്‍ഡ്

മുന്തിരിപ്പാടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് നാസിക്. വൈന്‍ ആരാധകര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് സുല വിനേയാര്‍ഡ്. വായിക്കാം

Photo Courtesy: chiragndesai

ഗാന്ധിയും അംബേദ്ക്കറും

ഗാന്ധിയും അംബേദ്ക്കറും

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തന്റെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് നാസിക്കിലാണ്. ഭരണ ഘടനാ ശില്‍പ്പിയായ ബി ആര്‍ അംബേദ്കര്‍ തൊട്ടുകൂടാത്തവരെന്ന് കരുതപ്പെട്ടിരുന്ന ദളിതര്‍ക്കുവേണ്ടി നടത്തിയ സമരങ്ങള്‍ നയിച്ചതും നാസിക്കിലായിരുന്നു.
Photo Courtesy: Ajay Tallam

പാണ്ഡവലേനി

പാണ്ഡവലേനി

ജൈന രാജാക്കന്മാര്‍ പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്ന പാണ്ഡവലേനി ഗുഹകളാണ് നാസിക്കിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. 24 ഗുഹകളാണ് ഇവിടെയുള്ളത്. മനോഹരമായി പണിതീര്‍ത്തിരിക്കുന്ന ഈ ഗുഹകള്‍ക്ക് ഏകദേശം ഇരുപത് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വായിക്കാം

Photo Courtesy: Anannyadeb
സപ്തശൃംഗീ ദേവി

സപ്തശൃംഗീ ദേവി

നാസിക്കിലെ ഒരു പുണ്യസ്ഥലമാണ് ഇത് സപ്തശൃംഗീ ദേവി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നാസിക്കിലെ രാം കുണ്ഡ് എന്ന രാംചന്ദ്ര കുണ്ഡില്‍ നിന്ന് ഒരു കാഴ്ച.

Photo Courtesy: DineshWadekar

ജൈന ക്ഷേത്രം

ജൈന ക്ഷേത്രം

നാസിക്കിലെ ജൈന ക്ഷേത്രം

Photo Courtesy: Gauravghosh24

നരോശങ്കര്‍ ക്ഷേത്രം

നരോശങ്കര്‍ ക്ഷേത്രം

നാസിക്കിലെ നരോശങ്കര്‍ ക്ഷേത്രം

Photo Courtesy: AnandKatgaonkar

ശക്തിമാന്‍

ശക്തിമാന്‍

നാസിക്കിലെ ശക്തിമാന്റെ ഒരു ശില്പം
Photo Courtesy: Finavon

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X