Search
  • Follow NativePlanet
Share
» »ഡബിള്‍ ഡെക്കര്‍ ട്രെയിനില്‍ യാത്ര പോകാം

ഡബിള്‍ ഡെക്കര്‍ ട്രെയിനില്‍ യാത്ര പോകാം

By Maneesh

യാത്രകള്‍ എപ്പോഴും വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് സഞ്ചാരമാര്‍ഗങ്ങളില്‍ പുതുമകള്‍ തേടുന്നത്. കാറും ബസും തുടങ്ങി സൈക്കിളുകളില്‍ വരെ ദൂരങ്ങള്‍ താണ്ടുന്നവരുണ്ട്. ഇത്തരത്തില്‍ വ്യത്യസതമായ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില വ്യത്യസ്ത ട്രെയിന്‍ യാത്രകളും പരീക്ഷിക്കാവുന്നതാണ്.

ട്രെയിൻ യാത്രകളിലും വ്യത്യസ്തയോ എന്ന് അത്ഭുതപ്പെടേണ്ട. വ്യത്യസ്തമായ യാത്രകൾക്ക് ഇന്ത്യൻ റെയി‌ൽവെ തന്നെ നിരവധി ട്രെയിനുകൾ രംഗത്ത് ഇറക്കിയിട്ടുണ്ട് അതിലൊന്നാണ് ഡബിൾ ഡെക്കർ ട്രെയിൻ.

ഡബിൾ ഡെക്കർ ട്രെയിനിനേക്കുറിച്ച്

ഇന്ത്യയിൽ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ അവതരിപ്പിച്ചത് 2012ൽ ആണ്. മുംബൈ മുതൽ അഹമ്മെദ്ബാദ് വരെയാണ് ഈ ട്രെയിനിന്റെ സഞ്ചാരം. ഇതേത്തുടർന്ന് ഹൗറ - ധൻബാദ്, ചെന്നൈ - ബാംഗ്ലൂർ എന്നീ ഡബിൾ ഡെക്കർ ട്രെയിനുകൾ കൂടെ ഇന്ത്യൻ റെയിൽ‌വെ അവതരിപ്പിച്ചു. ഇന്ത്യയിലെ ചില ഡബിൾ ഡെക്കർ ട്രെയിൻ റൂട്ടുക‌ൾ പരിചയപ്പെടാം.

രസകരമായ ഒരു ട്രെയിൻ‌ യാത്രയ്ക്ക് ഊട്ടിയിലേക്ക് പോകാംരസകരമായ ഒരു ട്രെയിൻ‌ യാത്രയ്ക്ക് ഊട്ടിയിലേക്ക് പോകാം

ഇന്ത്യയിൽ ഏറ്റവും ചെലവുകൂടിയ ട്രെയിൻ യാത്രഇന്ത്യയിൽ ഏറ്റവും ചെലവുകൂടിയ ട്രെയിൻ യാത്ര

കേട്ടിട്ടില്ലേ? ഭാരതദർശൻ ട്രെയിനിനേക്കുറിച്ച് കേട്ടിട്ടില്ലേ? ഭാരതദർശൻ ട്രെയിനിനേക്കുറിച്ച്

ഏറ്റവും നീളത്തില്‍ ഓടുന്ന അഞ്ച് ട്രെയിനുകള്‍ഏറ്റവും നീളത്തില്‍ ഓടുന്ന അഞ്ച് ട്രെയിനുകള്‍

ആസ്വദിക്കാവുന്ന ട്രെയിന്‍ യാത്രകള്‍ക്ക് 10 ട്രെയിനുകള്‍ആസ്വദിക്കാവുന്ന ട്രെയിന്‍ യാത്രകള്‍ക്ക് 10 ട്രെയിനുകള്‍

അഹമ്മദ്ബാദ് - മുംബൈ

അഹമ്മദ്ബാദ് - മുംബൈ

അഹമ്മദ്ബാദിൽ നിന്ന് മുംബൈ വരെയാണ് ഈ ഡബിൾ ഡെക്കർ ട്രെയിനിന്റെ സഞ്ചാരം. ആഴ്ചയിൽ ആറു ദിവസം ഈ റെയിനിന്റെ സേവനം ലഭ്യമാണ് 12932, 12931 എന്നീ നമ്പറുകളിലാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. രാവിലെ ആറു മണിക്ക് അഹമ്മദ്ബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുംബൈൽ എത്തിച്ചേരുന്നത്. തുടർന്ന് 2. 20 മുംബൈയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ രാത്രി ഒൻപതേ നാൽപ്പതിന് അഹമ്മദാബാദിൽ തിരിച്ചെത്തുന്നു.

Photo Courtesy: Superfast1111

ഭോപാൽ - ഇൻഡോർ

ഭോപാൽ - ഇൻഡോർ

മധ്യപ്രദേശിലെ ഭോപാൽ മുതൽ തലസ്ഥാനമായി ഇൻഡോർ വരെയാണ് ഈ ട്രെയിൻ യാത്ര ചെയ്യുന്നത്. 224 കിലോമീറ്റർ യാത്ര ചെയ്യുന്ന ഈ ട്രെയിൻ 4 മണിക്കൂർ കൊണ്ട് ഇൻഡോറിൽ എത്തിച്ചേരും

Photo Courtesy: Sajal1911

ചെന്നൈ - ബാംഗ്ലൂർ

ചെന്നൈ - ബാംഗ്ലൂർ

പ്രമുഖ ദക്ഷിണേന്ത്യൻ നഗരങ്ങളായ ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിൻ സർവീസ്. ദക്ഷിണേന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ സർവീസും ഇതാണ്.

Photo Courtesy: Sayowais

ഫ്ലൈയിംഗ് റാണി

ഫ്ലൈയിംഗ് റാണി

മുംബൈ മുതൽ സൂററ്റ് വരെയാണ് ഈ ട്രെയിൻ യാത്ര ചെയ്യുന്നത്. എല്ലാ ദിവസവും സർവീസ് നടത്തുന്ന ഈ ട്രെയിനിലെ 12 കോച്ചുകളാണ് ഡബിൾ ഡെക്കറുകൾ. രാവിലെ 5.25ന് സൂററ്റിൽ നിന്ന് യാത്രപുറപ്പെടുന്ന ഈ ട്രെയിൻ രാവിലെ 10.10ന് മുംബൈയിൽ എത്തിച്ചേരും. വൈകുന്നേരം 5.55ന് മുംബൈയിൽ നിന്ന് തിരിക്കുന്ന ഈ ട്രെയിൻ രാത്രി 10.35ന് ആണ് സൂറത്തിൽ എത്തിച്ചേരുന്നത്.

Photo Courtesy: Superfast1111

കാചെഗുഡ - ഗുണ്ടൂർ

കാചെഗുഡ - ഗുണ്ടൂർ

ഹൈദരബാദിലെ കാചഗുഡെയിൽ നിന്ന് പുറപ്പെട്ട് ഗുണ്ടൂർ വരെ എത്തിച്ചേരുന്ന ഈ ട്രെയിൻ തെലുങ്കാനയേയും ആന്ധ്രപ്രദേശിനേയും ബന്ധപ്പെടുത്തുന്ന ട്രെയിനാണ്. കാചെഗുഡയിൽ നിന്ന് തിരുപ്പതിയിലേക്കും എ സി ഡബിൾ ഡെക്കർ ട്രെയിൻ ഉണ്ട്.

Photo Courtesy: Superfast1111

ഹൗറ - ധൻബാദ്

ഹൗറ - ധൻബാദ്

പശ്ചിമ ബംഗാളിലെ ഹൗറ മുതൽ ഝാർഖണ്ഡിലെ ധൻബാദ് വരെയാണ് ഈ ട്രെയിൻ നീളുന്നത്.

Photo Courtesy: Anindya Roy

ജെയ്പൂർ - ഡെൽഹി സറായി റോഹില

ജെയ്പൂർ - ഡെൽഹി സറായി റോഹില

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ മുതൽ ഡൽഹി സാറായി റോഹില റെയി‌ൽവേ സ്റ്റേഷൻ വരെയാണ് ഈ ട്രെയിൻ നീളുന്നത്.

Photo Courtesy: Superfast1111

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X