Search
  • Follow NativePlanet
Share
» »ഡ്രീ ഫെസ്റ്റിവല്‍, അപ്താനി, സിറോ; വല്ലതും മനസിലായോ?

ഡ്രീ ഫെസ്റ്റിവല്‍, അപ്താനി, സിറോ; വല്ലതും മനസിലായോ?

By Maneesh

അരുണാചല്‍പ്രദേശിലെ ഗോത്ര വിഭാഗമായ അപ്താനികളുടെ കാര്‍ഷിക ഉത്സവമാ‌ണ് ഡ്രീ ഫെസ്റ്റിവല്‍. അരുണാചല്‍ പ്രദേശി‌ലെ സിറോ എന്ന സ്ഥലത്താണ് അപ്താനി വര്‍ഗക്കാര്‍ പാര്‍ക്കുന്നത്. ഡ്രീ ഫെസ്റ്റിവ‌ലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിറോയില്‍ പോയാല്‍ മതി.

എല്ലാവര്‍ഷവും ജൂലൈ നാലു മുതല്‍ ഏഴുവരെയാണ് ആഘോഷങ്ങള്‍ നടക്കാറുള്ള‌ത്. ഈ ദിവസങ്ങളില്‍ അപ്താനികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഗോത്രദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്ന ചടങ്ങുണ്ട്. തങ്ങളുടെ വിളവുകളെ സംരക്ഷിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതാണ് ഈ ആഘോഷം.

Thomas Cook‌ വഴി ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 2000 രൂപ വരെ ലാഭം നേടാം

പ്രധാന പരിപാടികള്‍

നാടന്‍പാട്ടുകള്‍, പരമ്പരാഗത നൃത്തങ്ങള്‍ മറ്റു സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ നടക്കാറുള്ള ഉത്സവങ്ങളില്‍ ഉണ്ടാകാറുള്ളത്. മിസ്റ്റര്‍ ഡ്രീ, മിസ് ഡ്രീ തുടങ്ങിയ മത്സരങ്ങളും ഉത്സ‌വത്തിന്റെ ഭാഗമായി നടക്കും.

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സിറോയിലാണ് ഡ്രീ ഫെസ്റ്റിവ‌ല്‍ നടക്കാറുള്ളത്. സിറോയേക്കുറിച്ച് വിശദമായി വായിക്കാം

അപ്താനികളെക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം

അപ്താനി

അപ്താനി

ഏറെ നിഗൂഢതകളും കൗതുകങ്ങളും നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സിറോയിലാണ് അപ്താനികള്‍ നിവസിക്കുന്നത്.

Photo Courtesy: Pranab Doley

അരിഭക്ഷണം

അരിഭക്ഷണം

അ‌രിഭക്ഷണമാണ് അപ്താനികളുടെ പ്രധാന ഭക്ഷണം. അവരുടെ പ്രധാന കൃഷി നെല്ലാണ്. മറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ വയല്‍നിലങ്ങളിലാണ് അവര്‍ കൃഷി ചെയ്യുന്നത്.

Photo Courtesy: AshLin

മൂക്കുത്തി

മൂക്കുത്തി

അപ്താനി സ്ത്രീകളുടെ മൂക്കുകുത്തി വളരെ പ്രത്യേകതയുള്ളതാണ്. ഈ മൂക്കുത്തിയാണ് അവരെ ഏറെ വ്യത്യസ്തരാക്കുന്നത്.
Photo Courtesy: Doniv79 at en.wikipedia

പെണ്ണ് മോഷണം

പെണ്ണ് മോഷണം

സുന്ദരികളായ അപ്താനി സ്ത്രീകളെ മറ്റു ഗോത്രക്കാര്‍ കട്ടുകൊണ്ടുപോകാറുണ്ടായിരുന്നൂ. അതിനാല്‍ ആണ് സ്ത്രീകളെ തിരിച്ചറിയാന്‍ പ്രത്യേക രീതിയിലുള്ള അടയാള ആഭരണങ്ങള്‍ ധരിപ്പിക്കുന്നത്.

Photo Courtesy: Tony Persun

1967

1967

1967ല്‍ നടന്ന ഡ്രീ ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യം

Photo Courtesy: Jupiter Singh

ഡാമിന്‍ഡാ നൃത്തം

ഡാമിന്‍ഡാ നൃത്തം

ഗോത്ര നൃത്തമായ ഡാമിന്‍ഡാ നൃത്തം 1967ല്‍ അവതരിപ്പിച്ചപ്പോള്‍

Photo Courtesy: Jupiter Singh

ഡാമിന്‍ഡാ നൃത്തം (കളര്‍)

ഡാമിന്‍ഡാ നൃത്തം (കളര്‍)

അപ്താനി സ്ത്രീകളുടെ നൃത്തമായ ഡാമിന്‍ഡാ നൃത്തം ഇപ്പോള്‍
Photo Courtesy: rajkumar1220

ബലിപീഠം

ബലിപീഠം

ഡ്രീ ഉത്സവത്തിന് ബലിയര്‍പ്പിക്കാന്‍ ഒരുക്കിയിരിക്കുന്ന ബലിപീഠം. 1967ലെ കാഴ്ച

Photo Courtesy: Jupiter Singh

പൂജാരി

പൂജാരി

ഡ്രീ ഉത്സവത്തിന് ബലി നടത്തുന്ന പൂജാരി
Photo Courtesy: Jupiter Singh

ആചാരങ്ങള്‍

ആചാരങ്ങള്‍

വിചിത്രമായ ആചാരങ്ങളാണ് അപ്താനികളുടേത്. മരിച്ചു കഴിഞ്ഞാല്‍ അയാളുടെ കുഴിമാടത്തിന് മുകളില്‍ ഇങ്ങനെ മൃഗങ്ങളുടെ തലയെടുത്ത് വയ്ക്കുന്നത് അവരുടെ ആചാരങ്ങളില്‍ ഒന്നാണ്.

Photo Courtesy: Arif Siddiqui

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X