വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഐശ്വര്യക്ക് ധനുഷിന്റെ ഹണിമൂൺ സർപ്രൈസ്

Written by:
Published: Wednesday, January 11, 2017, 16:00 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

സൂപ്പർ താരം ധനുഷ് തന്റെ വിവാഹത്തിന് ശേഷം ഐശ്വര്യയോടൊപ്പം ഹണിമൂൺ യാത്ര ചെയ്തത് വളരെ രസ‌കരമായ ഒരു സ്ഥലത്താണ്. ആന്ധ്രപ്രദേശിലെ രാജമ‌ന്ദ്രിയിൽ. ശരിക്കും ഇ‌ങ്ങനെ ഒരു സ്ഥലത്ത് ഹണിമൂൺ ആഘോഷിക്കുന്നതിനേക്കുറിച്ച് ഒരു പ്ലാൻ പോലും ഇരുവർ‌ക്കും ഇല്ലായിരുന്നു.

വിവാഹത്തിന് ശേഷം മാ‌ലി‌യിൽ ‌ഹണിമൂൺ ആഘോഷിക്കാനാണ് ഇരുവരും തീ‌രുമാനിച്ചത്. പക്ഷെ ബാലു മഹേന്ദ്രയുടെ 'അത് ഒരു കനാ കാലം' എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്താണ് ഇരുവരുടേയും വിവാഹം. ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നായ രാജമന്ദ്രിയിൽ അങ്ങനെ ഹണിമൂൺ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാജമന്ദ്രിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

01. ദൈവത്തിന്റെ സ്വന്തം ജില്ല

ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളം അറിയപ്പെടുന്നത് പോലെ ദൈവത്തിന്റെ സ്വന്തം ജി‌ല്ല എന്ന് അറിയപ്പെടുന്ന സ്ഥലമാണ് ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദവരി ജില്ല. ഈ ജില്ലയുടെ ആസ്ഥാനമാണ് രാജമന്ദ്രി. രാജമന്ദ്രിയേക്കുറിച്ച് സ്ലൈഡുകളിലൂടെ മനസിലാക്കാം

Photo Courtesy: Chaniljain

02. സാംസ്കാരിക തലസ്ഥാനം

ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനമാണ്‌ രാജമന്ദ്രി. ഈ നഗരത്തില്‍ വച്ചാണ്‌ മഹാകവി നന്നയ്യ തെലുങ്ക്‌ ലിപി ആവിഷ്‌കരിച്ചതെന്ന്‌ ചരിത്രം പറയുന്നു. അദ്ദേഹം തെലുങ്കിലെ ആദ്യ മഹാകവിയായി വാഴ്‌ത്തപ്പെടുന്നു.
Photo Courtesy: Venkat2336

03. നന്നയ്യ

നന്നയ്യയുടെയും തെലുങ്ക്‌ ഭാഷയുടെയും ജന്മഗൃഹം എന്നതിലുപരി വേദകാല സംസ്‌കാരവുമായും മൂല്ല്യങ്ങളുമായും ഉള്ള ബന്ധത്തിന്റെ പേരിലും രാജമന്ദ്രി പ്രശസ്‌തമാണ്‌. ഇതിനാല്‍ തന്നെ പല പൗരാണിക ആചാരങ്ങളും ഇന്നും ഈ നഗരത്തില്‍ മുറതെറ്റാതെ നടന്നുപോരുന്നു. മാത്രമല്ല അപൂര്‍വ്വങ്ങളായ പല കലാരൂപങ്ങളും ഇവിടെ ജീവിക്കുകയും ചെയ്യുന്നു.
Photo Courtesy: రహ్మానుద్దీన్

04. എട്ടാം സ്ഥാനം

ആന്ധ്രാപ്രദേശില്‍ ജനസംഖ്യയുടെ കാര്യത്തില്‍ എട്ടാം സ്ഥാനമുള്ള നഗരമാണ്‌ രാജമന്ദ്രി. സംസ്ഥാന സര്‍ക്കാര്‍ മഹത്തായ സാംസ്‌കാരിക നഗരം എന്ന വിശേഷണവും രാജമന്ദ്രിക്ക്‌ നല്‍കിയിട്ടുണ്ട്‌.
Photo Courtesy: Ramesh Ramaiah

05. പഴക്കമുള്ള നഗരം

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചാലൂക്യ രാജാവായ ശ്രീ രാജരാജ നരേന്ദ്ര നിര്‍മ്മിച്ച രാജമന്ദ്രി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ്‌. നഗര സ്ഥാപനവുമായി ബന്ധപ്പെട്ട്‌ നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്‌. ചാലൂക്യന്മാരുടെ കാലത്താണ്‌ നഗരം നിര്‍മ്മിച്ചതെ ന്നാണ്‌ പൊതുവെയുള്ള വിശ്വാസം.
Photo Courtesy: Pavan santhosh.s

06. ഗോ‌ദാവരി ജില്ല

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന രാജമന്ദ്രി 1823ല്‍ ജില്ലയായി മാറി. സ്വാതന്ത്ര്യാനന്തരം രാജമന്ദ്രി ഗോദാവരി ജില്ലയുടെ ഭരണകേന്ദ്രമായി.
Photo Courtesy: Ramesh Ramaiah

07. ഹൈദരബാദിൽ നിന്ന്

ഹൈദരാബാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ഗോദാവരി നദിയുടെ തീരത്തായാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായ തെലുങ്കിന്റെ ജന്മഗൃഹം ആയതിനാല്‍ രാജമന്ദ്രി ആന്ധ്രാപ്രദേശിന്റെ ജന്മനാടായും അറിയപ്പെടുന്നു.
Photo Courtesy: Tatiraju.rishabh

08. ചാലുക്യർ

ചാലൂക്യന്മാരുടെ കാലത്താണ്‌ രാജമന്ദ്രി സ്ഥാപിതമായത്‌. ശ്രീ രാജരാജ നരേന്ദ്രമാണ്‌ നഗരം സ്ഥാപിച്ചതെന്നാണ്‌ വിശ്വസം. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ്‌ നഗരത്തിന്‌ രാജമന്ദ്രി എന്ന പേര്‌ ലഭിച്ചത്‌.
Photo Courtesy: Pavan santhosh.s

09. രാജമഹേന്ദ്രി

പൗരാണിക കാലത്ത്‌ രാജമഹേന്ദ്രി, രാജമഹേന്ദ്രവാരം എന്നീ പേരുകളില്‍ ഇവിടം അറിയപ്പെട്ടിരുന്നു.
Photo Courtesy: Venkat2336

10. ട്രെയിൻ

1893ല്‍ രാജമന്ദ്രിയെ റെയില്‍ മാര്‍ഗ്ഗം വിജയവാഡയുമായി ബന്ധിപ്പിച്ചു. ഇക്കാലയളവില്‍ നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തനം തുടങ്ങി.
Photo Courtesy: Adityamadhav83

Read more about: andhra pradesh
English summary

East Godavari Tourism

Rajahmundry is one of the major cities in Andhra Pradesh. It is located on the banks of the Godavari River, in East Godavari district of the state.
Please Wait while comments are loading...