Search
  • Follow NativePlanet
Share
» »ഇരവികുളത്തെ ഇക്കോ ടൂറിസം പാക്കേജുകള്‍

ഇരവികുളത്തെ ഇക്കോ ടൂറിസം പാക്കേജുകള്‍

By Maneesh

മൂന്നാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഇരവികുളത്തെ ഇക്കോടൂറിസം പാക്കേജുകള്‍. മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ഇരവികുളം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്. ഇരവികുളത്തേക്കുറിച്ച് വായിക്കാം

ഹോട്ടല്‍ ബുക്കിംഗില്‍ 50% ലാഭം നേടാം

ഇരവികുളം യാത്ര

കേരള വനം വികസന കോര്‍പ്പറേഷന്‍ ആണ് ഇരവികുളത്തെ ഇക്കോ ടൂറിസം പാക്കേജുകള്‍ നടത്തുന്നത്. ഈ പാക്കേജില്‍ ഏറ്റവും ജനപ്രിയമായ ഒന്ന് മൂന്നാറില്‍ നിന്ന് ചിന്നാര്‍ വരെയുള്ള യാത്രയാണ്. വനം വകുപ്പിന്റെ ആഡംബര ഏ സി മിനിബസിലാണ് യാത്ര.

യാത്രയിലെ കാഴ്ചകള്‍

കെ എഫ് ഡി സി ഫ്‌ലവര്‍ഗാര്‍ഡന്‍, ടീ മ്യൂസിയം, രാജമല, ലക്കോം വെള്ളച്ചട്ടാം, മറയൂര്‍ ചന്ദന വനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നീ സ്ഥലങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍ കഴിയും.

മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

നിരക്ക്

1200 രൂപയാണ് ഈ യാത്രയ്ക്ക് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. പരിചയ സമ്പന്നനായ ഗൈഡിന്റെ സഹായം, ഉച്ചഭക്ഷണം, മിനറല്‍ വാട്ടര്‍, ചായ, ലഘുഭക്ഷണം, പ്രവേശന ഫീസുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. യാത്രയ്ക്ക് താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 4865 208255

യാത്രയേക്കുറിച്ച് വിശദമായി

യാത്ര ആരംഭം

യാത്ര ആരംഭം

രാവിലെ എട്ടുമണിക്ക് മൂന്നാറിലെ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഓഫീസില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

Photo Courtesy: Arun Suresh

ആക്റ്റിവിറ്റികള്‍

ആക്റ്റിവിറ്റികള്‍

ഫ്ലവര്‍ ഗാര്‍ഡന്‍, ടീ മ്യൂസിയം, രാജമല, ലക്കം വെള്ളച്ചാട്ടം, കരിമുട്ടി ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, ചിന്നാറിലെ വാച്ച് ടവര്‍ എന്നിവ സന്ദര്‍ശിക്കുന്നു.
Photo Courtesy: Jean-Pierre Dalbéra from Paris, France

ട്രെക്കിംഗ്

ട്രെക്കിംഗ്

ചിന്നാറിലേക്കാണ് ട്രെക്കിംഗ് നടത്തുന്നത്. ആതിന് ശേഷം ആലംപെട്ടിയിലെ ഗുഹകളും മുനിയറകളും സന്ദര്‍ശിക്കും. വിശദമായി വായിക്കാം

Photo Courtesy: Kerala Tourism
ഭക്ഷണ സമയം

ഭക്ഷണ സമയം

ലക്കോം വെള്ളച്ചാട്ടം സന്ദര്‍ശിച്ച് കഴിഞ്ഞാല്‍ ഉടന്‍ ചായയും ലഘുഭക്ഷണവും കഴിക്കും. ചിന്നാറില്‍ ആണ് ഉച്ച ഭക്ഷണം. തുടര്‍ന്ന് ആലംപെട്ടിയില്‍ നിന്ന് വീണ്ടും ചായയും ലഘുഭക്ഷണവും കഴിക്കാം.
Photo Courtesy: Arayilpdas at ml.wikipedia

ആനമുടി

ആനമുടി

ഇരവികുളം നാഷണല്‍ പാര്‍ക്കിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്. ആനമുടിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാ. എങ്കിലും രാജമലയില്‍ നിന്ന് ആനമുടി കാണാം.
Photo Courtesy: Arunguy2002

രാജമല

രാജമല

ഇരവികുളത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാജമല. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഇവിടെ പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 75 രൂപയും കുട്ടികള്‍ക്ക് 65 രൂപയുമാണ് പ്രവേശന ഫീസ്. വിശദമായി വായിക്കാം

Photo Courtesy: Arun Suresh

കുറിഞ്ഞി ട്രെയില്‍

കുറിഞ്ഞി ട്രെയില്‍

വരയാടുകള്‍ വിഹരിക്കുന്ന, നീലക്കുറിഞ്ഞി പൂക്കാറുള്ള സുന്ദരമായ സ്ഥലത്തുകൂടെയുള്ള ലളിതമായ ട്രെക്കിംഗ് ആണ് ഇത്. മൂന്ന് മണിക്കൂര്‍ ആണ് ഇതിന്റെ ദൈര്‍ഘ്യം. 200 രൂപയാണ് ഇതിന്റെ ഫീസ്. കുറഞ്ഞത് രണ്ട് പേര്‍ ഉണ്ടെങ്കിലെ ട്രെക്കിംഗ് നടത്തു.

Photo Courtesy: matthieu-aubry

ലക്കോം വെള്ളച്ചാട്ടം

ലക്കോം വെള്ളച്ചാട്ടം

ലക്കോം വെള്ളച്ചാട്ടം കാണാനും പ്രവേശന ഫീസ് ഉണ്ട്. 10 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്.

Photo Courtesy: Shanmugamp7

താമസം

താമസം

ലക്കോം വെള്ളച്ചാട്ടത്തിന് സമീപം ഒരു ദിവസം തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്. താമസിക്കാന്‍ ഇവിടെ ലോഗ് ഹൗസുകള്‍ ഉണ്ട്. 3000 രൂപയാണ് രണ്ട് പേര്‍ക്ക് ഇവിടെ തങ്ങാനുള്ള ചിലവ്.
Photo Courtesy: VasuVR

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X