Search
  • Follow NativePlanet
Share
» »ഗവിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഗവിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം

ഫ്ലൈറ്റ് ബുക്കിംഗില്‍ 50% വരെ ലാഭം നേടാം

ഇക്കോടൂറിസം

കേരള വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഗവിയില്‍ ഇക്കോ ടൂറിസം നടപ്പിലാക്കിയിരിക്കുന്നത്. ഗവിയില്‍ എത്തിച്ചേരുന്ന പ്രകൃതി സ്നേഹികള്‍ക്ക് ഗവിയിലെ കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്ന തരത്തിലാണ് ഇവിടുത്തെ ഇക്കോ ടൂറിസം പദ്ധതികള്‍.

പത്തനംതിട്ടയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

പത്തനംതിട്ടയേക്കുറിച്ച് വായിക്കാം

എത്തിച്ചേരാന്‍

ഇടുക്കി ജില്ലയിലെ കുമളിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായാണ് ഗവി സ്ഥിതി ചെയ്യുന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് 28 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഗവിയില്‍ എത്തിച്ചേരാം.

ഗവിയുടെ കൂടുതല്‍ വിശേഷങ്ങള്‍

പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലാണ് ഗവി സ്ഥിതി ചെയ്യുന്നതെങ്കിലും വണ്ടിപ്പെരിയാറില്‍ നിന്നാണ് ആളുകള്‍ ഗവിയിലേക്ക് യാത്ര പോകുന്നത്. പത്തനംതിട്ടയില്‍ നിന്ന് ജീപ്പ് മാര്‍ഗം ഗവിയില്‍ എത്തിച്ചേരാം

Photo Courtesy: Muneef Hameed

വണ്ടിപ്പെരിയാര്‍ വഴി

വണ്ടിപ്പെരിയാര്‍ വഴി

വണ്ടിപ്പെരിയാറില്‍ നിന്ന് വള്ളക്കടവ് വഴി ഏകദേശം 28 കിലോ‌മീറ്റര്‍ യാത്ര ചെയ്യണം ഗവിയി‌ല്‍ എത്തിച്ചേരാന്‍. മോശമില്ലാത്ത റോഡാണ് ഇത്.

Photo Courtesy: Kerala Tourism

വള്ളക്കടവ് ചെക്ക് പോസ്റ്റ്

വള്ളക്കടവ് ചെക്ക് പോസ്റ്റ്

വണ്ടിപ്പെരിയാര്‍ ടൗണ്‍ കഴിഞ്ഞ് അടുത്ത ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ വള്ളക്കടവ് ചെ‌ക്ക് പോസ്റ്റില്‍ എത്തിച്ചേരും. ഇവിടെ സന്ദര്‍ശകരുടെ വിവരങ്ങള്‍ നല്‍കണം.

Photo Courtesy: Jayeshj at ml.wikipedia

ഇക്കോ ടൂറിസം

ഇക്കോ ടൂറിസം

വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാംപിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ ഇവിടെ നടത്തുന്നുണ്ട്.

Photo Courtesy: Tootapi

കാഴ്ചകള്‍

കാഴ്ചകള്‍

നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഗവിയിലെ പ്രധാന കാഴ്ചകള്‍ അവിടുത്തെ വന്യജീവികള്‍ ത‌ന്നെയാണ്. വേനല്‍ക്കാലത്ത് അധികം വന്യജീവികളെ കാണാന്‍ കഴിഞ്ഞെന്ന് വരില്ലാ.

Photo Courtesy: Arunguy2002

താമസം

താമസം

കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 900 രൂപമുതല്‍ 1750 രൂപവരെയാണ് ഇവിടെ നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരെ മാത്രമേ ഇവിടെ തങ്ങാന്‍ അനുവദിക്കുകയുള്ളൂ.
Photo Courtesy: Jayeshj at ml.wikipedia

ബസ് യാത്ര

ബസ് യാത്ര

പത്തനംതിട്ടയില്‍നിന്നു ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആര്‍.ടി.സി ബസ്സ് സര്‍വ്വീസുണ്ട്. രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് ഈ സര്‍വ്വീസുകള്‍.

Photo Courtesy: Arun Suresh

ആനക്കൂട്ടങ്ങള്‍

ആനക്കൂട്ടങ്ങള്‍

ആനകളുടെ വിഹാര കേന്ദ്രമാണ് ഗവി ഭാഗ്യമുണ്ടെങ്കില്‍ യാത്രയില്‍ ആനകളെ കാണാം.

Photo Courtesy: Arun Suresh

മികച്ച സമയം

മികച്ച സമയം

വര്‍ഷത്തില്‍ ഏത് സമയവും യാത്ര ചെയ്യാന്‍ പറ്റുന്ന കാലവസ്തയാണ് ഗവിയിലേത്.

Photo Courtesy: Arun Suresh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X