Search
  • Follow NativePlanet
Share
» »എറണാകുളം ഉണ്ടായത് എങ്ങനെയാണെന്ന് അറിയാമോ?

എറണാകുളം ഉണ്ടായത് എങ്ങനെയാണെന്ന് അറിയാമോ?

എറണാകുളത്തിന്റെ സ്ഥല നാമ ചരിത്രം തേടി നമുക്ക് ഒരു യാത്ര നടത്തിയാലോ?

By Maneesh

കേര‌ള‌ത്തിലെ ഏറ്റ‌വും വലിയ വാണിജ്യ നഗരമാണ് എറണാകുളം. നമ്മൾ എറണാകുളം എന്ന് പലവട്ടം പറ‌യാറുണ്ടെങ്കിലും എറണാകുളം എന്ന സ്ഥല‌പ്പേര് ഉണ്ടായത് എങ്ങനെയാണെന്ന് അറിയുന്നവർ അധികം ഉണ്ടാകില്ല. എറണാകുളത്തിന്റെ സ്ഥല നാമ ചരിത്രം തേടി നമുക്ക് ഒരു യാത്ര നടത്തിയാലോ?

എറണാകുളത്തപ്പൻ

എറണാകുളം എന്ന സ്ഥലപ്പേരുണ്ടായതിന്റെ ചരിത്രം തേടി നമ്മൾ ആദ്യം പോകേണ്ട സ്ഥലം. കൊ‌ച്ചി കായലിന് അഭിമുഖമായി നിൽക്കുന്ന എറണാകുളത്തപ്പൻ ക്ഷേത്രം എന്ന് അറിയപ്പെടുന്ന എറണാകുളം ശി‌വ ക്ഷേത്രത്തിലേക്കാണ്. ഈ ക്ഷേ‌ത്രത്തിന് നഗരവുമായി വലിയ ബന്ധമുണ്ട്.

01. തമിഴ് ബന്ധം

01. തമിഴ് ബന്ധം

തമിഴില്‍ ഇറയനാര്‍ എന്നാല്‍ ശിവന്‍ എന്നാണര്‍ത്ഥം. ഇവിടുത്തെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം തമിഴിൽ ഇറയനാൽ കുളം എന്നാ‌ണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ ഈ സ്ഥലം എറണാകുളമായി.
Photo Courtesy: Dileep Kumar

02. എറണാകുളത്തപ്പൻ

02. എറണാകുളത്തപ്പൻ

ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എറണാകുളത്ത് കുടികൊ‌ള്ളുന്ന ശിവനെ വിശ്വാസികൾ എറണാകുളത്തപ്പൻ എന്ന് വിളിക്കാൻ തുടങ്ങി. കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്തപ്പന്‍ ശിവക്ഷേത്രം.
Photo Courtesy: Dileep Kumar

03. കൊ‌ച്ചി മഹാരാജാവിന്റെ ഏഴ് ക്ഷേത്രങ്ങളിൽ ഒന്ന്

03. കൊ‌ച്ചി മഹാരാജാവിന്റെ ഏഴ് ക്ഷേത്രങ്ങളിൽ ഒന്ന്

കൊച്ചിയിലെ ദർബാർ ഹാൾ മൈതാനത്തിന് സ‌മീപത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കൊച്ചി രാ‌ജാവിന്റെ ഏഴ് ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു. കൊ‌ച്ചി ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.
Photo Courtesy: Ssriram mt

04. ക്ഷേത്ര നിർമ്മാണം

04. ക്ഷേത്ര നിർമ്മാണം

എടക്കു‌ന്നി ശങ്കര വാര്യർ എന്ന ആളാണ് ഇപ്പോൾ കാണുന്ന ക്ഷേത്രം ‌നിർമ്മിച്ചത്. 1846ൽ ആണ് ഒരു ഏക്കർ സ്ഥലത്ത് ഈ ക്ഷേത്രം നിർമ്മിച്ചത്. ഏ‌റ്റുമാനൂർ ശിവ ക്ഷേത്രം, കടു‌ത്തു‌രുത്തി ശിവക്ഷേ‌ത്രം, വൈക്കം ക്ഷേത്രം, ചെ‌ങ്ങന്നൂർ മഹാദേവ ക്ഷേത്രം, വട‌ക്കും നാഥ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ പോലെ തന്നെ പ്രശസ്തമാണ് ഈ ശിവ ക്ഷേത്രം.
Photo Courtesy: Ssriram mt

05. ഉത്സവം

05. ഉത്സവം

ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനായി നിരവധി ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. കൊടിയേറ്റം എന്നാണ് ഉത്സവാരംഭത്തിന് വിളിക്കുന്ന പേര്. നിരവധി പ്രത്യേക പൂജകളോടെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ ഉത്സവം.
Photo Courtesy: Ssriram mt

06. എത്തിച്ചേരാൻ

06. എത്തിച്ചേരാൻ

നഗരത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്.
Photo Courtesy: Ssriram mt

07. ഹനുമാൻ ക്ഷേത്രം

07. ഹനുമാൻ ക്ഷേത്രം

എറണാകുളം ശിവക്ഷേത്ര സമുച്ഛയത്തിലെ ഹനുമാൻ ക്ഷേത്രം. ഉഡുപ്പി മാധവ സമ്പ്രദായ ശൈലിയിൽ ആണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്

Photo Courtesy: Dileep Kumar

08. സുബ്രമണ്യ ക്ഷേത്രം

08. സുബ്രമണ്യ ക്ഷേത്രം

എറണാകുളം ശിവക്ഷേത്ര സമുച്ഛയത്തിലെ സുബ്രമണ്യ ക്ഷേത്രം . തമിഴ് ദ്രാവിഡ ശൈലിയിൽ ആണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്

Photo Courtesy: Ssriram mt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X