Search
  • Follow NativePlanet
Share
» »നിങ്ങള്‍ക്ക് അറിയുമോ? ഇന്ത്യയിലെ പ്രശസ്തമായ ചര്‍ച്ചുകള്‍ എതൊക്കെയാണെന്ന്!

നിങ്ങള്‍ക്ക് അറിയുമോ? ഇന്ത്യയിലെ പ്രശസ്തമായ ചര്‍ച്ചുകള്‍ എതൊക്കെയാണെന്ന്!

By Maneesh

പാതിരാകാറ്റ് വീശി ക്രിസ്മസ് പടിവാതിക്കലില്‍ എത്തിക്കഴിഞ്ഞു. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുക്കി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ക്രിസ്മസ് കാലത്ത് സന്ദര്‍ശിക്കേണ്ട ചില
സുന്ദരമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പരിചയപ്പെടാം.

ഇവയിൽ ചില ദേവാലയങ്ങൾ അതിന്റെ ആർക്കിടെക്ചറിനാൽ പ്രശസ്തമയതാണ്. മറ്റു ചില ദേവാലയങ്ങൾ പ്രസസ്തമായ തീർത്ഥാടന കേന്ദ്രങ്ങളാണ്. എന്തിരുന്നാലും ഒരു സഞ്ചാരി എന്ന നിലയ്ക്ക് കാഴ്ചയ്ക്ക് കൗതുകം പകരുന്നവയാണ് ഈ ദേവാലയങ്ങൾ എല്ലാം.

പുത്തൻപള്ളി - ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പള്ളിപുത്തൻപള്ളി - ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പള്ളി

തമിഴ്നാട്ടിൽ കാണാനഴകുള്ള പള്ളികൾതമിഴ്നാട്ടിൽ കാണാനഴകുള്ള പള്ളികൾ

കോട്ടയത്തെ ക്രിസ്ത്യൻ ദേവാലയങ്ങൾകോട്ടയത്തെ ക്രിസ്ത്യൻ ദേവാലയങ്ങൾ

01. റെയിസ് മാഗോസ് ചർച്ച് ഗോവ

01. റെയിസ് മാഗോസ് ചർച്ച് ഗോവ

ഗോവയി‌ൽ മാണ്ഡോവി നദിയുടെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ പള്ളി 1555ൽ ആണ് നിർമ്മിച്ചത്. പോർച്ചുഗീസുകാരുടെ നിർമ്മാണ വൈഭവത്തിന് ഉത്തമ ഉദഹാരണമാണ് ഈ പള്ളി. ഈ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഹിന്ദുക്ഷേത്രമായിരുന്നു.
Photo Courtesy: Bornav27may

02. കടമറ്റം പള്ളി

02. കടമറ്റം പള്ളി

കേരളത്തിലെ പുരാതനപള്ളികളിൽ ഒന്നാണ് ഈ പള്ളി. എ ഡി ഒൻപതാം നൂറ്റാണ്ടിൽ ഇവിടെ പള്ളി നിർമ്മിക്കെപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. കോലഞ്ചേരി ടൗണിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Challiyil Eswaramangalath Pavithran Vipin

03. സെന്റ് ഫ്രാൻസീസ് ചർച്ച് കൊച്ചി

03. സെന്റ് ഫ്രാൻസീസ് ചർച്ച് കൊച്ചി

1503ല്‍ പണികഴിപ്പിക്കപ്പെട്ട സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ പള്ളിയാണ്. ഫോര്‍ട്ടുകൊച്ചി പരിസരത്തായാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോഡഗാമ അന്തരിച്ചപ്പോള്‍ ഇവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. 1524ലായിരുന്നു ഇത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാമയുടെ ഭൗതികാവശിഷ്ടം പിന്നീട് പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയെങ്കിലും ശവകുടീരം ഇപ്പോഴും ഇവിടെ കാണാം. പോര്‍ച്ചുഗീസുകാരായ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് നിര്‍മ്മിച്ചത്. ഫോർട്ട് കൊച്ചിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Bodhisattwa

04 വല്ലാർപാടം പള്ളി

04 വല്ലാർപാടം പള്ളി

കൊച്ചിയിലെ ബോൾഗാട്ടി അയലന്റിന് സമീപത്തയാണ് പ്രശസ്തമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പോർചൂഗീസുകാരുടെ കാലത്താണ് ഇവിടെ പള്ളി പണിതത്. എന്നാൽ ഒരു വെള്ളപ്പൊക്കത്തിൽ പള്ളിക്ക് നാശനഷ്ടം ഉണ്ടാകുകയായിരുന്നു. പിന്നീട് പുതുക്കി പണിത പള്ളിയാണ് ഇപ്പോൾ കാണുന്നത്.
Photo Courtesy: Captain

05 സാന്തക്രൂസ് ബസലിക്ക

05 സാന്തക്രൂസ് ബസലിക്ക

ഇന്ത്യയിലെ 8 ബസലിക്കകളിൽ ഒന്നാണ് ഫോർട്ട് കൊച്ചിയിലെ ഈ ബസലിക്കാ പള്ളി. പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച ചരിത്ര പ്രസിദ്ധമായ ഈ പള്ളി ഇന്ത്യയിലെ ആദ്യകാല പള്ളികളിലൊന്നായി കരുതപ്പെടുന്നു. കൊച്ചിയിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് സാന്താക്രൂസ് ബസലിക്ക. 1558 ല്‍ പോപ്പ് പോള്‍ നാലാമന്‍ ഈ പള്ളിയെ ഒരു ബസലിക്കയാക്കി ഉയര്‍ത്തുകയായിരുന്നു.

Photo Courtesy: Albany Tim

06 വേളങ്കണ്ണി പള്ളി

06 വേളങ്കണ്ണി പള്ളി

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ് തമിഴ്നാട്ടിലെ വേളങ്കണ്ണിയിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യമാതാവിന്റെ പള്ളി. നഗപ്പട്ടിണം ജില്ലയിലാണ് വേളങ്കണ്ണി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Vimal Raveendran

07 ബോം ജീസസ് ബസിലിക്ക

07 ബോം ജീസസ് ബസിലിക്ക

1605 ലാണ് ബോം ജീസസ് ബസിലിക്ക ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഫാദര്‍ അലക്‌സിയോ ഡി മെനെസസ് ആണ് ഈ പ്രാര്‍ത്ഥാനലയത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. വിശ്വാസികളും അല്ലാത്തവരുമായ സഞ്ചാരികള്‍ക്കായി നാന്നൂറ് വര്‍ഷം പഴക്കമുളള ഈ പള്ളി തുറന്നുകൊടുത്തിരിക്കുന്നു. ഗോവയുടെ തലസ്ഥാനമായ പനാജിക്ക് അടുത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. വാസ്‌കോ ഡ ഗാമ സിറ്റിയില്‍ നിന്നോ മര്‍ഗോവയില്‍നിന്നോ വളരെ എളുപ്പത്തില്‍ ഇവിടേക്ക് വാഹനങ്ങള്‍ ലഭിക്കും.

Photo Courtesy: P.S. Sujay

08 സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

08 സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഗോവയിലെ സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന എന്നാണ് പറയപ്പെടുന്നത്. 250 അടി നീളവും 181 അടി വീതിയുമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയ്ക്ക്. 115 അടിയിലധികം ഉയരവുമുണ്ട് ഈ ഭീമന്‍ പള്ളിയ്ക്ക്. തലസ്ഥാന നഗരമായ പനജിയില്‍ നിന്നും ഏതാണ്ട് 9 കിലോമീറ്റര്‍ ദൂരമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയിലേക്ക്.

Photo Courtesy: Abhiomkar

09 സാൻതോം ചർച്ച്

09 സാൻതോം ചർച്ച്

ചെന്നയിൽ മൈലാപ്പൂരിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സെന്റ് തോമസിന്റെ ശവകുടീരം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vinoth Chandar

10 സെന്റ് പോൾസ് കത്തീഡ്രൽ

10 സെന്റ് പോൾസ് കത്തീഡ്രൽ

കൽക്കട്ടയിലാണ് പ്രശസ്തമായ ഈ കത്തീഡ്ര‌ൽ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ ആകർഷിപ്പിക്കുന്നതാണ് ഈ പള്ളിയുടെ നിർമ്മാണം.

Photo Courtesy: Ankitesh Jha

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X