Search
  • Follow NativePlanet
Share
» »വിഘ്‌നങ്ങള്‍ അകറ്റാന്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങള്‍

വിഘ്‌നങ്ങള്‍ അകറ്റാന്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങള്‍

By Elizabath

വിനായക ചതുര്‍ത്ഥി 2023: വിഘ്‌നങ്ങള്‍ അകറ്റാന്‍ ഹൈന്ദവ വിശ്വാസികള്‍ ആരാധിക്കുന്ന ദൈവമാണ് വിഘ്‌നേശ്വരന്‍ അഥവാ വിനായകൻ. ഗണപതിയുടെ ജന്‍മദിവസമാണ് വിനായക ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്‍മദിനമായി കരുതുന്നത്. അന്നേദിവസം ഗണപതി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പുണ്യകരമാണത്രെ.

കേരളത്തില്‍ ഗണപതി ചതുര്‍ഥി മറ്റു സംസ്ഥാനങ്ങളുടെയത്രയും ആഘോഷമായി കൊണ്ടാടാറില്ലങ്കിലും ചില സ്ഥലങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് കാസര്‍കോഡ് ജില്ലയില്‍. ജീവിതത്തിലെ പ്രതിസന്ധികളും തടസ്സങ്ങളും മാറ്റുവാൻ വിശ്വാസികൾ ഗണപതി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

പ്രതിദിന വരുമാനം 4 കോടിക്ക് മുകളിൽ, ഇന്ത്യയിലെ ഈ ക്ഷേത്രത്തിന്റെ വരുമാനം കണ്ണ് തള്ളിക്കുംപ്രതിദിന വരുമാനം 4 കോടിക്ക് മുകളിൽ, ഇന്ത്യയിലെ ഈ ക്ഷേത്രത്തിന്റെ വരുമാനം കണ്ണ് തള്ളിക്കും

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊല്ലം കൊട്ടാരക്കരയില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ബാലഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
പെരുന്തച്ചന്‍ പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കപ്പെടുന്നതാണ് ഇവിടുത്തെ ഗണപതിയുടെ പ്രതിഷ്ഠ. ഉണ്ണിയപ്പം പ്രധാന നിവേദ്യമായിട്ടുള്ള ക്ഷേത്രം കൊല്ലത്തുനിന്നും 27 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഗണേശചതുര്‍ഥി ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.

കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രംകേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രം

PC: Aravind V R

 മഥൂര്‍ ക്ഷേത്രം

മഥൂര്‍ ക്ഷേത്രം

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണ് കാസര്‍കോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മഥൂര്‍ ക്ഷേത്രം. അനന്തേശ്വര വിനായക ക്ഷേത്രം എന്നും പേരുള്ള ഈ ക്ഷേത്രം ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരിലാണ് അറിയപ്പെടുന്നത്. പച്ച അപ്പവും ഉണ്ണിയപ്പവുമാണ് ഇവിടുത്തെ പ്രസിദ്ധമായ പ്രസാദം.
ദിവസംതോറും വളരുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഇവിടുത്തെ ഗണപതി പ്രതിഷ്ഠയും പേരുകേട്ടതാണ്. ഗണപതിയെ ഉണ്ണിയപ്പംകൊണ്ടു മൂടുന്ന മൂടപ്പസേവ എന്നഉത്സവമാണ് പ്രധാനപ്പെട്ട ഉത്സവം. എന്നാല്‍ ഭീമമായ ചെലവുകാരണം ഇത് ഇപ്പോള്‍ നടത്താറില്ല. ഗണേശചതുര്‍ഥിയും മധൂര്‍ ബേഡി എന്നറിയപ്പെടുന്ന ആഘോഷവുമാണ് ഇവിടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയം

<span style=PC:Vinayaraj" title="PC:Vinayaraj" />PC:Vinayaraj

അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രം

അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രം

കേരളത്തിലെ ആകെയുള്ള രണ്ട് അഞ്ച് മൂര്‍ത്തി ക്ഷേത്രങ്ങളില്‍ ഒന്നാണ് പാലക്കാട് ആലത്തൂരിനടുത്തു സ്ഥിതി ചെയ്യുന്ന അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തില്‍ ശിവനോടൊപ്പം സുദര്‍ശനമൂര്‍ത്തിയ്ക്കും മഹാവിഷ്ണുവിനും പാര്‍വ്വതി ദേവിക്കും ഗണപതിക്കും തുല്യപ്രാധാന്യമാണുള്ളത്. വിനായക ചതുര്‍ഥി ദിവസം ഇവിടെ പൂജകളും ആഘോഷങ്ങളും ഉണ്ടാവാറുണ്ട്.

PC: RajeshUnuppally

വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രം

വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രം

പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന കോട്ടയം ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രം ശിവനോടൊപ്പം ഗണപതിയേയും ആരാധിക്കുന്ന ഒരിടമാണ്. ശ്രീലകത്ത് ശിവലിംഗപ്രതിഷ്ഠയോട് ചേര്‍ന്നു തന്നെയാണ് ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ ഈ പ്രതിഷ്ഠയായിരുന്നുവത്രെ പ്രധാനം. ഇപ്പോള്‍ കാണുന്ന ഗണപതിയെ പിന്നീട് പ്രതിഷ്ഠിച്ചതാണ്. ക്ഷേത്രത്തില്‍ഇത് കൂടാതെ വേറെയും ധാരാളം ഗണപതി പ്രതിഷ്ഠകളും ശിലാവിഗ്രഹങ്ങളും കാണുവാന്‍ സാധിക്കും.

PC:RajeshUnuppally

തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം

തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം

അഞ്ചുമൂര്‍ത്തി ക്ഷേത്രങ്ങളില്‍ മറ്റൊന്നാണ് പാലക്കാട് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം. ഇവിടുത്തെ ഉപദേവതകളില്‍ ഒന്ന് ഗണപതിയാണ്. കൂടാതെ ശിവനോടൊപ്പം മഹാവിഷ്ണുവിനും ഇവിടെ തുല്യപ്രാധാന്യമുണ്ട്.
വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ താമസിക്കുകയും ഇവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

PC: RajeshUnuppally

തഴുത്തല മഹാഗണപതി ക്ഷേത്രം

തഴുത്തല മഹാഗണപതി ക്ഷേത്രം

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് തഴുത്തല മഹാഗണപതി ക്ഷേത്രം. കൊട്ടിയത്തിനടുത്ത് തഴുത്തലയിലാണിത് സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X