Search
  • Follow NativePlanet
Share
» »വന്യജീവികളേ തേടി അവരുടെ ഇടങ്ങളിലേക്ക്

വന്യജീവികളേ തേടി അവരുടെ ഇടങ്ങളിലേക്ക്

By Maneesh

കാട്ടുകഴുതകളേക്കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടെങ്കില്‍ കണ്ടിട്ടുണ്ടോ? കാട്ടുകഴുതകളെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവയെ കാണാന്‍ എവിടെ പോകണമെന്ന് അറിയണം. ഇത്തരത്തില്‍ നൂറുകണക്കിന് ഇനത്തിലുള്ള വന്യജീവികള്‍ ഇന്ത്യയുടെ വനാന്തരങ്ങളിലുണ്ട്. അവയില്‍ ചില മൃഗങ്ങളെ കാണാന്‍ ഒരു വനാന്തര സഞ്ചാരം നടത്തിയാലോ?

ഇന്ത്യയില്‍ വന്യജീവികള്‍ വിഹരിക്കുന്ന നൂറുകണക്കിന് ദേശീയോദ്യാനങ്ങളുണ്ട്. അവയില്‍ ചില ദേശീയോദ്യാനങ്ങള്‍ പ്രത്യേക തരം വന്യ ജീവികള്‍ക്ക് പേരുകേട്ടതാണ്. അത്തരത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് വന്യജീവി സങ്കേതങ്ങള്‍ പരിചയപ്പെടാം.

ഒറ്റക്കൊമ്പന്‍മാര്‍ മേയുന്ന കസിരംഗ

Photo Courtesy: Yathin S Krishnappa

ആസാമിന്റെ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്റെ മൊത്തം വിസ്തൃതി 429.93 സ്‌ക്വയര്‍ കിലോമീറ്റര്‍ ആണ്.

കാസിരംഗയെക്കുറിച്ച് കൂടുതല്‍ വായിക്കാം

കാട്ടുകഴുതകളെ തേടി ഗുജറാത്തിലേക്ക്

Photo Courtesy: Asim Patel

കാട്ടുകഴുതകളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഗുജറത്തിലേക്ക് ചെല്ലണം. ഗുജറത്തിലെ ലിറ്റില്‍ റണ്‍ ഓഫ് കച്ചിലാണ് കാട്ടുകഴുതകളുടെ അഭയസ്ഥാനം. 5000 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ച് കിടക്കുന്ന ഈ സ്ഥലം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ നല്ലത്.

ഗുജറാത്തിലെ കാട്ടുകഴുത സങ്കേതത്തെക്കുറിച്ച് വായിക്കാംഗുജറാത്തിലെ കാട്ടുകഴുത സങ്കേതത്തെക്കുറിച്ച് വായിക്കാം

ഹെമിസിലെ ഹിമ പുലികള്‍

Photo Courtesy: Son

ജമ്മുകാശ്മീരിലെ ലേഹില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. ഹിമപുലികള്‍ക്ക് പേരുകേട്ട ഹെമിസ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഹെമിസ് നാഷണല്‍പാര്‍ക്കിന് ഹെമിസ് ഹൈ ആള്‍റ്റിറ്റിയൂഡ് നാഷണല്‍പാര്‍ക്ക് എന്നും പേരുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 33006000 മീറ്റര്‍ ഉയരത്തില്‍ ഇന്‍ഡസ് നദിയുടെ കരയില്‍ ചരിഞ്ഞ പ്രദേശത്താണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

ഹെമിസിനെക്കുറിച്ച് കൂടുതല്‍ വായിക്കാം

നാഗര്‍ഹോളയിലെ ആനകള്‍

Photo Courtesy: Yathin S Krishnappa

കര്‍ണാടകയിലെ നാഗര്‍ഹോളെയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്റെ ഭാഗമായുള്ള നാഗര്‍ഹോളെ ദേശീയോദ്യാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിന് രാജീവ്ഗാന്ധി ദേശീയ ഉദ്യാനമെന്ന മറ്റൊരു പേരുകൂടിയുണ്ട്.

നാഗർഹോളയേക്കുറിച്ച് വായിക്കാം

മധ്യപ്രദേശിലെ ബംഗാളിക്കടുവകള്‍

Photo Courtesy: Koshy Koshy

ബംഗാളിക്കടുവകള്‍ക്ക് പേരുകേട്ട സ്ഥലമാണ് മധ്യപ്രദേശിലെ ബാന്ധവ്ഘട്!. വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലാണ് ബാന്ധവ്ഘര്‍ എന്ന വനഭൂമി. കേവലം ഒരു വനമെന്ന ശീര്‍ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല ബാന്ധവ്ഘട്!. വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വന്യസൗന്ദര്യത്തിന്റെ അപൂര്‍വ്വ ജനുസ്സായ വെള്ളക്കടുവകളുടെ ആവാസകേന്ദ്രമാണിത്.

ബാന്ധവ്ഘടിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

ഗുജറാത്തില്‍ അലഞ്ഞ് തിരിയുന്ന സിംഹങ്ങള്‍

ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനം പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസതന്നെയാണ്. ഗുജറാത്തിലെ ഗിര്‍നര്‍ ഹില്‍സ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഗിര്‍ ദേശീയോദ്യാനം കൂടി കാണേണ്ടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയ്ക്കു പുറത്ത് സിംഹങ്ങളെ സ്വാഭാവിക ചുറ്റുപാടില്‍ കാണാന്‍ കഴിയുന്ന ഏക വനപ്രദേശമാണ് ഗിര്‍വനം.

വന്യജീവികളേ തേടി അവരുടെ ഇടങ്ങളിലേക്ക്

Photo Courtesy: Asim Patel

ഗിർ ദേശീയോദ്യാനത്തെക്കുറിച്ച് കൂടുതൽ വായിക്കാം

രാജസ്ഥാനിലെ പുലികള്‍

രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ മാറി ഉദയ്പൂര്‍പാലിജോധ്പൂര്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് കുംഭല്‍ഗഡ് വന്യജീവി സങ്കേതം. പുള്ളിപുലികള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. ഈ വന്യജീവി സങ്കേതത്തിലാണ് കുംഭല്‍ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. 578 സ്‌ക്വയര്‍ കിലോമീറ്ററില്‍ രാജ്‌സാമന്ദ്, ഉദയ്പൂര്‍,പാലി ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ വന്യജീവി സങ്കേതം മാത്രമാണ് രാജസ്ഥാനില്‍ ചെന്നായ്ക്കളെ കാണുന്ന ഏക വന്യജീവി സങ്കേതം. സന്ദര്‍ശകര്‍ക്ക് ഇവിടെ കുതിര സവാരിക്ക് സൗകര്യമുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X