Search
  • Follow NativePlanet
Share
» »തെയ്യക്കാലത്ത് തെയ്യങ്ങളുടെ നാട്ടിലൂടെ

തെയ്യക്കാലത്ത് തെയ്യങ്ങളുടെ നാട്ടിലൂടെ

കണ്ണൂർ കാസർകോട് ജില്ലകളിൽ കളിയാട്ടങ്ങൾ നടക്കാറുള്ള ചില പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം.

By Maneesh

ദൈവങ്ങളെ നേരിൽ കാണാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. നവംബർ പകുതി മുതൽ ജൂൺ പകുതിവരെയുള്ള കാലത്ത് വടക്കൻ‌ കേരളത്തിലേക്ക് ഒരു യാത്ര പോയാൽ നിങ്ങൾക്ക് ദൈവങ്ങളെ നേരിൽ കാണാൻ ഭാഗ്യം ലഭിക്കും. ഒരു സഞ്ചാരി എന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഭാഗ്യങ്ങളിൽ ഒന്നാണ് വടക്കൻ ‌കേരളത്തിലെ കളിയാട്ടങ്ങൾ കാണാൻ അവസരം ലഭിക്കുക എന്നത്.

കണ്ണൂർ കാസർകോട് ജില്ലകളിൽ കളിയാട്ടങ്ങൾ നടക്കാറുള്ള ചില പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം. ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള സമയങ്ങളിലാണ് മിക്കസ്ഥലങ്ങളിലും കളിയാട്ടങ്ങൾ നടക്കുക. അതിനാൽ കളിയാട്ടങ്ങൾ കാണാൻ ഏറ്റവും പറ്റിയ സമയം ഇതാണ്.

തെയ്യങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കണ്ണൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ചില സ്ഥലങ്ങളിലേക്ക് നമുക്ക് യാത്ര ചെയ്യാം. കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം എന്നീ റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ നമുക്ക് ഈ സ്ഥലങ്ങൾ എളുപ്പം സന്ദർശിക്കാം.

കരിവെള്ളൂർ

കരിവെള്ളൂർ

മുച്ചിലോട്ട് ഭഗവതിയുടെ ആസ്ഥാനമായി കരുതിപ്പോരുന്ന കരിവെള്ളൂർ സ്ഥിതി ചെയ്യുന്നത് കാസർകോട് ജില്ലയിലാണ്. കണ്ണൂരിൽ നിന്ന് 42 കിലോമീറ്ററും. പയ്യന്നൂരുന്ന് 10 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

PC: Rakesh S

തൃക്കരിപ്പൂർ

തൃക്കരിപ്പൂർ

പയ്യന്നൂരിന് ആറു കിലോമീറ്റർ അകലെയായാണ് തൃക്കരിപ്പൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാസർകോട് ജില്ലയിലാണ് ഈ സ്ഥലം. ഇവിടുത്തെ മുച്ചിലോട്ട് ഭഗവതിക്കാവിലെ കളിയാട്ടം പ്രശസ്തമാണ്.
PC: Vaikoovery

വളപട്ടണം

വളപട്ടണം

കണ്ണൂരിന് വളരെ അടുത്ത സ്ഥലമാണ് വളപട്ടണം. ഇവിടെ ഒരു മുച്ചിലോട്ട് ഭഗവതി കാവുണ്ട്. മുത്തപ്പൻ‌ ദേവസ്ഥാനമായ പറശ്ശിനിക്കടവ് സ്ഥിതി ചെയ്യുന്നത് വളപട്ടണം പുഴയുടെ തീരത്താണ്. കണ്ണൂരിൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് വളപട്ടണം സ്ഥിതി ചെയ്യുന്നത്. വളപട്ടണത്തെ കളരി വാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തോടെയാണ് മലബാറിലെ തെയ്യക്കാലം അവസാനിക്കുക. ഏകദേശം ജൂൺ പതിഞ്ചോടെയാണ് ഇവിടെ തെയ്യം അരങ്ങേറുന്നത്.
PC: Vaikoovery

നീലേശ്വരം

നീലേശ്വരം

നിരവധി കളിയാട്ടങ്ങൾ അരങ്ങേറാറുള്ള കാസർകോഡ് ജില്ലയിലെ ഒരു സ്ഥലമാണ് നീലേശ്വരം. കാസർകോടിന്റെ സാംസ്കാരിക തലസ്ഥാനമെന്നാണ് നീലേശ്വരം അറിയപ്പെടുന്നത്. ഇവിടത്തെ ക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്‍, വൈരജാതന്‍, മന്ദംപുറത്ത് ഭഗവതി, ആര്യക്കര ഭഗവതി, മുച്ചിലോട്ട് ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, കേണമംഗലത്ത് ഭഗവതി, പാലോട്ട് ദൈവം, വിഷ്ണുമൂര്‍ത്തി, പുതിയ ഭഗവതി, പുലിയുര്‍ കണ്ണന്‍, പുലിയുര്‍ കാളി, ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടന്‍ ദൈവം, ഗുളികന്‍, കാലിച്ചാന്‍ തെയ്യം, മുത്തപ്പന്‍, തിരുവപ്പന, പാലന്തായി കണ്ണന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുണ്ട്.

PC: Sreejithk2000

ചെറുവത്തൂർ

ചെറുവത്തൂർ

കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ, കാസർകോട് നിന്ന് 25 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. നവംബർ മുതൽ മെയ് മാസം വരെയുള്ള കാലത്ത് നിരവധി തെയ്യക്കോലങ്ങ‌ൾ ഇവിടെ കെട്ടിയാടാറുണ്ട്. മുച്ചിലോട്ട് ഭഗവതിയുടെ കളിയാട്ടമാണ് ഇവിടെ പ്രശസ്തം.
PC: Wikitanu

രാമന്തളി

രാമന്തളി

കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന രാമന്തളി പയ്യന്നൂരിൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. താവുരിയാട്ട് ക്ഷേത്രം. ശ്രീ താമരത്തുരുത്തി കണ്ണങ്ങാട് ഭഗവതി ക്ഷേത്രം, കുറുവന്തട്ട കഴകം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായി തെയ്യം അരങ്ങേറുന്നത്.
PC: Vaikoovery

മാടായി

മാടായി

മാടായിക്കാവ് എന്ന പേരില്‍ പ്രസിദ്ധമായ മാടായി ശ്രീതിരുവര്‍ക്കാട്ടുകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത് മാടായിപ്പാറയിലാണ്. മലബാര്‍ മേഖലയിലെ ഉത്സവങ്ങളെല്ലാം മാടായിക്കാവിലെ പെരുങ്കളിയാട്ടത്തോടെ കഴിയും എന്നാണ് പഴമ. കണ്ണൂരിൽ നിന്ന് 22 കിലോമീറ്റർ അകലെയായാണ് മാടായി സ്ഥിതി ചെയ്യുന്നത്.

PC: Ram K Bhattatirippad

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X