Search
  • Follow NativePlanet
Share
» »നാലുമണിക്കാറ്റാണ് ഇപ്പോഴത്തെ ട്രെൻഡ്

നാലുമണിക്കാറ്റാണ് ഇപ്പോഴത്തെ ട്രെൻഡ്

By Maneesh

നാലുമണിക്കാറ്റ് ഇപ്പോൾ കേരളത്തിലെ ഒരു ട്രെൻഡ് ആയി മാറുകയാണ്. കേരളത്തിൽ നാലുമണിക്ക് വീശുന്ന കാറ്റിനേക്കുറിച്ചല്ലാ ഈ പറഞ്ഞ് വരുന്നത്. മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ നാലുമണിക്കാറ്റിനേക്കുറിച്ച് നിങ്ങൾ ശരിക്കും അറിയാമായിരിക്കും. നാലുമണിക്കാറ്റ് എന്താണെന്ന് പരിചയമില്ലാത്തവരെ ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാണ് നാലുമണിക്കാറ്റ്. പാലമുറി പ്രായിപ്ര ചിറയിലാണ് ഈ വിനോദസഞ്ചാരം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 2011 ജനുവരി 13ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിനോദ സഞ്ചാര കേന്ദ്രം നാട്ടുകാർ മുൻകൈ എടുത്ത് ‌നിർമ്മിച്ചതാണ്.

ആശയത്തിന് പിന്നിൽ

പച്ചപ്പും ഊഷ്മളതയുമൊക്കെ ഉണ്ടെങ്കിലും ഒരു കാലത്ത് ഈ ചിറ ചീഞ്ഞുനാറുകയായിരുന്നു. രാത്രികാലത്ത് ഇവിടെ തള്ളപ്പെടുന്ന അറവുമാലിന്യങ്ങളാണ് ഇതിന് കാരണം. ഈ നാറ്റത്തിൽ നിന്ന് ഒരു മോചനം വേണമെന്നായിരുന്നു നാട്ടുകാരുടെ ചിന്ത. ആ ചിന്തയാണ് നാലുമണിക്കാറ്റ് എന്ന ആശയത്തിൽ എത്തിയത്.

നാലുമണിക്കാറ്റിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം

നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ്

ചുരുങ്ങിയ കാലത്തിനുള്ളിൽ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് നാലുമണിക്കാറ്റ്. മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും മണര്‍കാട് കോളജിലെ സുവോളജി വിഭാഗം പ്രഫസറുമായ ഡോ പുന്നന്‍ കുര്യന്‍ വേങ്കടത്താണ് നാലുമണിക്കാറ്റ് എന്ന ആശയം അവതരിപ്പിച്ചത്.

പ്രാഥമിക പ്രവർത്തനങ്ങൾ

പ്രാഥമിക പ്രവർത്തനങ്ങൾ

ചിറയിലെ മാലിന്യമെല്ലാം നീക്കം ചെയ്ത് ചിറ വൃത്തിയാക്കുകയായിരുന്നു പ്രാഥമിക പ്രവർത്തനം. തുടർന്ന് ചെടികളും തണൽമരങ്ങളും വച്ചുപിടിപ്പിച്ചു. തുടർന്ന് ബഞ്ചുകളും ഉഞ്ഞാലുകളും സ്ഥാപിച്ചതോടെ നാട്ടുകാർ നാലുമണിക്കാറ്റ് കൊള്ളാൻ ഇവിടെ എത്തിത്തുടങ്ങി.

നാട്ടുചന്ത

നാട്ടുചന്ത

നാലുമണിക്കാറ്റിനു സമീപമുള്ള കര്‍ഷകരുടെ വിളകള്‍ വില്‍ക്കുന്നതിനായും വിഷാംശമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനായും നാട്ടുചന്തയും നാലുമണിക്കാറ്റില്‍ പ്രവര്‍ത്തിക്കുന്നു.

ചൂണ്ടയിടാം

ചൂണ്ടയിടാം

ഇവിടുത്തെ തോട്ടി‌ൽ നിന്ന് ചൂണ്ടയിട്ട് മീൻപിടിക്കാനുള്ള അവസരമുണ്ട്. മീന്‍ പിടിക്കുന്നതിന് വാടകക്ക് ചൂണ്ടയും തീറ്റയും ലഭിക്കും. 30 മിനിറ്റ് ചൂണ്ടയിടുന്നതിന് 10രൂപയാണ് വാടക.

മത്സരങ്ങൾ

മത്സരങ്ങൾ

നാലുമണിക്കാറ്റിൽ നിരവധി മത്സരങ്ങൾ നടക്കാറുണ്ട്. മഴക്കാലത്തെ പ്രളയോത്സവം എന്ന പേരില്‍ വലവീശല്‍ മത്സരം, ഓണക്കാലത്ത് നാടന്‍ ഭക്ഷ്യമേള, മാവേലി മത്സരം, പാചകമത്സരം, വന്യപുഷ്പ ഫല സസ്യമേള, ക്രിസ്മസ് കാലത്ത് ക്രിസ്മസ് നക്ഷത്ര നിര്‍മാണ മത്സരം എന്നീ മത്സരങ്ങളാണ് ഇവിടെ നടത്താറുള്ളത്.

നേരംപോക്ക് വായനശാല

നേരംപോക്ക് വായനശാല

ആയിരത്തിലേറെ പുസ്തകങ്ങളുമായുള്ള നേരമ്പോക്ക് വായനശാലയാണ് മറ്റൊരു പ്രത്യേകത. ഇവിടെ നിന്ന് പുസ്തകത്തിന്റെ വില നല്‍കി വാങ്ങണം. കേടുപാടുകളില്ലാതെ പുസ്തകം തിരിച്ചേല്‍പ്പിക്കുമ്പോള്‍ നല്‍കിയ പണത്തില്‍നിന്ന് ഒരു രൂപ കുറച്ച് ബാക്കി നല്‍കും.

അവാർഡ്

അവാർഡ്

സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം രംഗത്തെ നൂതന പദ്ധതികള്‍ക്കുള്ള അവാർഡ് നാലുമണിക്കാറ്റിന് ലഭിച്ചിട്ടുണ്ട്. നാലുമണിക്കാറ്റ് മാതൃകയാക്കി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പാതയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങുന്നുണ്ട്.

ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ്

ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ്

പരിസ്ഥിതി സംരക്ഷണം അടിസ്ഥാനമാക്കിയ ഈ പദ്ധതിക്ക് ആവശ്യമായ ശാസ്ത്രസാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സാണ്.

പ്രവേശന സമയം

പ്രവേശന സമയം

വൈകുന്നേരം നാല് മുതല്‍ രാത്രി എട്ടര വരെയാണ് 'നാലുമണിക്കാറ്റി'ന്റെ പ്രവര്‍ത്തനം. സൈക്കിള്‍ വാടകക്ക് നല്‍കുന്നതിന് ഇവിടെ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X