വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

പുഴമീന്‍ തേടി പുഞ്ചകള്‍ കടക്കാം...

Written by: Elizabath
Published: Monday, July 31, 2017, 17:00 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments


നേരം വെളുത്തുവരുന്നതേയുള്ളൂ. വഞ്ചിയുമായി ഒരുകൂട്ടം ആളുകള്‍ കരയിലേക്കടുക്കുകയാണ്. വഞ്ചിയില്‍ നിറയെ പിടക്കുന്ന മീനുകളുമായെത്തിയവരുടെ മുഖത്ത് പരാതികളില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ ഉറക്കച്ചടവ് കാണാം.
എല്ലാവരും കിടന്ന് ഉറങ്ങുമ്പോള്‍ വള്ളങ്ങളില്‍ പോയി പുഴമീന്‍ പിടിച്ചുകൊണ്ടുവരുന്ന
ഈ സ്ഥലം ഒത്തിരി അകലെയൊന്നുമല്ല. നമ്മുടെ സ്വന്തം ആലപ്പുഴയിലാണ്.
ആലപ്പുഴയില്‍ പടനിലത്തിനടുത്ത് ഏലിയാസ് നഗറെന്ന സ്ഥലത്തുള്ളവരാണ് കാലം മുന്നില്‍ കുതിച്ച് പായുമ്പോഴും മീന്‍പിടുത്തത്തില്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മാത്രം പിന്തുടര്‍ന്ന് ഉപജീവനം കഴിക്കുന്നവര്‍.

കേരളത്തി‌ന്റെ ഹണിമൂൺ പറുദീസകളിലൂടെ 5 നാൾ; കൊ‌ച്ചി - മൂന്നാർ - തേക്കടി വഴി ആലപ്പുഴയ്ക്ക്

PC:gkrishna63

എന്നാല്‍ ഒരിടത്തും എഴുതിച്ചേര്‍ത്തിട്ടില്ലാത്ത ഇവരുടെ ഈ കഥ ഒത്തിരി മനോഹരമാണ്, നന്‍മ നിറഞ്ഞതും. 

കൊല്ലങ്ങള്‍ക്കു മുന്‍പ് കിടങ്ങയം കിഴക്കേക്കരയില്‍ എത്തിച്ചേര്‍ന്ന ഒരുകൂട്ടം ആളുകളുടെ ജീവിതത്തിന് പ്രകാശം വന്ന കഥ.
മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കരയുടെ വെളിച്ചമെത്താത്ത ജീവിതത്തില്‍, നിന്നും നാടെങ്ങുമറിയുന്ന കരയായി വളര്‍ന്ന കഥ.

 പുഴമീന്‍ തേടി പുഞ്ചകള്‍ കടക്കാം...

PC :Senorhorst Jahnsen

മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരിടത്ത് ഒരു പള്ളിക്കൂടം തുടങ്ങി ഫാദര്‍ ഏലിയാസെന്ന ഏലിയാസച്ചന്‍ മാറ്റിയെടുത്ത ജീവിതമാണ് ഇന്ന് ഇവിടെ പൂത്തു നില്‍ക്കുന്നത്. അച്ചന്‍ മുന്‍കയ്യടുത്തു തുടങ്ങിയ പള്ളിക്കൂടം സ്‌കൂളായതും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുല്ലൊം ഒരുതുരുത്തില്‍ കിടന്ന് ജീവിതം തിരിച്ചവര്‍ക്കുള്ള സമ്മാനമായി കരുതാനാണ് ഇവര്‍ക്കിഷ്ടം.

 പുഴമീന്‍ തേടി പുഞ്ചകള്‍ കടക്കാം...

PC:Connie

ഇവരുടെ ഈ കഷ്ടപ്പാടിന്റെ പ്രതിഫലങ്ങളിലൊന്നാണ് വെളിച്ചമെത്തും മുന്‍പേ വില്പ്പനക്കാര്‍ എത്തിച്ചേരുന്ന ഫിഷ് ലാന്‍ഡിങ് സെന്റര്‍. പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെ പിടിച്ച് കൊണ്ടുവരുന്ന മീന്‍ കണ്ണുംപൂട്ടി വാങ്ങാന്‍ കച്ചവടക്കാരുടെ തിരക്കാണിവിടെ. 

പെരുവേലിച്ചാല്‍ എന്നും കരിവേലിച്ചാല്‍ എന്നും പേരുള്ള രണ്ടു പുഞ്ചകളില്‍ നിന്നുമാണ് വള്ളത്തില്‍ മീന്‍പിടിച്ച് കൊണ്ടുവന്ന് ഇവര്‍ ഇവിടെ വില്‍ക്കുന്നത്.

 പുഴമീന്‍ തേടി പുഞ്ചകള്‍ കടക്കാം...

ആലപ്പുഴയില്‍ നിന്നും അമ്പലപ്പുഴ-ഹരിപ്പാട് വഴി ഏകദേശം 58 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പടനിലത്തിലെത്താം.

Read more about: alappuzha
English summary

Fishing in Padanilam Alappuzha,

Fishing in Padanilam Alappuzha
Please Wait while comments are loading...