Search
  • Follow NativePlanet
Share
» »ഉത്തരേന്ത്യയിലെ ആത്മീയ നഗരങ്ങള്‍

ഉത്തരേന്ത്യയിലെ ആത്മീയ നഗരങ്ങള്‍

By Maneesh

മഹാത്തായ സംസ്‌കാരവും പാരമ്പര്യവുമുള്ള അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇന്ത്യയിലെ പഴക്കമുള്ള നഗരങ്ങള്‍ക്കൊക്കെ സാംസ്‌കാരികമായ ഒരു അടിത്തറയുണ്ട്. മതപരമായ വളരെ പ്രാധാന്യമുള്ളതാണ് ഇന്ത്യയിലെ പല നഗരങ്ങളും. അതിനാല്‍ തന്നെ വളരെ പരിപാവനമായി കരുതപ്പെടുന്നതാണ് ഇന്ത്യയിലെ പല നഗരങ്ങളും.

ഇത്തരം നഗരത്തിലൂടെ സഞ്ചരിക്കുന്ന സഞ്ചാരികൾക്ക് കൗതുകകരമായ പലകാര്യങ്ങളും കണ്ടെത്താൻ കഴിയും. ഹരിദ്വാർ എന്ന നഗരത്തിൽ വിഷ്ണുവിന്റെ കാൽപ്പദം പതിഞ്ഞിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതുപോലെ ഓരോ നഗരങ്ങളേയും ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളുണ്ട്. ഇവയൊക്കെ കണ്ടറിയണമെങ്കിൽ ഈ നഗരങ്ങളിൽ സഞ്ചരിക്കണം. ഉത്തരേന്ത്യയിലെ പ്രശസ്തമായ 5 ആത്മീയ നഗരങ്ങൾ നമുക്ക് പരിചയപ്പെടാം.

1. ഹരിദ്വാർ

ദൈവങ്ങളിലേക്കുള്ള വഴി എന്നാണ് ഹരിദ്വാര്‍ എന്ന സംസ്‌കൃതവാക്കിന് അര്‍ത്ഥം. ഇന്ത്യയിലെ അതിപാവനമായ ഏഴ് നഗരങ്ങളില്‍ ഒന്നായാണ് ഹരിദ്വാറിനെ കരുതുപ്പോരുന്നത്. മായാപുരി എന്നും ഹരിദ്വാറിന് മറ്റൊരു പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ക്ഷേത്ര നഗരിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു.

കൂടുതൽ ചിത്രങ്ങൾ

Photo Courtesy: Pankajgupta16

ബ്രഹ്മകുണ്ഡ് എന്നറിയപ്പെടുന്ന ഹര്‍ കി പൗരിയാണ് ഹരിദ്വാറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. വിഷ്ണുവിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് എന്നുവിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്താണ് ഗംഗാനദി ഒഴുകിയെത്തുന്നത്. അസ്ഥിവിസര്‍ജ്ജനത്തിനും മുണ്ഡനത്തിനുമായി വിശ്വാസികള്‍ ഇവിടെയത്തുന്നു. ഇവിടെയാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കുംഭമേള അരങ്ങേറുന്നത്. കൂടുതൽ വായിക്കാം

2. വാരണാസി

ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ഇവിടെ വെച്ച് മരിക്കുകയോ സംസ്കരിക്കുകയോ ചെയ്താല്‍ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജനന മരണ ചക്രത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നതിനാല്‍ മുക്തിസ്ഥല എന്നും ഇവിടം അറിയപ്പെടാറുണ്ട്. വാരണാസിയെ തൊട്ട് ഒഴുകുന്ന ഗംഗയില്‍ മുങ്ങികുളിച്ചാല്‍ എല്ലാ പാപവും കഴുകിപോകുമെന്നതിനാല്‍ രാവിലെയും വൈകുന്നേരവുമുള്ള സൂര്യസ്നാനത്തിന് നിരവധി വിശ്വാസികളാണ് ഇവിടെയത്തുന്നത്. കൂടുതൽ വായിക്കാം

കൂടുതൽ ചിത്രങ്ങൾ
Photo Courtesy: Arian Zwegers

3. ബോധ്ഗയ

ബുദ്ധമതവുമായി ബന്ധമുള്ള ബിഹാറിലെ ഒരു നഗരമാണ് ബോധ്ഗയ. ഉരുവേല, സംബോധി, വജ്രാസന, മഹാബോധി എന്നിങ്ങനെ നിരവധിപ്പേരുകൾ ബോധ്ഗയയ്ക്കുണ്ട്. എണ്ണമറ്റ ബുദ്ധ ആശ്രമങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാവാം ആശ്രമം എന്നര്‍ത്ഥം വരുന്ന വിഹാര എന്ന വാക്കില്‍ നിന്നാണ് ബീഹാര്‍ എന്ന സ്ഥലനാമം ഉണ്ടായത്. ബുദ്ധമതത്തിന്റെ ഉത്ഭവ ചരിത്രത്തിലും മതപരമായ പരാമര്‍ശങ്ങളിലും ബോധ്ഗയ എന്ന സ്ഥലത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനാൽ തന്നെ ബുദ്ധവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ബോധ്ഗയ. കൂടുതൽ വായിക്കാം

കൂടുതൽ ചിത്രങ്ങൾ

Photo Courtesy: Rao'djunior

4. അമൃത്സർ

വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്‍െറ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്‍െറ പേരില്‍ നിന്നാണ് ഈ നഗരത്തിന് അമൃത്സര്‍ എന്ന പേര് ലഭിച്ചത്. കൂടുതൽ വായിക്കാം

കൂടുതൽ ചിത്രങ്ങൾ
Photo Courtesy: Arian Zwegers

5. ഋഷികേശ്

ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. ഗംഗയുടെ കരയില്‍ ഹിമവാന്റെ മടിത്തട്ടിലെ ഋഷികേശ് ഹിന്ദു പുരാണത്തിലെ നിരവധി ദേവകളുടെ വാസസ്ഥലം കൂടിയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. തീര്‍ത്ഥാടകര്‍ക്കുമാത്രമല്ല, സാഹസികരായ യാത്രക്കാര്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് ഋഷികേശില്‍. മലനിരകള്‍ക്കിടയിലെ ഈ നഗരത്തില്‍ ട്രക്കിംഗിനും മലകയറ്റത്തിനുമായി നിരവധി യാത്രികര്‍ എത്തിച്ചേരുന്നു. കൂടുതൽ വായിക്കാം

ഉത്തരേന്ത്യയിലെ ആത്മീയ നഗരങ്ങള്‍

കൂടുതൽ ചിത്രങ്ങൾ

Photo Courtesy: Ken Wieland

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X