Search
  • Follow NativePlanet
Share
» »തടാകത്തിലൂടെ ഒഴുകി നീങ്ങുന്ന ദ്വീപുകൾ

തടാകത്തിലൂടെ ഒഴുകി നീങ്ങുന്ന ദ്വീപുകൾ

നോർത്ത് ഈസ്റ്റ് സംസ്ഥാനമായ മണിപ്പൂരിലെ ബിഷ്ണുപൂരിൽ സ്ഥി‌തി ചെയ്യുന്ന ലൊക് ടാക് തടാകമാണ് ഒഴുകുന്ന ദ്വീപുകളുടെ പേരി‌ൽ ലോക ശ്രദ്ധ നേടിയത്

By Maneesh

തടാകത്തിന്റേയും നദികളുടേയും നടു‌വിലായി സ്ഥിതി ചെയ്യുന്ന ‌ദ്വീപുകളേക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തടാകത്തിലൂടെ ഒഴുകി നീന്തുന്ന ദ്വീപുകളെക്കുറിച്ച് ‌കേട്ടിട്ടുണ്ടോ? ഇ‌ത്തരം ദ്വീപുകൾ കാണാൻ ഇന്ത്യവിട്ട് എവി‌ടേയ്ക്കും യാത്ര പോകേണ്ട ആവശ്യമി‌ല്ല. ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒഴുകുന്ന ദ്വീപുകളുള്ള ഒരു തടാകമുണ്ട്.

നോർത്ത് ഈസ്റ്റ് സംസ്ഥാനമായ മണിപ്പൂരിലെ ബിഷ്ണുപൂരിൽ സ്ഥി‌തി ചെയ്യുന്ന ലൊക് ടാക് തടാകമാണ് ഒഴുകുന്ന ദ്വീപുകളുടെ പേരി‌ൽ ലോക ശ്രദ്ധ നേടിയത്. ലോകത്ത് തന്നെ ഇത്തരത്തിലുള്ള ഏക തടാകമാണ് ഈ തടാ‌കം.

അസാമിലെ അതിശയ നാടുകള്‍!അസാമിലെ അതിശയ നാടുകള്‍!

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍

നദിക്ക് നടുവിലായി ഇത്രയും വലിയ ഒരു ദ്വീപ് ലോകത്ത് വേറെയില്ലനദിക്ക് നടുവിലായി ഇത്രയും വലിയ ഒരു ദ്വീപ് ലോകത്ത് വേറെയില്ല

അരുണാചലില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട 7 കാര്യങ്ങള്‍അരുണാചലില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട 7 കാര്യങ്ങള്‍

ലൊക് ടാക് തടാകത്തിലെ ഒഴുകുന്ന ദ്വീപുകളെക്കുറി‌ച്ച് വിശദമായി വായിക്കാം

01. ഇംഫാ‌ലിൽ നിന്ന്

01. ഇംഫാ‌ലിൽ നിന്ന്

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 48 കിലോമീറ്റർ അകലെയായാണ് ലൊക് ടാക് തടാകം സ്ഥിതി ചെയ്യുന്നത്. നോർത്ത് ഈസ്റ്റിലെ ഏറ്റ‌വും വലിയ ശുദ്ധ ജലതടാകമാണ് ഈ തടാകം. ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്സികളും ഇവിടെയ്ക്ക് സർവീസ് നടത്തുന്നുണ്ട്.
Photo Courtesy: Harvinder Chandigarh

02. കെയ്ബുള്‍ ലംജാവോ പാര്‍ക്ക്

02. കെയ്ബുള്‍ ലംജാവോ പാര്‍ക്ക്

ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്.
Photo Courtesy: Harvinder Chandigarh

03. ഫ്ലോട്ടിംങ് ലേക്ക്

03. ഫ്ലോട്ടിംങ് ലേക്ക്

ലോകത്താകെയായി ഈയൊരു തടാകം മാത്രമാണ് ഫ്ലോട്ടിംങ് ലേക്ക് എന്നറിയപ്പെടുന്നത്. ജലോപരിതലത്തില്‍ പൊന്തിക്കിടക്കുന്ന ഇത്തരം ചെറുദ്വീപുകളിലാണ് ഇവിടത്തെ അനേകം ഗ്രാമവാസികളായ മീന്‍ പിടുത്തക്കാര്‍ ഉപജീവനം കണ്ടെത്തുന്നത്.
Photo Courtesy: Kishalaya Namaram

04. ഫുംടി

04. ഫുംടി

ഫുംടി എന്നാണ് ഈ ദ്വീപുകള്‍ അറിയപ്പെടുന്നത്. മീന്‍ വളര്‍ത്തുന്നതിനായി ചിലപ്പോള്‍ കൃത്രിമമായും ഇത്തരം ദ്വീപുകള്‍ കെട്ടിയുണ്ടാക്കാറുണ്ട്.
Photo Courtesy: Sudiptorana

05. സെണ്ട്ര ദ്വീപ്

05. സെണ്ട്ര ദ്വീപ്

സെണ്ട്ര ദ്വീപ് സന്ദര്‍ശിക്കാതെ ലോക് ടാക് സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. ഈ തടാകത്തിലെ സന്ദര്‍ശക പ്രാധാന്യമുള്ള ഒരു ചെറുദ്വീപാണിത്. ദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് പ്രകൃതി സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ ഈ കൊച്ചുദ്വീപ്.
Photo Courtesy: Mongyamba

06. ബോട്ടിങ്

06. ബോട്ടിങ്

ബോട്ടിംങിന് പുറമെ വേറെയും വിനോദോപാധികള്‍ ഇവിടെയുണ്ട്. സെണ്ട്ര ടൂറിസ്റ്റ് ഹോമിലെ കഫത്തേരിയ ഈ ദ്വീപിലെ ഒരു പ്രധാന ആകര്‍ഷണമാണ്.
Photo Courtesy: ch_15march

07. കാഴ്ചകൾ

07. കാഴ്ചകൾ

പൊന്തിക്കിടക്കുന്ന ചതുപ്പ് നിലങ്ങളും നീലജലാശയവും ജലോപരിതലത്തില്‍ പൊങ്ങ്തടികള്‍ പോലെ കിടക്കുന്ന ഡസന്‍ കണക്കിന് വള്ളങ്ങളുടെയും മനോഹരമായ ദൃശ്യം ഇവിടെനിന്ന് നോക്കിക്കാണാം.
Photo Courtesy: ch_15march

08. ദേശാടന പക്ഷികൾ

08. ദേശാടന പക്ഷികൾ

ഈ കായലിന്റെ മനോജ്ഞമായ സമഗ്രവീക്ഷണവും ഇവിടെ നിന്ന് സാദ്ധ്യമാണ്. സ്വദേശികളും ദേശാടനക്കാരുമായ ഒരുപാട് പക്ഷികളുടെ അഭയാലയം എന്ന നിലയില്‍ വിവിധയിനം പക്ഷികളെയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനാവും.
Photo Courtesy: ch_15march

Read more about: north east manipur lakes islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X