വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കോട്ടയില്ലാതായ ഫോർട്ട് കൊച്ചി!

Written by:
Published: Friday, March 31, 2017, 17:45 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഫോർട്ട് കൊച്ചിയെ അത്ര പരിചയമില്ലാത്തവർക്ക് ഫോ‌ർട്ട് കൊച്ചി എന്ന് കേൾക്കുമ്പോൾ പഴയ കാലത്തെ പീരങ്കികളൊക്കെ സ്ഥാപി‌ച്ചിട്ടുള്ള വലിയ ഒരു കോട്ട ഉയർന്ന് നിൽക്കുന്ന സ്ഥലമായിട്ടായിരിക്കും മനസിൽ ‌‌സങ്കൽപ്പിക്കുക. എന്നാൽ ഫോർട്ട് കൊച്ചിയിൽ ഒരു കോട്ട കാണാൻ കഴിയില്ല.

കോട്ടയൊക്കെ വെറും സാങ്കൽപ്പികമല്ലേ ചേട്ടാ, എന്ന് ‌പറയാൻ വരുന്നതിന് മുൻപ് ഫോർട്ട് കൊച്ചിയി‌ൽ കോട്ടകെട്ടിയ ച‌‌രിത്രകഥ കേൾക്കാം. ഈ ചരിത്രം നിങ്ങൾ ചിന്തിക്കുന്നത് പോലെ അത്ര ബോറനൊന്നുമല്ല, ചരിത്രത്തിലും ഒരു രസമുണ്ട്.

ഫോർട്ട് കൊ‌ച്ചി

കൊച്ചി നഗരത്തിലെ ഒരു പ്രാന്തപ്രദേശമാണ് ഫോർട്ട് കൊച്ചി. അറബിക്കടലിനോട് ചേ‌ർന്നാണ് സുന്ദരമായ ഈ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ഇത്.
Photo Courtesy: Shihab Sha

ആദ്യത്തെ കോട്ട

പോർച്ചുഗീസുകാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചതോടെയാണ് ഈ സ്ഥലം ഫോർട്ട് കൊച്ചിയായി മാറിയത്. പോർച്ചുഗീസുകാ‌രും അതിന് ശേഷം വന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യവിട്ട് പോയിട്ടും ഫോർട്ടുകൊച്ചിയുടെ കൊളൊണിയൽ പെരുമ മായതെ നിലകൊണ്ടു.
Photo Courtesy: Atlas van der Hagen

കൊച്ചി രാജാവും പോർച്ചുഗീസുകാരും

കൊച്ചി രാജാവാണ് 1503ൽ പോർചുഗീസുകാർക്ക് കോട്ട നിർമ്മിക്കാൻ ഈ സ്ഥലം വിട്ട് നൽകിയത്. പോർച്ചുഗീസുകാരുടെ ചരക്കുകളൊക്കെ സൂക്ഷിക്കാൻ നിർമ്മിച്ച ഈ കോട്ടയുടെ പേര് ഇമ്മാനുവേൽ കോട്ട എന്നായിരുന്നു.
Photo Courtesy: Unknownwikidata:Q4233718

ഡച്ചുകാർ

160 വർഷം പോർച്ചുഗീസുകാർ ഈ കോട്ട അടക്കി വാണതിന് ശേഷമാണ് ഡച്ചുകാരുടെ കടന്നുവരവ്. 1663ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ചുകാർ ഈ കോട്ടയും തകർത്ത് തരിപ്പണമാക്കി.
Photo Courtesy: Challiyan at ml.wikipedia

വില്ല്യംസ് ഫോർട്ട്

ഇമ്മാനുവേൽ കോട്ട തകർത്ത ഡച്ചുകാർ വില്ല്യംസ് ഫോർട്ട് എന്ന പേരിൽ മറ്റൊരു കോട്ട നിർമ്മിച്ചു. 100 വർഷത്തോളം മറ്റൊരും ശല്ല്യവും നേരിടാതെ കോട്ട അടക്കി ഭരിക്കുമ്പോളാണ് മൈസൂർ രാജാവായ ഹൈദർ അലിയുടെ കടന്ന് വരവ്. പക്ഷെ മൈസൂർ രാജക്കന്മാർ ഭരണം ഏൽക്കുന്നതിന് മുൻപേ ഇന്ത്യ ബ്രിട്ടീഷുകാരുടെ കയ്യിൽ ആയി.
Photo Courtesy: Nationaal Archief

ഫോർട്ട് തകർത്ത കോളനിക്കാർ

ബ്രിട്ടീഷുകാർ അധികാരമേറ്റതോടെ ഡച്ചുകാരുടെ കോട്ട തകർക്കപ്പെട്ടു. അതിന് ശേഷം ഇവിടെ ഒരു കോട്ടയും നിർമ്മിക്കപ്പെട്ടില്ല. എന്നിട്ടും ഫോർട്ട് കൊച്ചി ഫോർട്ട് കൊച്ചിയായി നില നിൽക്കുന്നു.
Photo Courtesy: Ranjithsiji

ഇൻഡോ പോർച്ചുഗീസ് മ്യൂസിയം

കോട്ടകൾ ‌തകർത്താലും അതിന്റെ അവശേഷിപ്പുകൾ കാണാതിരിക്കാൻ വഴിയില്ലല്ലോ. ഫോർട്ട് കൊച്ചിയിലും അത് കാണാം. ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിന് സമീപത്തുള്ള ബിഷപ്പ് ഹൗസ് സന്ദർശിച്ചാൽ ഇൻഡോ പോർച്ചുഗീസ് മ്യൂസിയം കാണാം.
Photo Courtesy: Rudolph.A.furtado

ബിഷപ്പ് ഹൗസ്

പോർച്ചുഗീസ് ഗവർണ്ണറുടെ വസതിയായിരുന്നു ബിഷ‌പ്പ് ഹൗസ്. ഗോഥിക് ശൈലിയിൽ നിർമ്മി‌‌ച്ച ഈ കെട്ടിടം ഇന്ത്യയിലെ പോർച്ചുഗീസ് നിർമ്മാണ വൈഭവത്തിന്റെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ്.
Photo Courtesy: Deepakp7 (talk)Deepakp7

Read more about: kerala, kochi, forts
English summary

Fort Kochi In Kerala

Fort Kochi is a region in the city of Kochi in the state of Kerala, India. This is part of a handful of water-bound regions toward the south-west of the mainland Kochi, and collectively known as Old Kochi or West Kochi.
Please Wait while comments are loading...