Search
  • Follow NativePlanet
Share
» »പ‌ഴങ്ങള്‍ക്ക് പേരു‌കേട്ട ഇന്ത്യന്‍ നഗരങ്ങ‌ള്‍

പ‌ഴങ്ങള്‍ക്ക് പേരു‌കേട്ട ഇന്ത്യന്‍ നഗരങ്ങ‌ള്‍

By Maneesh

വിശാലമായി പടര്‍ന്ന് കിടക്കുന്ന ഇന്ത്യയുടെ ഭൂപ്രദേശ‌ങ്ങളെല്ലാം തന്നെ വ്യത്യസ്തമാണ്. കാലവസ്ഥയുടെ കാര്യവും അങ്ങനെ തന്നെ. നാഗ്‌‌പൂരിലെ ചൂട് കാലവസ്ഥ ഓറഞ്ചിന് പറ്റിയതാണ്. ഷിംലയെ ആപ്പിള്‍ തലസ്ഥാനമാക്കുന്നത് അവിടുത്തെ തണു‌‌ത്ത കാലവസ്ഥയാണ്.

ഇന്ത്യയില്‍ വിവിധ പഴവര്‍ഗങ്ങള്‍ക്ക് പേരുകേട്ട 10 നഗ‌രങ്ങള്‍ പ‌രിചയപ്പെടാം

ജ‌ല്‍ഗാവ്, വാഴപ്പഴം

ജ‌ല്‍ഗാവ്, വാഴപ്പഴം

വാഴപ്പഴങ്ങളുടെ തലസ്ഥാനം എ‌ന്ന് അറിയപ്പെടുന്ന ജല്‍ഗാവ്, (Jalgaon) സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. ഇ‌ന്ത്യയില്‍ ഉദ്പാദിപ്പിക്കുന്ന വാഴപ്പഴങ്ങളുടെ 15‌‌ ശതമാനവും ഇവിടെ നി‌ന്ന് ഉദ്പാദിപ്പിക്കുന്നതാണ്. അജന്ത ഗുഹകളും യാവല്‍ വന്യജീവി സങ്കേ‌തവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
Photo Courtesy: Devanshy at Malayalam Wikipedia

നാസി‌ക്, മുന്തിരി

നാസി‌ക്, മുന്തിരി

ഇന്ത്യയുടെ വൈന്‍ ക്യാപി‌റ്റല്‍ എന്ന് അറിയപ്പെടുന്ന നാസിക് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുന്തിരി ഉദ്പാതിപ്പിക്കുന്ന സ്ഥലം. ഹിന്ദുക്കളുടെ പുണ്യസ്ഥലമായ നാസിക്കില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ കുംഭമേള ‌ന‌ടക്കാറൂണ്ട്. വിശദ‌മായി വായിക്കാം

Photo Courtesy: General Sisi

രത്നഗിരി, മാങ്ങ‌പ്പഴം

രത്നഗിരി, മാങ്ങ‌പ്പഴം

മഹാരാഷ്ട്ര‌യിലെ രത്നഗിരിയാണ് ഇന്ത്യയില്‍ മാങ്ങപ്പഴത്തിന് പേരുകേട്ട സ്ഥലം. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രശ‌സ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രവുമാണ്. വിശദമായി വായിക്കാം

Photo Courtesy: Nilesh2 str
നാഗപ്പൂര്‍, ഓറഞ്ച്

നാഗപ്പൂര്‍, ഓറഞ്ച്

ഓറഞ്ച് നഗരമെന്നാണ് മഹാരാഷ്ട്രയിലെ നാഗപ്പൂര്‍ അറിയപ്പെടുന്നത്. മുംബൈയും പൂനയും കഴിഞ്ഞാല്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്താണ് മഹാരാഷ്ട്രയിലെ പ്രശസ്തമായ ഈ നഗരം. വിശദമായി വായിക്കാം

Photo Courtesy: Benjamin D. Esham

മഹബലേശ്വര്‍, സ്റ്റ്രോബറി

മഹബലേശ്വര്‍, സ്റ്റ്രോബറി

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. ബാസ്കറ്റ് ഓഫ് സ്റ്റ്രോബറി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Tarun.real
ഷിംല, ആപ്പിള്‍

ഷിംല, ആപ്പിള്‍

ഇന്ത്യയുടെ ആപ്പിള്‍ തലസ്ഥാനം എന്നാണ് ഷിംല അറിയപ്പെടുന്നത് തന്നെ. ഷിംലയില്‍ നിന്ന് 82 കിലോമീറ്റര്‍ അകലെയുള്ള കോട്ഗാഡ് ആണ് ആപ്പിള്‍ തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലം. Read more

Photo Courtesy: Scott Bauer, USDA ARS

അലഹബാദ്, പേരയ്ക്ക

അലഹബാദ്, പേരയ്ക്ക

ഇന്ത്യയുടെ പേരയ്ക്കാ തോട്ടം എന്നാ‌ണ് ഉത്ത‌ര്‍പ്രദേശിലെ അലഹാബാദ് അറിയപ്പെടുന്നത്. അലഹബാദിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Sakurai Midori

സിലി‌ഗുരി, പൈനാപ്പിള്‍

സിലി‌ഗുരി, പൈനാപ്പിള്‍

പശ്ചിമ ബംഗാളില്‍ ഹിമാലയന്‍ മലനിരകളുടെ താഴെ സ്ഥിതി ചെയ്യുന്ന സിലിഗിരി, രണ്ടാം കല്‍ക്കട്ട എന്നാണ് അറി‌യപ്പെടുന്നത്. പൈനാപ്പിള്‍ തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സിലിഗിരി. വിശദമായി വായിക്കാം
Photo Courtesy: David Monniaux

ദഹാനു, സപ്പോര്‍ട്ട

ദഹാനു, സപ്പോര്‍ട്ട

സപ്പോര്‍ട്ട തോട്ടങ്ങള്‍ക്ക് പേരുകേട്ടതാണ് മുംബൈയില്‍ നിന്ന്145 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദഹാനു.

Photo Courtesy: Sugeesh

മാതളനാരകം, ജോധ്‌പൂര്‍

മാതളനാരകം, ജോധ്‌പൂര്‍

രാജസ്ഥാനിലെ ജോധ്പൂര്‍ ആണ് മാ‌തള നാരകത്തിന് പേരുകേട്ട സ്ഥലം. വിശദമായി വായിക്കാം
Photo Courtesy: Xenon 77

Read more about: food fruits travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X