Search
  • Follow NativePlanet
Share
» »ബ്രിട്ടീഷുകാരെ ‌നേരിട്ട ഗണേഷ് ചതു‌ര്‍ത്ഥി

ബ്രിട്ടീഷുകാരെ ‌നേരിട്ട ഗണേഷ് ചതു‌ര്‍ത്ഥി

By Anupama Rajeev

ഒരു പക്ഷെ മുംബൈക്കാരുടെ ഏറ്റവും വലിയ ആഘോഷം അവിടുത്തെ ഗണേഷ് ചതുര്‍ത്ഥി ആയിരിക്കും. ഇന്ത്യന്‍ നഗരങ്ങളില്‍ ആഘോഷിക്കപ്പെടുന്ന മഹത്തായ മഹോത്സവം ഏതെന്ന് ചോദിച്ചാലും ഉത്തരം മുംബൈയിലെ ഗണേഷ് ചതുര്‍ത്ഥിയെന്നാണ്. അത്രത്തോളം മുംബൈക്കാരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ളതാണ് ഗണേഷ് ചതുര്‍ത്ഥി.

ആത്മീയത അതിന്റെ പരിപൂര്‍ണ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതോടൊപ്പം തന്നെ ആഘോഷത്തിന്റെ ആവേശവും ഒത്തുചേരുമ്പോളാണ് മുംബൈയിലെ ഗണേഷ് ചതുര്‍ത്ഥിക്ക് പൂര്‍ണത ഉണ്ടാകുന്നത് എന്നുവേണമെങ്കില്‍ പറയാം.

ഇത് മിസ് ചെയ്യരുതേ:

ഗണപതി പ്രീതിക്കായി കാസര്‍കോട് മുതല്‍ ഗോകര്‍ണം വരെ ഒരു യാത്രഗണപതി പ്രീതിക്കായി കാസര്‍കോട് മുതല്‍ ഗോകര്‍ണം വരെ ഒരു യാത്ര

വിനയക ചതുര്‍ത്ഥി ആഘോഷിക്കാന്‍ കേരളത്തിലെ ചില ക്ഷേത്രങ്ങള്‍

ശിവജിയുടെ കാലം

ശിവജിയുടെ കാലം

മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ കാലം മുതലാണ് ഗണേഷ് ചതുര്‍ത്ഥി ഇത്ര ജനകീയമായത് എന്നാണ്. മറാത്ത രാജ്യത്തിന്റെ ദേശിയതയ്ക്കും സാംസ്കാരികമായ നിലനില്‍പ്പിനും വേണ്ടി ശിവാജി തന്നെയാണ് ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
Photo Courtesy: Chitrashala Press

ലോക് മാന്യ തിലക്

ലോക് മാന്യ തിലക്

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ലോകമാന്യ തിലകാണ് 1893ല്‍ ഗണേഷ് ചതുര്‍ത്ഥി ഒരു പൊതുപരിപാടിയായി ആവിഷ്കരിച്ചത്. അതിന് അദ്ദേഹത്തിന് ഒരു രാഷ്ട്രീയ കാരണം ഉണ്ടായിരുന്നു. മറാത്തയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ തുടച്ച് നീക്കുകയെന്നതായിരുന്നു
ഇതിലൂടെ ലോക്‌ മാന്യ തിലകന്‍ ലക്ഷ്യമിട്ടത്.
Photo Courtesy: Unknownwikidata:Q4233718

ബ്രി‌ട്ടീഷുകാരെ നേ‌രി‌ടാന്‍

ബ്രി‌ട്ടീഷുകാരെ നേ‌രി‌ടാന്‍

ബ്രിട്ടീഷുകാരുമായി പടപൊരുതാന്‍ ജാതിയ ഐക്യം ആവശ്യമായിരുന്നു. എന്തിരുന്നാലും വിഘ്നങ്ങള്‍ മാറ്റുന്ന ദൈവമായ ഗണേശനെ എല്ലാ ജനങ്ങളും ഇഷ്ടപ്പെട്ടിരുന്നു അത് തന്നെയാണ് ഗണേഷ് ചതുത്ഥി ഇത്രയും പ്രശസ്തമാകാനുള്ള പ്രധാന കാരണം.
Photo Courtesy: http://www.oldindianphotos.in/

സ്പെഷ്യല്‍ ബസുകള്‍

സ്പെഷ്യല്‍ ബസുകള്‍

ഗണേഷ് ചതുര്‍ത്ഥി പ്രമാണിച്ച് മഹാരാഷ്ട്ര ടൂറിസം വകുപ്പ് സ്പെഷ്യല്‍ എ സി ബസുകള്‍ ഇറക്കുന്നുണ്ട്. മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം, പ്രശസ്തമായ നാല് ഗണേഷ് മണ്ഡലുകളായ ലാല്‍ബൗഗ്ച രാജ(Lalbaugcha Raja), മുംബൈച രാജ(Mumbaicha Raja), കേശവ്‌ജി നായ്ക് ചാല്‍ സര്‍വജനി ഗണേഷുത്സവ് മണ്ഡല്‍, അന്ധേരിച്ച രാജ എന്നിവിടങ്ങളിലൂടെയാണ് ബസ് യാത്ര
Photo Courtesy: Karthik Nadar

ഗണ‌പ‌തിപൂലെ

ഗണ‌പ‌തിപൂലെ

സ്വയംഭൂ ഗണപതിവിഗ്രഹമുള്ള ഗണപതിക്ഷേത്രമാണ് ഗണപതിപുലെയിലെ ഏറ്റവും വലിയ ആകര്‍ഷണം. ഏകദേശം 400 വര്‍ഷം പഴക്കമുള്ളതാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ ഗണപതിവിഗ്രഹം. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ വിഗ്രഹം കാണാനും വിഘ്‌നേശ്വരന്റെ അനുഗ്രഹം വാങ്ങാനുമായി ഇവിടെയെത്തുന്നത്. ഗണപതിപുലെ നിവാസികളെ ഗണേശഭഗവാന്‍ കാത്തുകൊള്ളും എന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

Photo Courtesy: Kprateek88

ഗണപതിപൂലയില്‍ എത്തിച്ചേരാ‌ന്‍

ഗണപതിപൂലയില്‍ എത്തിച്ചേരാ‌ന്‍

ഗണപതിപുലെയില്‍ എത്തിച്ചേരുക എന്നത് ആദ്യമായി യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പോലും പ്രയാസമുള്ള കാര്യമല്ല. രത്‌നഗിരിയാണ് സമീപത്തുള്ള എയര്‍പോര്‍ട്ട്. രത്‌നഗിരിയില്‍ തന്നെയാണ് സമീപ റെയില്‍വേസ്റ്റേഷനുമുള്ളത്. ഇവിടെ നിന്നും ഗണപതിപുലെയിലേക്ക് ടാക്‌സി, ഓട്ടോറിക്ഷ എന്നിവ വഴി എത്തിച്ചേരാം. വിശദ‌മായി വായിക്കാം

Photo Courtesy: Radhika S. Patil
സിദ്ധിവിനായക്

സിദ്ധിവിനായക്

1900 മുതല്‍ തീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഈ ഗണപതി ക്ഷേത്രത്തിലേയ്ക്ക്. ഒരിക്കല്‍ ഇഷ്ടികകൊണ്ടുള്ള ചെറിയൊരു ക്ഷേത്രമായിരുന്നു ഇത്. എന്നാല്‍ ഇന്ന് മുംബൈയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന പദവി സിദ്ധിവിനായക മന്ദിറിനാണ്. കൃത്യസമയത്ത് ക്ഷേത്രത്തിലെത്തിയില്ലെങ്കില്‍ ക്യൂനിന്ന് മടുക്കുമെന്ന കാര്യം ഓര്‍ക്കണം.
Photo Courtesy: Rakesh from Bangalore

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സൗത്ത് മുംബൈയില്‍ വോര്‍ളി സീ ഫേസ്, ഹാജി അലി ജ്യൂസ് സെന്റര്‍ എന്നിവയ്ക്ക് അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Jon Connell

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X