Search
  • Follow NativePlanet
Share
» »വിനയക ചതുര്‍ത്ഥി ആഘോഷിക്കാന്‍ കേരളത്തിലെ ചില ക്ഷേത്രങ്ങള്‍

വിനയക ചതുര്‍ത്ഥി ആഘോഷിക്കാന്‍ കേരളത്തിലെ ചില ക്ഷേത്രങ്ങള്‍

By Maneesh

ഹൈന്ദവ വിശ്വാസ പ്രകാരം ഗണപതി തടസ്സങ്ങള്‍ നീക്കുന്ന ദൈവമാണ്. അതിനാല്‍ എല്ലാ വിശ്വാസികളും ഏത് കാര്യത്തിന് തുടക്കമിടുമ്പോഴും ഗണപതിയെ ആരാധിക്കുക പതിവാണ്. ഇന്ത്യയില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ ഗണപതി ക്ഷേത്രങ്ങളാണ്. ഒട്ടുമിക്ക ശിവക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ട ഉണ്ടായിരിക്കും. പ്രധാനദേവനായും ഉപദേവനായും ഭൂരിപക്ഷം
ക്ഷേത്രങ്ങളിലും ഗണപതിയുടെ സാന്നിധ്യമുണ്ട്.

ഏത് മംഗളകർമ്മങ്ങളും ആരംഭിക്കുന്നത് ഗണപതിയുടെ മുന്നിൽ നാളികേരം ഉടച്ചാണ്. ഇങ്ങനെ ചെയ്താൽ എല്ലാ തടസങ്ങളും മാറികിട്ടുമെന്നാണ് പറയാറ്. ഗണപതിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഘോഷമാണ് വിനായക ചതുർത്ഥി. മുബൈ ആണ് വിനായക ചതുർത്ഥി ആഘോഷത്തിന് പേരുകേട്ട സ്ഥലം. എങ്കിലും ഇന്ത്യയിലെ എല്ലാഭാഗത്തും വിനായക ചതുർത്ഥി ആഘോഷിക്കാറുണ്ട്.

വായിക്കാം: മുംബൈയിലെ ഗണേഷ് ചതുര്‍ത്ഥിയേക്കുറിച്ച്

കേരളത്തിലും വിനായക ചതുർത്ഥി ആഘോഷിക്കാറുണ്ട്. വിനായക ചതുർത്ഥി ആഘോഷിക്കാറുള്ള കേരളത്തിലെ പ്രശസ്തമായ ചില ഗണപതി ക്ഷേത്രങ്ങൾ പരിചയപ്പെടാം.

1.കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

1.കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എന്നാല്‍ കാലംചെന്നപ്പോള്‍ ഉപദൈവമായ ഗണപതിയുടെ ക്ഷേത്രമെന്ന രീതിയിലാണ് ഇത് പ്രശസ്തമാകാന്‍ തുടങ്ങിയത്.
Photo Courtesy: Binupotti at the wikipedia

ആഘോഷങ്ങൾ

ആഘോഷങ്ങൾ

വിനായക ചതുര്‍ത്ഥി, നവരാത്രി, ആയില്യം-മകം എന്നീ സമയങ്ങളില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉത്സവവും നടക്കാറുണ്ട്. ഈ സമയത്ത് ഇവിടെ നല്ല തിരക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ശിവന്‍, പാര്‍വ്വതി, മുരുകന്‍, അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകളെല്ലാമുള്ള ക്ഷേത്രമാണിത്. എല്ലാ മതസ്തര്‍ക്കും പ്രവേശനമുണ്ടെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ഉണ്ണിയപ്പം നാടാകെ പ്രശസ്തമാണ്.

Photo Courtesy: Vinayaraj

2.മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം

2.മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം

കോട്ടയം ജില്ലയിലെ മള്ളിയൂരാണ് മള്ളിയൂർ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം നഗരത്ത് നിന്ന് 23 കിലോമീറ്റർ അകലെയായിട്ടാണ് മള്ളിയൂർ സ്ഥിതി ചെയ്യുന്നത്. എറണകുളത്ത് നിന്ന് കുറുപ്പന്തറ വഴി ഇവിടേയ്ക്ക് എത്തിച്ചേരാം. മള്ളിയൂർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ബ്രോഷർ കാണാം.

Photo Courtesy: malliyoortemple

3. പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം

3. പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം

തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്‍ശനം.ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്‍. വിനായക ചതുർത്ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.
Photo Courtesy: Jithindop

ഐതീഹ്യം

ഐതീഹ്യം

വേണാടിന്‍റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്തുവച്ച് രൂപം കൊണ്ട കരസേനയിലെ, ഒരംഗത്തിന് പുഴയില്‍ നിന്ന് ഒരു ഗണപതി വിഗ്രഹം കിട്ടുകയും അതിനെആരാധിക്കാനാരംഭിക്കുകയും ചെയ്തു. പിന്നീട് കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോള്‍ പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. തിരുവനന്തപുരം നഗര മദ്ധ്യത്തിലുള്ള കിഴക്കേകോട്ടയിലാണ് ക്ഷേത്രം. റയില്‍വേ സ്റ്റേഷനില്‍ നിന്നും അര കിലോമീറ്റർ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം

Photo Courtesy: Ryan

4. ബത്തേരി ഗണപതി ക്ഷേത്രം

4. ബത്തേരി ഗണപതി ക്ഷേത്രം

വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയിലാണ് പുരാണപ്രസിദ്ധമായ ഈ ഗണപതി ക്ഷേത്രം. ടിപ്പുവിന്റെ പടയോട്ടകാലത്ത്
കേടുപാടുകള്‍ സംഭവിച്ച ഒട്ടനവധി ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പക്ഷെ അഞ്ചടിയോളം ഉയരമുള്ള ഗണപതിയുടെ ശിലാവിഗ്രഹത്തിന് നാശം സംഭവിച്ചില്ല. സ്വാമി ഗുരുവരാനന്ദജിയുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്തിന്‍റെ പുനരുദ്ധാരണം നടന്നത്.
Photo Courtesy: Anand Dubey

ഉപദേവതകൾ

ഉപദേവതകൾ

കിഴക്കോട്ട് ദര്‍ശനമേകുന്ന ഭഗവാന് ഉപദേവതമാരായി അയ്യപ്പനും നാഗരാജാവും ശിവനും നാലമ്പലത്തിനുപുറത്ത് ശ്രീകൃഷണനുമുണ്ട്. ഗണപതി ഹോമവും നെയ്പായസവും പ്രധാന വഴിപാടാണ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി നഗരമധ്യത്തില്‍ തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Joe Mabel

5. വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം

5. വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം

ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തിലാണ് പുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കട്ടപ്പന - കുമളി റൂട്ടില്‍ വണ്ടന്‍മേട് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ മുന്നില്‍ ധ്വജമുണ്ട്. ഒരേ നടശ്ശാലയില്‍ മുഖമണ്ടപവും, വലിയ ബലിക്കലും, കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ്.

Photo Courtesy: McKay Savage

ഐതീഹ്യം

ഐതീഹ്യം

കാട്ടുമൂപ്പന്‍മാരുടെ തലവനായ ഊരുമൂപ്പന്‍ കാട്ടില്‍ നിന്ന് കിട്ടിയ ഒരു വിഗ്രഹം വലിയ മൂപ്പനെ ഏല്‍പ്പിച്ചു.രാത്രിയായപ്പോള്‍ ആക്രമിക്കാനെത്തിയ ആനക്കൂട്ടത്തെ ഓടിക്കാന്‍ വിഗ്രഹം അവര്‍ക്ക് സഹായകമായി.ദേവസാന്നിദ്ധ്യം വെളിവായപ്പോള്‍ ആരാധനതുടങ്ങി അങ്ങനെ ക്ഷേത്രവുമുണ്ടായി.
Photo Courtesy: Aronrusewelt

ഉത്സവം

ഉത്സവം

ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം കുംഭമാസത്തിലെ ഭരണിക്ക് കൊടിയേറി മകയിരം നാളില്‍ ആറാട്ടോടെ അവസാനിക്കുന്നു. ആറാട്ടിനോട് അനുബന്ധിച്ച് ഏലക്കാവ്യാപാരികള്‍ ഏലം കൊണ്ടുള്ള പറയും ഭക്തജനങ്ങള്‍ നാണയം കൊണ്ടുള്ള പറയും കാണിക്കയായി സമ്മര്‍പ്പിക്കും. മഹാഗണപതിഹോമമാണ് പ്രധാന വഴിപാട്. ശാസ്താവും വനദുർഗയുമാണ് ഉപദേവതമാർ.

Photo Courtesy: Appaiah

6. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം

6. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം

ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നു എങ്കിലും ഇത് ശിവക്ഷേത്രമാണ്. ആദ്യകാലത്ത് ഇവിടെ ശിവ പ്രതിഷ്ട മാത്ര ഉണ്ടായിരുന്നുള്ളു. പിന്നീട് ചില പൂജാരിമാര്‍ പ്രശ്നം വച്ചതിനേത്തുടര്‍ന്ന് ഇവിടെ ഗണപതിയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഗണപതി പ്രതിഷ്ട നടത്തിയത്. ഗണപതി പ്രീതിക്കായി കാസർകോട് മുതൽ ഗോകർണം വരെ ഒരു യാത്ര ഉദയാസ്തമയ പൂജകളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉണ്ണിയപ്പമാണ് ഇവിടെ പ്രസാദമായി ലഭിക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഏറേ ഇഷ്ടമാണെന്നാണ് വിശ്വാസം. ഗണപതിയെ ഉണ്ണിയപ്പത്തില്‍ മൂടുന്ന ഒരു ചടങ്ങും ഇവിടെ നടക്കാറുണ്ട്. മൂടപ്പ സേവ എന്നാണ് ഇത് അറിയപ്പെടുന്നത്.

Photo Courtesy: Sureshan at the English Wikipedia

ആറു ഗണപതി ക്ഷേത്രങ്ങൾ

ആറു ഗണപതി ക്ഷേത്രങ്ങൾ

കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്‍കോട് മുതല്‍ കര്‍ണാടകത്തിലെ ഗോകര്‍ണം വരെയുള്ള തീരദേശത്ത് 6 ഗണപതി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കേവലം മൂന്നൂറു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ആറു ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ദിവസം തന്നെ ഈ ആറ് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിലൂടെ കൂടുതല്‍ പുണ്യം ലഭിക്കുമെന്ന് ഒരു വിശ്വാസം നില നില്‍ക്കുന്നുണ്ട്. വിശദമായ വായനയ്ക്ക്

Photo Courtesy: Nilesh2 str at en.wikipedia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X