Search
  • Follow NativePlanet
Share
» »പഞ്ചേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന ഉദ്യാനം

പഞ്ചേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന ഉദ്യാനം

By Maneesh

നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാവ്, മൂക്ക്, ത്വക്ക് എന്നിവയെ തൃപ്തിപ്പെടുത്തുന്ന ഒരു ഉദ്യാനത്തിലേക്ക് പോയാലോ. ഡല്‍ഹിയില്‍ വസിക്കുന്നവര്‍ക്കും അവിടെ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയ ഒരു സ്ഥലത്തേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പഞ്ചേന്ദ്രിയങ്ങളുടെ ഉദ്യാനം (Garden of Five Senses) എന്ന് പേരിട്ടിരിക്കുന്ന വിചിത്രമായ ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത് ഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്റെ മാതൃകയിലാണ്.

ഒരുപാട് ചരിത്രസ്മാരകങ്ങളാല്‍ പേരുകേട്ട ഡല്‍ഹിയിലെ ഈ ഉദ്യാനത്തിന് വര്‍ഷങ്ങളുടെ പഴക്കമൊന്നുമില്ല. 2003ലാണ് ഈ ഉദ്യാനം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. എന്നിരുന്നാലും സഞ്ചാരികള്‍ മുഗള്‍ ഗാര്‍ഡനില്‍ എത്തുന്ന കൗതുകത്തോടെയാണ് ഇവിടെ എത്തിച്ചേരുന്നതും.

പഞ്ചേന്ദ്രിയങ്ങളുടെ ഉദ്യാനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് അടുത്തറിയാം.

ഉദ്യാനത്തിലേക്ക്

ഉദ്യാനത്തിലേക്ക്

ഡൽഹിയിലെ മെഹ്റൗളി - ബദർപൂർ റോഡിന് സമീപം സാകേതിന് എതിർവശത്തായി സെയ്ദ് അൽ അസൈബ് വില്ലേജിലാണ് ഗാർഡൻ ഓഫ് ഫൈവ് സെ‌ൻസ് എന്ന ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. സാകേത് മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

Photo Courtesy: Kprateek88

നേത്രേന്ദ്രിയം

നേത്രേന്ദ്രിയം

പഞ്ചേന്ദ്രിയങ്ങളിലെ ഇന്ദ്രിയങ്ങളിൽ ഒന്നാണ് നേത്രേന്ദിയം. പച്ചമലയാളത്തിൽ കണ്ണുകൾ എന്ന് പറയും. കണ്ണുകൾ കൊണ്ട് ലഭിക്കുന്ന അനുഭവത്തേയാണ് കാഴ്ച എന്ന് പറയുന്നത്. എല്ലാ ഉദ്യാനത്തി‌ൽ ചെന്നാൽ കാഴ്ചകളിലൂടെയാണ് നിങ്ങൾക്ക് നല്ല അനുഭവം ഉണ്ടാക്കുന്നത്. വൈവിധ്യമാർന്ന 200ൽ പരം സസ്യങ്ങളും അതിന്റെ പൂക്കളുമാണ് നിങ്ങളുടെ കണ്ണുകൾക്ക് ഇവിടെ വിരുന്നൊരുക്കുന്നത്.

Photo Courtesy: Rajkumar1220

ഘ്രാണേന്ദ്രിയം

ഘ്രാണേന്ദ്രിയം

ഘ്രാണേന്ദ്രിയം എന്ന് പറഞ്ഞാൽ മൂക്കാണ് എന്ന് എല്ലാവർക്കും അറിയാം. ഉദ്യാനത്തിൽ പൂക്കൾ ഉണ്ടാകും പൂക്കൾക്ക് മണം ഉണ്ടാകും എന്നും നിങ്ങൾക്ക് അറിയാം. നിങ്ങൾ പോയിട്ടുള്ള ചില ഉദ്യാനങ്ങളിൽ നിന്ന് പൂക്കളുടെ സൗരഭ്യം നുകർന്നിട്ടുമുണ്ടാകും. എന്നാൽ ഇനിയുമുണ്ടല്ലോ ഇന്ദ്രിയങ്ങൾ

Photo Courtesy: Rajkumar1220

ത്വഗിന്ദ്രിയം

ത്വഗിന്ദ്രിയം

സ്പർശിച്ച് അറിയാൻ കഴിവുള്ള ഇന്ദ്രിയമാണ് ത്വഗിന്ദ്രിയം. ത്വക്ക് എന്ന് പറയും. ഉദ്യാനത്തിൽ ചെന്ന് പൂക്കളെ ഒന്ന് തൊട്ട് തലോടിയാൽ സ്പർശന സുഖം ഉണ്ടാകുമെന്ന് നേരത്തെ തന്നെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവാം. ഉദ്യാനത്തിലെ സുന്ദരമായ പൂക്കളെ ഒന്ന് തൊട്ട് അനുഭവിക്കാം.

Photo Courtesy: Rajkumar1220

ശ്രോതേന്ദ്രിയം

ശ്രോതേന്ദ്രിയം

ബധിരർക്ക് ഇല്ലാത്ത ഒരു ഇന്ദ്രിയമാണെന്ന് ഒരു ക്ലൂവിട്ട് പറഞ്ഞാൽ സംഗതി ക്ലിക്കാകില്ലേ. ചെവിയേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ഉദ്യാനത്തിൽ എത്തിയാൽ കർണാനന്ദകരമായ ചില ശബ്ദങ്ങൾ കേ‌ൾക്കാം. ഈ ശബ്ദത്തിന്റെ ഉറവിടം എന്താണെന്ന് അറിയേണ്ടേ? വലിയ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ചെറിയ മണികളിൽ നിന്നാണ് ഈ ശബ്ദം ഉണ്ടാകുന്നത്. കാറ്റിന്റെ താളത്തിൽ മണി കിലുങ്ങുമ്പോൾ അതിന്റെ മണിനാദം നിങ്ങളുടെ കാതിൽ കിന്നരം മീട്ടുന്നു.

Photo Courtesy: Prabhat nhpc

രസനേന്ദ്രിയം

രസനേന്ദ്രിയം

രസനേന്ദ്രിയം എന്ന് പറഞ്ഞാൽ നാവ് തന്നെ. നാവുകൊണ്ട് അനുഭവിക്കുന്നത് രുചിയും. ഈ ഉദ്യാനത്തിൽ പോയാൽ നിങ്ങൾക്ക് രുചിയും അനുഭവിക്കാം. ഉദ്യാനത്തിന് സമീപത്താണ് രുചികരമായ വിഭവങ്ങൾ ഒരുക്കിയുട്ടുള്ള ഫുഡ് കോർട്ട് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Eddie Welker

മറ്റുപലതും

മറ്റുപലതും

ഈ ഉദ്യാനത്തിന് സമീപത്തുള്ള മറ്റു കാഴ്ചകൾ നമുക്ക് പരിചയപ്പെടാം. ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സൻസ്കൃതി കേന്ദ്രമ്യൂസിയം കാണാം. യാത്ര രണ്ട് കിലോമീറ്റർ ആക്കിയാൽ ആർക്കിയോളജിക്കൽ പാർക്ക് കാണാം. ക്ഷേത്രത്തിൽ പോകണമെന്നുണ്ടെങ്കിൽ ഛാതർപൂർ ക്ഷേത്രവും(2.1 കിലോമീറ്റർ) ഉണ്ട്. ഡൽഹിയിലെ പ്രധാന ആകർഷണങ്ങ‌ൾ

Photo Courtesy: Nikhilchandra81

eum/


/delhi/attractions/mehrauli-archaeological-park/

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X