Search
  • Follow NativePlanet
Share
» »മഴനനയാന്‍ സഞ്ചാരികള്‍ തിരഞ്ഞെടുത്ത തീരം ഏതാണെന്നറിയാവോ?

മഴനനയാന്‍ സഞ്ചാരികള്‍ തിരഞ്ഞെടുത്ത തീരം ഏതാണെന്നറിയാവോ?

മഴക്കാല യാത്രകളില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് ബീച്ചുകളുടെയും പബ്ബുകളുടെയും കേന്ദ്രമായ ഗോവയാണ്.

By Elizabath

മഴക്കാലത്തെ യാത്രകള്‍ സഞ്ചാരികള്‍ക്ക് എന്നും പ്രിയമാണ്. മഴയുടെ ആവേശത്തില്‍ ദൂരങ്ങള്‍ കീഴടക്കാനും മഴയില്‍ കുളിച്ച് റൈഡ് ചെയ്യാനും കാണാത്ത സ്ഥലങ്ങള്‍ കാണാനും മോഹമില്ലാത്തവര്‍ നന്നേ കുറവാണ്.

മഴക്കാല യാത്രകളില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് ബീച്ചുകളുടെയും പബ്ബുകളുടെയും കേന്ദ്രമായ ഗോവയാണ്. മഴയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന ഗോവന്‍ തീരങ്ങള്‍ക്കാണ് ഇത്തവണ മണ്‍സൂണ്‍ സഞ്ചാരികളുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞത്. ഗോവന്‍ ട്രിപ്പ് അടിച്ചുപൊളിക്കാന്‍ 10 വ്യത്യസ്ത കാര്യങ്ങള്‍

goa-best monsoon destination in india

PC:Rajarshi MITRA

പ്രമുഖ ഹോട്ടല്‍ ബുക്കിങ് വെബ്‌സൈറ്റായ ഹോട്ടല്‍.കോം ലോക സഞ്ചാരികളുടെ ഇടയില്‍ നടത്തിയ സര്‍വ്വെയിലാണ് ഗോവയെ മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത്. ബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖം

GOA-best monsoon destination in India

PC: Aniket Thakur

മണ്‍സൂണ്‍ യാത്രകള്‍ ആസ്വദിക്കുന്നവര്‍ യാത്രയ്ക്കായി ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ അവലോകനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ലോക സഞ്ചാരികള്‍ മഴയാത്രയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം ബാലിയാണത്രെ.
ബീച്ച് ടൂറിസത്തില്‍ ലോക സഞ്ചാരികള്‍ എത്തുന്ന ഗോവ മഴക്കാലത്തു മാത്രമല്ല എല്ലാ സീസണിലും സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.
ഗോവയിലെ പ്രമുഖ ബീച്ചുകളായ കാന്‍ഡൊലിം, അര്‍പോര, ബാഗ, കലാന്‍ഗുട്ട് എന്നിവയാണ് മഴയാത്രയില്‍ കൂടുതല്‍ ആകര്‍ഷകം.
ബീച്ചും പബ്ബും അല്ലാതെ നിരവധി കാഴ്ചകളും ഗോവയിലുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഡാം ഇന്ത്യയിലാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X