വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മണിരത്നം സിനിമകളിലെ കേരളം

Written by:
Published: Monday, September 19, 2016, 16:46 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

തന്റെ സിനിമാ ജീവിതത്തിൽ മണിരത്നം ആകെ ഒരു മലയാള സിനിമ മാത്രമെ ചെയ്തിട്ടുള്ളു. മലയാളത്തിൽ രണ്ടാമതൊരു ചി‌ത്രം ചെയ്യാൻ മണിരത്നം പലപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. ബോംബെ എന്ന സിനിമയുടെ സബ്ജക്ട് ആലോചിച്ചപ്പോൾ ആദ്യം അത് മലയാളത്തിൽ ചെയ്യാനാണ് അദ്ദേഹം തീ‌രുമാനിച്ചത് എന്നാൽ ചിലകാരണങ്ങളാൽ അത് നടക്കാതെ പോകുകയായിരുന്നു. പിന്നെയാണ് ബോംബെ തമിഴ് ചെയ്തത്.

ബോംബെ വഴി കേരളത്തിൽ

1995ൽ പുറത്തിറങ്ങിയ ബോംബെയിലൂടെയായിരുന്നു മണിരത്നം തന്റെ സിനിമകളുടെ ലൊക്കേഷനുകളിൽ കേരളം കൂടി ഉൾപ്പെടുത്തിയത്. അതിന് കാരണക്കാരൻ ചി‌ത്രത്തിന്റെ ക്യാമറമാനും മലയാളിയുമായ രാജീവ് മേനോൻ ആയിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമകളിൽ കേരളത്തിന്റെ ദൃശ്യ ഭംഗി പകർത്താൻ ശ്രമി‌ച്ചിട്ടുണ്ട്. ഇത് പകർത്തിയവാരാകട്ടെ രാജീവ് മേനോൻ, സന്തോഷ് ശിവൻ, രവി കെ ചന്ദ്രൻ തുട‌ങ്ങിയ മലയാളികളായ ക്യാമറമാന്മാരും.

മണിരത്നം സിനിമകൾ ചിത്രീകരിച്ച കേരളത്തിലെ പ്രധാ‌ന സ്ഥലങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം

01. ബേക്കൽ കോട്ട

ഉയിരേ എന്ന ഗാനം കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ മനീഷ കൊ‌യ്‌രാളയും പശ്ചാത്തലത്തിലുള്ള ബേ‌ക്കൽ കോട്ടയുമാണ് കടന്ന് വരുന്നത്. പിന്നീട് പല സിനിമകളിൽ ബേക്കൽ കോട്ട ചിത്രീകരിച്ചെങ്കിലും ബോംബെ എന്ന സിനിമയിലൂടെയാണ് 300 വർ‌ഷം പഴക്കമുള്ള ഈ കോട്ട പ്രശസ്തമായത്.

ബേക്കൽ കോട്ടയിൽ എത്തിച്ചേരാൻ

കാസർകോട് ടൗണിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ദേശീയപാത ബേക്കൽ കോട്ടയ്ക്ക് സമീപത്തൂടെയാണ് കടന്ന് പോകുന്നത്. 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കാ‌ഞ്ഞങ്ങാടാണ് സമീപത്തുള്ള പട്ടണം. വിശദമായി വായിക്കാം

Photo Courtesy: Renjithks

 

02. പയ്യാമ്പലം ബീ‌ച്ച്

മണിരത്നം സംവിധാനം ചെയ്ത അലൈ‌പായുതെ എന്ന സിനിമയുടെ ഒരു പാട്ട് ചിത്രീകരിച്ചത് കണ്ണൂരിലെ പയ്യാമ്പാലം ബീച്ചിൽ ആയിരുന്നു. പി സി ശ്രീറാം ആയിരുന്നു ഈ ചി‌ത്രത്തിന്റെ ക്യാമറമാൻ.

പയ്യാമ്പലം ബീച്ചിൽ എത്തി‌ച്ചേരാൻ

കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. വിശദമായി വായിക്കാം Photo Courtesy: RanjithSiji

 

അതിരപ്പ‌ള്ളി

മണിരത്നം ഏറ്റവും അധികം സിനിമകൾ ഷൂട്ട് ചെയ്ത കേരളത്തിലെ ലൊക്കേഷൻ ഒരു പക്ഷെ അതിരപ്പ‌ള്ളി ആയിരിക്കും. ഷാരുഖാൻ നായകനായ ദിൽസെ, അഭിഷേക് ബച്ചൻ നായകനായ ഗുരു. വിക്രം ചിത്രം രാവൺ എന്നീ സിനിമകളിലൂടെ മണിരത്നം അതിരപ്പള്ളിയുടെ സൗന്ദര്യം ലോകത്തിന് കാണിച്ചു കൊടുത്തതാണ്.

അതിരപ്പ‌‌‌ള്ളിയി‌ൽ എത്തിച്ചേരാൻ

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പ‌‌ള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് ചാലക്കുടി വഴി 80 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്താം. വിശദമായി വായിക്കാം

Photo Courtesy: Iriyas

 

ആലപ്പുഴ

മണിരത്നത്തിന്റെ കടൽ, ദിൽസെ തുടങ്ങിയ സിനിമകളുടെ ഗാന ചിത്രീകരണം നടത്തിയത് ആലപ്പുഴയിലെ കായലുകളിൽ ആണ്. കായലും ഹൗസ് ബോട്ടുമാണ് ദിൽസേയിലെ ജിയ ജലേ എന്ന ഗാന രംഗത്തിലെ ഹൈ ലൈറ്റ്.

വേമ്പനാട്ട് കായൽ

കേര‌ളത്തിലെ കായല്‍പരപ്പുകള്‍ കാണാന്‍ എ‌ത്തിച്ചേരുന്ന വിനോ‌ദ സഞ്ചാരികളില്‍ ആരും തന്നെ വേമ്പനാട്ട് കായലിന്റെ ഭംഗി കാണാതെ പോകാറില്ല. വേമ്പനാട്ട് കായല്‍ എങ്ങനെ നോ‌ക്കികാണം എന്ന് സംശയിക്കുന്നവര്‍ക്ക്, ‌വേമ്പനാട്ട് കായലിന്റെ ഭംഗി കാണാനുള്ള 4 വഴികൾ അറിയാൻ ക്ലിക്ക് ചെയ്യുക

Photo Courtesy: Ajith

English summary

God's Own Kerala In Maniratnam's Frames

Maniratnam always gives a Kerala touch in all his films with his shoot held in some exotic locations in Kerala.
Please Wait while comments are loading...