Search
  • Follow NativePlanet
Share
» »ഗുവാഹത്തി; നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

ഗുവാഹത്തി; നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

നോര്‍ത്ത് ഈസ്റ്റിന്റെ പ്രവേശന കവാടം എന്നും ഗുവാഹത്തി അറിയപ്പടുന്നുണ്ട്. അസാമിന്റെ തലസ്ഥാനമായ ദിസ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഗുവാഹത്തിയിലാണ്

By Maneesh

നോര്‍ത്ത് ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ ആദ്യമായി സന്ദര്‍ശിക്കേണ്ട സ്ഥലം അസാമിലെ ഗുവാഹത്തിയാണ്. നോര്‍ത്ത് ഈസ്റ്റിന്റെ പ്രവേശന കവാടം എന്നും ഗുവാഹത്തി അറിയപ്പടുന്നുണ്ട്. അസാമിന്റെ തലസ്ഥാനമായ ദിസ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഗുവാഹത്തിയിലാണ്.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ചുവരയുള്ള സമയമാണ് ഗുവാഹത്തി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഡല്‍ഹി, ബാംഗ്ലൂര്‍, തിരുവനന്തപുരം, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിനുകള്‍ ലഭിക്കും.

01. നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

01. നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

അസാമിലെ ഏറ്റവും വലിയ നഗരമാണ് ഗുവാഹതി. വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശനകവാടം കൂടിയായ സ്ഥലം കൂടിയാണിത്.
Photo Courtesy: Kinshuk Kashyap

02. ബ്രഹ്മപുത്രയുടെ തീരത്ത്

02. ബ്രഹ്മപുത്രയുടെ തീരത്ത്

ബ്രഹ്മപുത്ര നദീ തീരത്താണ് ഗുവാഹതി. സംസ്ഥാനത്തിന്‍റെയും പ്രദേശത്തിന്‍റെയും വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന നഗരം കൂടിയാണിത്. ബ്രഹ്മപുത്ര നദീതീരത്ത് നിന്നാല്‍ പ്രശസ്തമായ മജെസ്റ്റിക് സരിയാഘട്ട് പാലത്തിന്‍റെ ചില ഭാഗങ്ങളും കാണാനാവും.
Photo Courtesy: Diganta Talukdar

03. സംസ്കാര വൈവിധ്യം

03. സംസ്കാര വൈവിധ്യം

മത, സംസ്കാര, വ്യവസായ മേഖലകളുടെ നാഡീകേന്ദ്രം കൂടിയായ നഗരം വര്‍ണ്ണപ്പകിട്ടാര്‍ന്നതാണ്. വിവിധ വിശ്വാസങ്ങളിലും മതത്തിലുമുള്ള ജനങ്ങള്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന നഗരം അതുകൊണ്ട് തന്നെ കൂടുതല്‍ തിളക്കമാര്‍ന്നതും വര്‍ണ്ണപ്പകിട്ടാര്‍ന്നതുമായി നിലകൊള്ളുന്നു.
Photo Courtesy: Priyambada Nath

04. കിഴക്കിന്റെ വെളിച്ചം

04. കിഴക്കിന്റെ വെളിച്ചം

ചരിത്രപരമായ പ്രഗ്ജ്യോതിഷ്പൂര്‍ എന്ന പേരിലാണ് നഗരം അറിയപ്പെട്ടിരുന്നത്. കിഴക്കിന്‍റെ വെളിച്ചം എന്നാണ് ഈ വാക്കിനര്‍ഥം.
നരകാസുരന്റെ തലസ്ഥാനം.
Photo Courtesy: Tridib Sarma

05. നരകാസുരന്റെ തലസ്ഥാനം

05. നരകാസുരന്റെ തലസ്ഥാനം

മഹാഭാരത്തില്‍ ഈ നഗരത്തെ അസുരരാജാവായിരുന്ന നരകാസുരന്‍റെ തലസ്ഥാനമായി പരാമര്‍ശിക്കുന്നുണ്ട്.
Photo Courtesy: Kinshuk Kashyap

06. മുഗളന്മാർ പ്രവേശിക്കാത്ത സ്ഥലം

06. മുഗളന്മാർ പ്രവേശിക്കാത്ത സ്ഥലം

ഇന്ത്യകീഴടക്കിയ മുഗളന്മാർക്ക് പ്രവേശിക്കാൻ സാധിക്കാത്ത സ്ഥലമാണ് ഗുവഹാത്തി.ആസാമില്‍ അധിനിവേശത്തിന് ശ്രമിച്ച മുഗളന്‍മാര്‍ എല്ലാ തവണയും ഇവിടെ പ്രവേശിക്കാനാവാതെ പരാജയപ്പെട്ട് പിന്‍മാറുകയായിരുന്നു.
Photo Courtesy: Lachitbarphukan

07. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം

07. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം

കമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാതെ ഗുവാഹതിയില്‍ നിന്ന് തിരിച്ചു പോവാനേ പാടില്ല. ആസാം സംസ്ഥാന മ്യൂസിയം, ഗുവാഹതി പ്ലാനറ്റേറിയം, നിരവധി ക്ഷേത്രങ്ങള്‍ എന്നിവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍.
Photo Courtesy: Tridib Sarma

08. നോർത്ത് ഈസ്റ്റിലെ ഏക അന്തരാഷ്ട്രവിമാനം

08. നോർത്ത് ഈസ്റ്റിലെ ഏക അന്തരാഷ്ട്രവിമാനം

നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷനും ഒരേയൊരു അന്താരാഷ്ട്രവിമാനത്താവളവും ഇവിടെയാണ്.
Photo Courtesy: Subhashish Panigrahi

09. നോർത്ത് ഈസ്റ്റിന്റെ നാഡീകേന്ദ്രം

09. നോർത്ത് ഈസ്റ്റിന്റെ നാഡീകേന്ദ്രം

വടക്ക് കിഴക്കന്‍ മേഖലയിലെ നാഡീകേന്ദ്രമായ ഗുവാഹതി ഒരു സാമ്പത്തിക കേന്ദ്രം കൂടിയാണ്.
Photo Courtesy:

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X