Search
  • Follow NativePlanet
Share
» »സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രം

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രം

പരശുരാമനാല്‍ നിര്‍മ്മിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ മഹാക്ഷേത്രത്തെക്കുറിച്ചറിയാന്‍ വായിക്കാം.

By Elizabath

ഒരു കാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രം, അന്യമതസ്ഥര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക വാതിലിലൂടെ കയറണമെന്ന നിഷ്‌കര്‍ഷയുള്ള ക്ഷേത്രം, ഭൂതത്താന്‍മാര്‍ പണിത ക്ഷേത്രമതിലുണ്ടെന്ന് വിശ്വസിക്കുന്നയിടം. ഇങ്ങനെ ധാരാളം വിശേഷണങ്ങളുണ്ട് ആലപ്പുഴയിലെ മാന്നാറില്‍ സ്ഥിതി ചെയ്യുന്ന തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിനു സ്വന്തമായി. ഇവിടുത്തെ ദാരുശില്പങ്ങളും ലോകപ്രശസ്തമാണ്.

പരശുരാമനാല്‍ നിര്‍മ്മിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ മഹാക്ഷേത്രത്തെക്കുറിച്ചറിയാന്‍ വായിക്കാം.

പെരുന്തച്ചന്‍ പണിതീര്‍ത്ത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രംപെരുന്തച്ചന്‍ പണിതീര്‍ത്ത് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

സന്താനശ്രേയസിനായി പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രംസന്താനശ്രേയസിനായി പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

മാന്നാറിന്റെ കഥ

മാന്നാറിന്റെ കഥ

ഇവിടുത്തെ ശിവക്ഷേത്രത്തിന്റെ കഥ തുടങ്ങുന്നതിനു മുന്‍പേ തന്നെ പറയേണ്ട ഒന്നാണ് മാന്നാറിന്റെ കഥ. കൃതയുഗത്തില്‍ ജീവിച്ചിരുന്ന സൂര്യചക്രവര്‍ത്തിയായ മാന്ധാരാജാവ് ഒരിക്കല്‍ 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. അതിലൊന്ന് നടത്തിയത് ഈ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു. പിന്നീട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനല്കുകയും കാലക്രമേണ മാന്നാറായി മാറുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

PC: Dvellakat

മഹാക്ഷേത്രം

മഹാക്ഷേത്രം

കെട്ടിലും മട്ടിലും ഒരു മഹാക്ഷേത്രത്തിന്റെ ഗാംഭീര്യമെല്ലാമുള്ള ക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കേരളീയ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രസമുച്ചയമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC: RajeshUnuppally

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രം

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രം

ഒരു കാലത്ത് ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നുവത്രെ. അതിനുള്ള കാരണം ഇവിടുത്തെ പ്രധാന പ്രതിഷ്ഠയാണ്. ഇവിടുത്ത ശിവന്‍ തപസ്വി ഭാവത്തിലാണ്. അതിനാല്‍ വിശ്വാസങ്ങളുടെ ഭാഗമായി സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാറില്ലായിരുന്നു.

PC: RajeshUnuppally

 ഹോമാഗ്നിയില്‍ പ്രത്യക്ഷപ്പെട്ട ശിവന്‍

ഹോമാഗ്നിയില്‍ പ്രത്യക്ഷപ്പെട്ട ശിവന്‍

ഇവിടുത്തെ പ്രതിഷ്ഠ എങ്ങനെ വന്നു എന്നതിനു പിന്നിലും കഥകളുണ്ട്. മാന്ധാതാവ് യാഗം നടത്തിയപ്പോള്‍ ഹോമാഗ്നിയില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടുവത്രെ. ആ ശിവനെ ക്രോഷ്ടമഹര്‍ഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് നിലനില്‍ക്കുന്ന ഐതിഹ്യം.

PC: RajeshUnuppally

ഭൂതത്താന്‍മാര്‍ കെട്ടിയ മതില്‍ക്കെട്ട്

ഭൂതത്താന്‍മാര്‍ കെട്ടിയ മതില്‍ക്കെട്ട്

തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനു പിന്നിലും കഥകളുണ്ട്. ഭൂതത്താന്‍മാര്‍ ചേര്‍ന്നുകെട്ടിയ മതില്‍ക്കെട്ടെന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.

PC: Dvellakat

മാന്നാര്‍ ശിവരാത്രി

മാന്നാര്‍ ശിവരാത്രി

ഇവിടുത്തെ ഏറെ പ്രശസ്തമായ ആഘോഷമാണ് മാന്നാര്‍ ശിവരാത്രി എന്നറിയപ്പെടുന്ന ശിവരാത്രി ആഘോഷം. ശിവരാത്രിയുടെ അന്നു രാത്രി നടക്കുന്ന ശിവരാത്രി നൃത്തം കാണുവാനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. കുരട്ടി ക്ഷേത്രത്തിലെ അന്നു മാത്രം തുറക്കുന്ന പടിഞ്ഞാറേനട അഥവാ പാര്‍വ്വതിനടയില്‍ തൊഴാനായും ഭക്തര്‍ ഇവിടെയെത്തുന്നു. അന്നേദിവസം പത്ത് മിനിറ്റ് നേരം മാത്രമാണ് പാര്‍വ്വതി നട തുറക്കുന്നത്.

അഹിന്ദുക്കള്‍ക്കൊരു വാതില്‍

അഹിന്ദുക്കള്‍ക്കൊരു വാതില്‍

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനടുത്തായി ഒരു വാതില്‍ കാണാന്‍ സാധിക്കും. അന്യമതസ്ഥര്‍ക്ക് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണത്രെ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര -തിരുവല്ല റോഡിനു തൊട്ടടുത്താണിത്. ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ട ആലപ്പുഴയില്‍ നിന്നും 38 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X