വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തിത്തിത്താരാ തിത്തിതെയ്..കേരളത്തിലെ പ്രശസ്തമായ വള്ളംകളികള്‍

Written by: Elizabath
Updated: Monday, August 14, 2017, 18:46 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഓണക്കാലത്തിന് ഒരുക്കമായതോടെ കേരളത്തിന്റെ പലഭാഗങ്ങളിലും വള്ളംകളിയുടെ ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച നടക്കുന്ന നെഹറു ട്രോഫി വള്ളംകളിയോടെയാണ് കേരളത്തിലെ വള്ളംകളികള്‍ക്ക് തുടക്കമാവുന്നത്.
കേരളീയര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചുരുക്കം ചില കാര്യങ്ങളില്‍ ഒന്നാണ് വള്ളംകളികള്‍.
കേരളത്തിലെ പ്രശസ്തമായ വള്ളംകളികള്‍ പരിചയപ്പെടാം.

ആര്‍പ്പോയ്...ഇര്‍റോ..ഇര്‍റോ..ഇര്‍റോ...

ആറന്‍മുള ഉത്രട്ടാതി വള്ളംകളി

പത്തനംതിട്ടയിലെ ആറന്‍മുളയില്‍ നടക്കുന്ന ആറന്‍മുള ഉത്രട്ടാതി വള്ളംകളി ചരിത്രപ്രസിദ്ധമാണ്. 48 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന ഈ വള്ളംകളി ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് നടക്കുന്നത്. നാലാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച ഈ വള്ളംകളി ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണെന്നും പറയപ്പെടുന്നു. പമ്പാനദിയില്‍ നടക്കുന്ന ഈ ജലകേളിക്ക് സാക്ഷികളാകുവാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്. മുത്തുക്കുടയും ചാമരങ്ങളും ചാര്‍ത്തിയ വഞ്ചികളും വെള്ളമുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍കാരും ഇതിനെ ഒരു ഉത്സവമാക്കുന്നു.

PC: Arun Sinha

പായിപ്പാട് ജലോത്സവം

ആലപ്പുഴയിലെ പായിപ്പാട് ആറില്‍ നടത്തുന്ന പായിപ്പാട് ജലോത്സവം കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട വള്ളംകളിയാണ്. ചിങ്ങമാസത്തിലെ തിരുവോണം,അവിട്ടം, ചതയം നാളുകളിലായാണ് ഇത് നടക്കുന്നത്. ഈ ജലോത്സവത്തിന്റെ അവസാന നാളിലാണ് വള്ളംകളി നടക്കുന്നത്. സമീപഗ്രാമങ്ങളില്‍ നിന്നുള്ള വള്ളങ്ങളാണ് ഇതില്‍ പങ്കെടുക്കുക.

PC: Challiyan

ഇന്ദിരാഗാന്ധി വള്ളംകളി

കൊച്ചിക്കായലില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസം നടക്കുന്ന പ്രശസ്തമായ വള്ളം കളിയാണ് ഇന്ദിരാഗാന്ധി വള്ളംകളി. വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന ഈ മത്സരം ഈ നാടിന്റെ ആഘോഷം തന്നെയാണ്.

PC: Challiyan

ചമ്പക്കുളം മൂലം വള്ളംകളി

മിഥുനത്തിലെ മൂലം നാളില്‍ നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി പമ്പാനദിയില്‍ വെച്ചാണ് നടക്കുന്നത്. വളരെ പുരാതനമായ ഈ വള്ളംകളിക്ക് പിന്നിലെ കഥ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടതാണ്.

PC: Ronald Tagra

ചങ്ങനാശ്ശേരി ജലോത്സവം

കാഴ്ചക്കാരെ ഏറെ രസിപ്പിക്കുന്ന ഒരു വള്ളംകളിയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മനയ്ക്കച്ചിറപുത്തനാറില്‍ നടക്കുന്ന ചങ്ങനാശ്ശേരി ജലോത്സവം.

PC: Ronald Tagra

ബിയ്യം കായല്‍ വള്ളംകളി

എല്ലാ വര്‍ഷവും ഓണാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പൊന്നാനിക്ക് സമീപമുള്ള ബിയ്യം കായലില്‍ നടത്തുന്ന വള്ളംകളിയാണ് ബിയ്യം കായല്‍ വള്ളംകളി. വനിതാ തുഴക്കാരുടെതുള്‍പ്പെടെ ഇരുപത്തി അഞ്ചോളം വള്ളങ്ങള്‍ ഇവിടെ പങ്കെടുക്കാറുണ്ട്.

PC: Wikipedia

റാന്നി അവിട്ടം ജലോത്സവം

പത്തനംതിട്ടയിലെ റാന്നിയില്‍ പമ്പാ നദിയില്‍ നടക്കുന്ന പ്രശസ്തമായ മറ്റൊരു വള്ളംകളിയാണ് റാന്നി അവിട്ടം ജലോത്സവം. ചിങ്ങത്തിലെ അവിട്ടം നാളില്‍ നടക്കുന്ന ഈ മത്സരത്തില്‍ ജലഘോഷയാത്രയും ഒരു ഭാഗമാണ്.

PC: Drajay1976

ചമ്പക്കര വള്ളംകളി

കേരളത്തിലെ പ്രധാനപ്പെട്ട മറ്റൊരു ജലമേളയാണ് എറണാകുളത്തെ ചമ്പക്കരക്കായലില്‍ നടക്കുന്ന ചമ്പക്കര വള്ളംകളി. രണ്ടു പതിറ്റാണ്ടിലേറെക്കാലമായി നടക്കുന്ന ഈ മത്സരം ജനകീയകമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.

PC: Drajay1976

English summary

Guide to renowned boat races in Kerala

Guide to renowned boat races in Kerala
Please Wait while comments are loading...