വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ആര്‍പ്പോയ്...ഇര്‍റോ..ഇര്‍റോ..ഇര്‍റോ...

Written by: Elizabath
Updated: Monday, August 14, 2017, 18:31 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ വള്ളങ്ങളും വള്ളം കളികളുമാണ്.
ചുണ്ടന്‍ വള്ളങ്ങളും ഓടിയും വെപ്പ്, ചുരുളന്‍ വള്ളങ്ങളും ആവേശത്തോടെ കായലില്‍ കുതിക്കുമ്പോള്‍ കരയിലിരുന്ന് അതിന്റെ ആവേശം ഏറ്റെടുക്കുന്ന കാണികള്‍ ഇവിടുത്തെ വള്ളംകളിയുടെ ജനപ്രീതിയുടെ സാക്ഷ്യമാണ്.
ആലപ്പുഴക്കാര്‍ മാത്രമല്ല, ലോകത്തെങ്ങുമുള്ള മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചേലേറ്റിയ നെഹ്‌റു ട്രോഫി വള്ളംകളി ഇങ്ങെത്തി.
പുന്നമടക്കായലില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ആവേശത്തോടെ തുഴയെറിഞ്ഞ് ഒന്നാമതാകാനുള്ള പാച്ചില്‍ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്.
1952 ല്‍ തുടങ്ങിയ നെഹ്‌റുട്രോഫി വള്ളംകളിയെപ്പറ്റി കൂടുതലറിയാം. 

നെഹ്‌റുട്രോഫി വള്ളംകളി

ആലപ്പുഴയുടെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളി. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച നടത്തുന്ന ഈ മത്സരം ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലാണ് അറിയപ്പെടുന്നത്.

PC:Ronald Tagra

അരനൂറ്റാണ്ടു പിന്നിട്ട ജലമത്സരം

1952 ല്‍ തുടങ്ങിയ ഈ ജലോത്സവം അരനൂറ്റാണ്ടു പിന്നിട്ട ചരിത്രവുമായാണ് ഇത്തവണ മത്സരത്തിനെത്തുന്നത്. 1952 ല്‍ ആലപ്പുഴ സന്ദര്‍ശിച്ച നെഹ്‌റുവിന്റെ യാത്രയില്‍ നിന്നാണ് വള്ളംകളി മത്സരത്തിനു തുടക്കമാവുന്നത്.

PC: Amitra Kar

നെഹ്‌റുവിന്റെ ആവേശത്തില്‍ നിന്നും തുടങ്ങിയ മത്സരം

ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ ചുണ്ടന്‍വള്ളങ്ങളുടെ മത്സരം കണ്ടുനിന്ന അദ്ദേഹം ആവേശമടക്കാനാവാതെ മത്സരത്തില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറിയത്രെ. ആവേശഭരിതരായ തുഴക്കാര്‍ അദ്ദേഹത്തെയും കൊണ്ട് ജട്ടിയിലേക്ക് പോയി. പിന്നീട് ഡല്‍ഹിയിലെത്തിയ അദ്ദേഹം കയ്യൊപ്പോടുകൂടി തടിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക അയച്ചുകൊടുക്കുകയുണ്ടായി. പിന്നീട് ഇതാണ് നെഹ്‌റു ട്രോഫിയായി മാറിയത്.

PC:Shijan Kaakkara

പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി

1952 മുതല്‍ 1969 വരെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു ഈ വള്ളംകളി മത്സരം അറിയപ്പെട്ടിരുന്നത്. പിന്നീട് നെഹ്‌റുവിനോടുള്ള ആദര സൂചകമായ കപ്പിന്റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി മാറ്റുകയായിരുന്നു.

PC: Official Site

ജനപ്രിയ വള്ളംകളി

കേരളത്തില്‍ നടക്കുന്ന പത്തോളം വള്ളംകളികളില്‍ ആളുകള്‍ ഹൃദയപൂര്‍വ്വം ഏറ്റെടുത്തിരിക്കുന്നത് നെഹ്‌റുട്രോഫി വള്ളംകളി തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലമേളയാണ് കുട്ടനാട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ നെഹ്‌റുട്രോഫി വള്ളംകളി മത്സരം.

PC: Official Site

1370 മീറ്റര്‍ നീളമുള്ള ട്രാക്ക്

വിവിധ ട്രാക്കുകളിലായി 1370 മീറ്റര്‍ നീളം ദൂരമാണ് തുഴഞ്ഞെത്തേണ്ടത്. പത്തു മീറ്റര്‍ വീതിയില്‍ നാലു ട്രാക്കുകളാണ് ഒരുക്കിയിരിക്കുന്നത്.
അമരക്കാരും നില്ക്കാരും ഉള്‍പ്പെടെ 111 പേരാണ് ഒരു ടീമീല്‍ ഉണ്ടാവുക.

PC: Avinash Singh

നടുഭാഗം മുതല്‍ കാരിച്ചാല്‍ വരെ

1952 മുതല്‍ 2016 വരെയുള്ള 64 മത്സരങ്ങളില്‍ ആദ്യം വിജയിച്ച ചുണ്ടന്‍ നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം എന്ന പേരുള്ള ചുണ്ടനായിരുന്നു. 2016 ലെ മത്സരത്തില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ കാരിച്ചാലാണ് ട്രോഫിക്ക് അര്‍ഹമായത്.

PC:Ronald Tagra

ചുണ്ടന്‍വള്ളം

വള്ളം കളിക്കായി ഉപയോഗിക്കുന്ന ചുണ്ടന്‍വള്ളം ആഘോഷങ്ങള്‍ക്കായാണ് കൂടുതലും രൂപകല്പന ചെയ്തിരിക്കുന്നത്.
100 മുതല്‍ 156 അടിവരെ നീളമുള്ള ഇവയുടെ പിന്‍ഭാഗം ജലനിരപ്പില്‍ നിന്നും 20 അടി ഉയരത്തിലായിരിക്കുമുള്ളത്. പത്തി വിടര്‍ത്തിയ ഒരു പാമ്പിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് പണിതീര്‍ന്ന ഒരു ചുണ്ടന്‍ വള്ളത്തില്‍ കാണാന്‍ സാധിക്കുക.

PC:Ronald Tagra

ചുണ്ടന്‍ മാത്രമല്ല മത്സരത്തിന്

നെഹ്‌റുട്രോഫി എന്നു കേള്‍ക്കുമ്പോള്‍ ചുണ്ടന്‍ വള്ളങ്ങളാണ് എല്ലാവരുടെയും മനസ്സില്‍ തുഴഞ്ഞെത്തുക. എന്നാല്‍ ഓടി, വെപ്പ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് സമ്മാനമുണ്ട്.

PC: Official Site

കായല്‍ മനുഷ്യസമുദ്രമാകുമ്പോള്‍

പുന്നമടക്കായലിന്റെ തീരങ്ങളില്‍ വിദേശികളും സ്വദേശികളുമടക്കം ഒരു ലക്ഷത്തിലധികം ആളുകളാണ് വള്ളംകളി നടക്കുന്ന അന്ന് കാണാനായി ഇവിടെ എത്തിച്ചേരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പുന്നമടക്കായല്‍ ഒരു മനുഷ്യസമുദ്രമായി മാറുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുക.

PC: Avinash Singh

ശ്രദ്ധിക്കാന്‍

മത്സരം കാണാനായി എത്തുന്നവര്‍
കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

* ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. നൂറു രൂപ മുതല്‍ മൂവായിരം രൂപ വരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.

* സീറ്റ് ഉറപ്പിക്കാനായി ആലപ്പുഴയില്‍ 11 മണിക്ക് മുന്‍പായി എത്തിച്ചേരുക.

* രാവിലെ പത്തു മുതല്‍ 12 മണി വരെ മാത്രമേ ബോട്ട് സൗകര്യം ലഭ്യമാവുകയുള്ളൂ.
* 12 മണി മുതല്‍ ബോട്ട് ഗതാഗതം നിര്‍ത്തിവയ്ക്കുന്നതായിരിക്കും.

PC: Amitra Kar

എത്തിച്ചേരാന്‍

വള്ളംകളി മത്സരം നടക്കുന്ന ആലപ്പുഴ പുന്നമടക്കായലില്‍ എത്തുവാന്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരവും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് നടന്നെത്താവുന്ന ദൂരവുമേയുള്ളൂ.കൊച്ചിയില്‍ നിന്നും 62 കിലോമീറ്ററും കോവളത്തു നിന്ന് 170 കിലോമീറ്ററുമാണ് ദൂരം.

Read more about: alappuzha, alappuzha tourism
English summary

Guide toNehru Trophy Boat Race

Nehru Trophy Boat Race is the most popular Vallam Kali held in the Punnamada Lake near Alappuzha. It is the race of Chundan Vallams.
Please Wait while comments are loading...