Search
  • Follow NativePlanet
Share
» »ഗുരുവായൂര്‍ എന്ന ഭൂലോകവൈകുണ്ഠം

ഗുരുവായൂര്‍ എന്ന ഭൂലോകവൈകുണ്ഠം

By Anupama Rajeev

കേരള‌ത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നായ ഗുരുവായൂര്‍ കേരളത്തിലെ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ്. ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂരിന് ഇത്രയും പ്രശസ്ഥി നേടിക്കൊടുത്തത്.

തൃശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുരുവായൂരിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം

ക്ഷേത്രങ്ങള്‍ പ്രശസ്ത‌മാക്കിയ കേരളത്തിലെ 25 സ്ഥലങ്ങള്‍ക്ഷേത്രങ്ങള്‍ പ്രശസ്ത‌മാക്കിയ കേരളത്തിലെ 25 സ്ഥലങ്ങള്‍

പുന്നത്തൂര്‍ കോട്ടയിലെ ആനക്കാര്യംപുന്നത്തൂര്‍ കോട്ടയിലെ ആനക്കാര്യം

ഗുരുവായൂരിന് സമീപത്താണ് ചേറ്റുവ കായല്‍<br><strong></strong>ഗുരുവായൂരിന് സമീപത്താണ് ചേറ്റുവ കായല്‍

01. ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രം

01. ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രം

ഇന്ത്യയി‌ലെ തന്നെ ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രം. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
Photo Courtesy: Arjun.theone

02. ഗുരുവും വായുവും

02. ഗുരുവും വായുവും

ദേവഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നാണ് വിശ്വാസം. അതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂര്‍ എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Arjun.theone

03. വിഗ്രഹത്തിന്റെ പ്രത്യേകതകള്‍

03. വിഗ്രഹത്തിന്റെ പ്രത്യേകതകള്‍

നിരവധി പ്രത്യേകതകളുളളതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. കലിയുഗാരംഭത്തിലാണ് ബൃഹസ്പതിയുടെ കൈയ്യില്‍ അമൂല്യമായ ശ്രീകൃഷ്ണ വിഗ്രഹം വന്നുചേര്‍ന്നതെന്നും കരുതപ്പെടുന്നു.
Photo Courtesy: Ilya Mauter

04. വിഗ്രഹത്തേക്കുറിച്ച്

04. വിഗ്രഹത്തേക്കുറിച്ച്

നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.

Photo Courtesy: Ilya Mauter

05. ഭൂലോക വൈകുണ്ഠം

05. ഭൂലോക വൈകുണ്ഠം

ഭൂലോക വൈകുണ്ഠം എന്നാണ് ഗുരുവായൂര്‍ അറിയപ്പെടുന്നത്. ഭൂമിയിലെ വൈകുണ്ഠം എന്നാണ് ഇതിന്റെ അര്‍‌‌ത്ഥം.
Photo Courtesy: Vinayaraj

06. ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

06. ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

ശ്രീകൃഷ്ണ ക്ഷേത്രം മാത്രമല്ല ഗുരുവായൂരിലുള്ളത്. മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, പാര്‍ത്ഥസാരഥീ ക്ഷേത്രം, ചാമുണ്‌ഡേശ്വരി ക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവ ക്ഷേത്രം, ഹരികന്യക ക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം തുടങ്ങിയവയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും അകലെയല്ല.
Photo Courtesy: RanjithSiji

07. ആഘോഷങ്ങള്‍

07. ആഘോഷങ്ങള്‍

കുംഭമാസത്തിലെ ഉത്സവമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന‌താണ് ഈ ഉത്സവം. വിഷുവിന് ഗുരുവായൂരപ്പനെ കണികാണാനായി ലക്ഷണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നു. ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് അഭൂതപൂര്‍വ്വമായ തിരക്കാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. മണ്ഡലകാലവും, കുചേല ജയന്തിയും, ചെമ്പൈ സംഗീതോത്സവവും ഏകാദശിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.
Photo Courtesy: Rudolph.A.furtado

Read more about: thrissur temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X