Search
  • Follow NativePlanet
Share
» »4500 അടി ഉയരത്തിലെ പുഴമീന്‍ രാജ്യം

4500 അടി ഉയരത്തിലെ പുഴമീന്‍ രാജ്യം

സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തില്‍ മീന്‍ പിടിക്കാന്‍ ആളുകള്‍ എത്തിച്ചേരുന്ന മനോഹരമായ ഗുഷൈനിയെക്കുറിച്ചറിയാം...

By Elizabath

4500 അടി ഉയരത്തില്‍ ആരുപോയി മീന്‍ പിടിക്കാനാണെന്ന ചോദിച്ച് നെറ്റിചുളിക്കാന്‍ വരട്ടെ. അങ്ങനെയും ഒരു സ്ഥലമുണ്ട്.

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തിര്‍താന്‍ താഴ്‌വരയിലുള്ള സുന്ദരമായ ഒരു പട്ടണമാണ് ഗുഷൈനി എന്നു പേരുള്ള പുഴമീന്‍ രാജ്യം. ചുറ്റും കല്ലുകളില്‍ തട്ടിയും തലോടിയും ഒഴുകുന്ന നദികളും മഞ്ഞിന്റെ കിരീടം വെച്ച മരങ്ങളും പാറക്കൂട്ടങ്ങളും മീന്‍ പിടിക്കാന്‍ അരുവികളില്‍ ചൂണ്ടയിട്ടിരിക്കുന്ന സഞ്ചാരികളും ഒക്കെ ഇവിടുത്തെ കാഴ്ചകളില്‍ ചിലതു മാത്രമാണ്.

1. ഹിമവാന്റെ മുത്ത്

1. ഹിമവാന്റെ മുത്ത്

ഹിമവാന്റെ മടിത്തട്ടിലെ മുത്ത് എന്ന വിശേഷണം ഗുഷൈനിക്കല്ലാതെ മറ്റൊരു സ്ഥലത്തിനും യോജിക്കില്ല. മറ്റൊന്നുമല്ല കാരണം, ഇത്രയും നന്നായി പ്രകൃതി സ്വയം ഒരുക്കി നിര്‍ത്തിയിരിക്കുന്ന സ്ഥലങ്ങള്‍ വളരെ കുറവാണ്. മനോഹരമായ കാലാവസ്ഥയും ഇടയ്ക്കിടെ പെയ്യുന്ന മഞ്ഞുമൊക്കെയാണ് ഗുഷൈനിയെ കൂടുതല്‍ സുന്ദരിയാക്കുന്നത്.
pc: Travelling Slacker

2. പുഴമീന്‍ രാജ്യം

2. പുഴമീന്‍ രാജ്യം

മഞ്ഞുവീണ് തണുത്തുറഞ്ഞ സ്ഫടികം പോലെയുള്ള അരുവികളില്‍ മീന്‍പിടിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. മീന്‍ പിടുത്തക്കാരുടെ സ്വര്‍ഗ്ഗമായാണ് ഗുഷൈനി അറിയപ്പെടുന്നതു തന്നെ.

പുഴമീനുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഗുഷൈനിയിലെ അരുവികളില്‍ മീന്‍ പിടിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് മീന്‍പിടുത്ത രാജ്യം എന്ന പേരു ഗുഷൈനിക്ക് കിട്ടാന്‍ കാരണം. ഇവിടുത്തെ അരുവികളില്‍ ചൂണ്ടയിട്ടും മറ്റും മീന്‍ പിടിക്കാന്‍ വേണ്ടി മാത്രം എത്തുന്ന സഞ്ചാരികളുമുണ്ട്. ഗുഷൈനിയെ ആളുകള്‍ തേടി വരാനുള്ള കാരണവും ഇതുതന്നെയാണ്.
pc: PROBureau of Land Managem

3. നടന്നറിയാം

3. നടന്നറിയാം

കുളു ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലവും ഇതു തന്നെയാണ്. വാഹനങ്ങളില്‍ സഞ്ചരിച്ച് സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സ്ഥലമല്ല ഇതെന്ന്‌ അവിടെ എത്തുമ്പോള്‍ മനസ്സിലാകും. ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കും പ്രകൃതിദത്തമായ വനങ്ങള്‍ക്കുമിടയിലൂടെ നടന്നുവേണം ഗുഷൈനിയെ അറിയാന്‍.
pc: ActiveSteve

4. ഗുഷൈനി സന്ദര്‍ശിക്കാന്‍

4. ഗുഷൈനി സന്ദര്‍ശിക്കാന്‍

ശീതകാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സ്ഥലങ്ങള്‍ കാണാനും ഈ സമയമാണ് യോജിച്ചത്.

ഏപ്രില്‍,മേയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങല്‍ സന്ദര്‍ശനത്തിന് തിരഞ്ഞെടുക്കാം.
pc: Vir Nakai

5. ആഘോഷങ്ങളുടെ നഗരം

5. ആഘോഷങ്ങളുടെ നഗരം

എല്ലാം ആഘോഷിക്കുന്നവരാണ് ഗുഷൈനിക്കാര്‍. അവരെ സംബന്ധിച്ചെടുത്തോളം ഒരുമയുടെയും സാഹോദര്യത്തിന്റെയും അടയാളപ്പെടുത്തലുകളാണ് ഓരോ ആഘോഷവും.

ഗുഷൈനിയില്‍ നവരാത്രി ആഘോഷമാണ് ഏറ്റവും പ്രധാനം.ഹോളിയും ദിവാലിയും ലോഹ്‌റിയുമൊക്കെ ഒരേ മനസ്സോടെ ആളുകള്‍ ആഘോഷിക്കും.
pc: Devansh

6. ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം

6. ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം

ഗുഷൈനിയില്‍ നിന്ന് ഏറ്റവുമെളുപ്പത്തില്‍ ചെന്നെത്താവുന്ന ഒരിടമാണ് ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം അഥവാ ജവഹര്‍ലാല്‍ നെഹ്രു ദേശീയോദ്യാനം. ഇതിന്റെ കിഴക്കുഭാഗം എല്ലായ്‌പ്പോഴും മഞ്ഞുമൂടിക്കിടക്കും. 765 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഉദ്യാനം ഇടതൂര്‍ന്ന മരങ്ങളാല്‍ സമ്പന്നമാണ്.
pc: Parth Joshi

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X