Search
  • Follow NativePlanet
Share
» »റംസാനില്‍ സന്ദര്‍ശിക്കാന്‍ ഹാജി അലി ദര്‍ഗ

റംസാനില്‍ സന്ദര്‍ശിക്കാന്‍ ഹാജി അലി ദര്‍ഗ

മുംബൈയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള പ്രശസ്തമായ ഹാജി അലി ദര്‍ഗയെ അറിയാം.

By Elizabath

നാലുവശവവും ജലത്താല്‍ ചുറ്റപ്പെട്ട ഒരു ആരാധനാലയം. വെള്ളത്തിലൂടെ ഉയര്‍ത്തിക്കെട്ടിയ റോഡിലൂടെ വേണം ദേവാലയത്തിലെത്തിച്ചേരാന്‍. എത്തിച്ചേര്‍ന്നാലും സൂചികുത്താന്‍ ഇടമില്ലാത്ത രീതിയില്‍ ജനസാഗരം. ഏഷ്യയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയെ അറിയാം.

കടലില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗ

കടലില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗ

മുംബൈയില്‍ വാര്‍ളി തീരത്ത് അറബിക്കടലില്‍ 500 അടി ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഹാജി അലി ദര്‍ഗ കടലില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദര്‍ഗയാണ്. മുംബൈയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള ഇവിടം സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാണ്.

PC: Patrick Findeiss

പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം

പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം

പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യനായ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരമാണ് ഹാജി അലി ദര്‍ഗ. ദക്ഷിണ മുംബൈയിലെ പ്രശസ്തമായ ഇസ്ലാം തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണിത്.

PC:Colomen

എ.ഡി. 1431 ലെ നിര്‍മ്മാണ വിസ്മയം

എ.ഡി. 1431 ലെ നിര്‍മ്മാണ വിസ്മയം

എ.ഡി. 1431 ല്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിനു പിന്നില്‍ ഒരു കഥയുണ്ട്.
ഉസ്‌ബൈക്കിസ്ഥാനിലെ ബുഖാറയില്‍ നിന്ന് മതപ്രചരണത്തിനായി മുംബൈയിലെത്തിയ ആളാണ് പീര്‍ ഹാജി അലി ഷാ. ലോക സുഖങ്ങളില്‍ നിന്ന് മോചിതനായി തന്റെ സ്വത്തെല്ലാം ദാനമായി നല്കി അദ്ദേഹം മക്കയിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടിയില്‍ മരണമടഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹം , അദ്ദേഹത്തിന്റെ തന്നെ മുന്‍നിര്‍ദ്ദേശ പ്രകാരം കടലില്‍ തള്ളി. വര്‍ളി തീരത്തു നിന്നും 500 അടി അകലെ പാറക്കൂട്ടങ്ങളില്‍ മൃതദേഹം വന്നടിഞ്ഞിടത്താണ് ഇന്നു കാണുന്ന ദര്‍ഗ പണിതുയര്‍ത്തിയിരിക്കുന്നത്.

pc: travelwayoflife

ഇന്‍ഡോ-ഇസ്ലാമിക് നിര്‍മ്മാണ ശൈലി

ഇന്‍ഡോ-ഇസ്ലാമിക് നിര്‍മ്മാണ ശൈലി

ഇന്‍ഡോ-ഇസ്ലാമിക് നിര്‍മ്മാണ ശൈലിയില്‍ പണിതിരിക്കുന്ന ഹാജി അലി ദര്‍ഗ അക്കാലത്തെ വാസ്തു വിദ്യയുടെ ശ്രേഷ്ഠത തെളിയിക്കുന്നതാണ്. വെള്ള താഴികക്കുടങ്ങളും മിനാരങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.താജ് മഹലിന്റെ നിര്‍മ്മാണത്തിനുപയോഗിച്ച മേന്‍മയുള്ള മാര്‍ബിളുകള്‍ ഇവിടെയും ഉപയോഗിച്ചിട്ടുണ്ട്.
വെള്ളനിറത്തില്‍ കടലാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഈ ദേവാലയം കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്.

pc: Palvinder

ജാതി-മത ഭേദമില്ലാത്ത വിശ്വാസം

ജാതി-മത ഭേദമില്ലാത്ത വിശ്വാസം

ജാതി-മത ദേദമില്ലാതെ നിരവധി ആളുകളാണ് ഇവിടെ പ്രാര്‍ഥിക്കാനായി എത്തുന്നത്. സാധാരണ ദിവസങ്ങളില്‍ പതിനായിരം മുതല്‍ പതിനയ്യായിരം വരെ ആളുകളാണെത്തുന്നത്. വിദേശികളും സ്വദേശികളുമുള്‍പ്പെടെയുള്ളവര്‍ എത്താറുണ്ട്.

pc: Shanluv

തിരക്കുള്ള വെള്ളിയാഴ്ചകള്‍

തിരക്കുള്ള വെള്ളിയാഴ്ചകള്‍

വെള്ളിയാഴ്ചകളിലാണ് ഹാജി അലി ദര്‍ഗ ജനസാഗരമാവുന്നത്. മുപ്പതിനായിരം ആളുകള്‍ വരെ അന്നേ ദിവസം ഇവിടെ എത്താറുണ്ട്. ശനി, ഞായര്‍, ദിവസങ്ങളിലും തിരക്കിന് കുറവുണ്ടാവാറില്ല.
ഈദുല്‍- ഫിത്തര്‍, പീര്‍ ഹാജി അലി ഷായുടെ മരണ ദിവസം തുടങ്ങിയവ ദിവസങ്ങളില്‍ ഇവിടെ പ്രത്യേക പരിപാടികളും പ്രാര്‍ഥനകളും നടത്താറുണ്ട്. വിശേഷ ദിവസങ്ങളില്‍ ഇവിടം ജനസാഗരമാവും.

pc: FaizanAhmad21

 സ്ത്രീകളുടെ പ്രവേശനം

സ്ത്രീകളുടെ പ്രവേശനം

2011 ലാണ് സത്രീകള്‍ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരത്തിനടുത്തെത്തുന്നത് വിലക്കിക്കൊണ്ടുള്ള ദര്‍ഗ ട്രസ്റ്റിന്റെ പ്രഖ്യാപനമുണ്ടായത്. ദര്‍ഗ സ്ഥാപിതമായതുമുതലുള്ള പാരമ്പര്യമാണ് അന്നു തിരുത്തപ്പെട്ടത്. അതിനെതിരെ ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ പ്രവര്‍ത്തകരുടെ ഹര്‍ജിയില്‍ സത്രീകള്‍ക്ക് പ്രവേശനം നല്കണമെന്ന് ഹൈക്കോടതി പിന്നീട് വിധി പുറപ്പെടുവിച്ചു.

pc: Abhijeet Rane

 ഭക്ഷണപ്രിയര്‍ക്കായി

ഭക്ഷണപ്രിയര്‍ക്കായി

ഭക്ഷണപ്രിയര്‍ക്കായി ധാരാളം സാധ്യതകള്‍ ദര്‍ഗയ്ക്കു സമീപമുണ്ട്. പ്രാദേശിക രുചികള്‍ വില്ക്കുന്ന കടകള്‍ മുതല്‍ കബാബും ചാട്ടും മുഗളായ് ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും വരെ ഇവിടെ യഥേഷ്ടം ലഭിക്കും. ഫാഷന്‍ മാര്‍ക്കറ്റും ക്രോഫോഡ് മാര്‍ക്കറ്റും ഇവിടുത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്.

PC: Wesley & Brandon Rosenblum

ഹാജി അലി ജ്യൂസ് സെന്റര്‍

ഹാജി അലി ജ്യൂസ് സെന്റര്‍

ഹാജി അലി പള്ളിയിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണമാണ് ഹാജി അലി ജ്യൂസ് സെന്റര്‍. ആളുകള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് ഇവിടുത്തെ ജ്യൂസുകള്‍.

pc: bertholf

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരം മാത്രമേ ഹാജി അലി ദര്‍ഗയിലേക്കുള്ളു. താനെയില്‍ നിന്ന് 38 കിലോമീറ്ററും നവി മുംബൈയില്‍ നിന്ന് 36 കിലോമീറ്ററും ദൂരമുണ്ട്.

Read more about: pilgrimage mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X