Search
  • Follow NativePlanet
Share
» »ഹിമാലയത്തിലെ അറിയപ്പെടാത്ത ട്രക്കിങ് പാതകള്‍

ഹിമാലയത്തിലെ അറിയപ്പെടാത്ത ട്രക്കിങ് പാതകള്‍

ല്ലാവരും പോകുന്ന പാതകളെ ഒന്നു മാറ്റിച്ചവിട്ടി പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഹിമാലയന്‍ ട്രക്കിങ് റൂട്ടുകള്‍.

By Elizabath

ഒരിക്കലെങ്കിലും ഹിമാലയത്തില്‍ പോകണം എന്നാഗ്രഹിക്കാത്തവര്‍ കാണില്ല. കേട്ടറിഞ്ഞ കഥകളിലൂടെയും വായിച്ചറിഞ്ഞ പുരാണങ്ങളിലൂടെയുമെല്ലാം ഹിമാലയം മിക്കവരുടെയും ആഗ്രഹമാണ്. ഒരുപാട് ആളുകള്‍ കയറിയിട്ടുള്ള, ഇനിയും ഒത്തിരിപ്പേര്‍ കയറാനാഗ്രഹിക്കുന്ന ഹിമാലയം അപകടകാരിയും അതേസമയം സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രക്കിങ് സ്ഥലവുമാണ്.
കഠിനമായ സഞ്ചാരപാതകള്‍ ഉള്‍പ്പെടുന്ന ഹിമാലയം ട്രക്കിങ്ങില്‍ അധികമൊന്നും സഞ്ചാരികള്‍ക്ക് അറിയാത്ത ട്രക്കിങ്ങ് പാതകളുമുണ്ട്. എല്ലാവരും പോകുന്ന പാതകളെ ഒന്നു മാറ്റിച്ചവിട്ടി പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഹിമാലയന്‍ ട്രക്കിങ് റൂട്ടുകള്‍.

 ഇന്ദ്രഹാര്‍ പാസ്

ഇന്ദ്രഹാര്‍ പാസ്

ഹിമാലയന്‍ മലനിരകളുടെ അധികമാരും കണ്ടിട്ടില്ലാത്ത സൗന്ദര്യം കാണുവാന്‍ താല്പര്യമുണ്ടെങ്കില്‍ ഇന്ദ്രഹാര്‍ പാസ് വഴിയുള്ള ട്രക്കിങ്ങിനു പോകാം. ദേവദാരു തോട്ടങ്ങളും പുല്‍മേടുകളും പൂത്തു നില്‍ക്കുന്ന റോഡോഡെന്‍ഡ്രോണ്‍ ചെടികളും ഒക്കെചേര്‍ന്നു കാഴ്ചകളൊരുക്കുന്ന ഈ യാത്ര വിവരിക്കാന്‍ കഴിയുന്നതിലും അധികമാണ്.
ധര്‍മ്മശാലയ്ക്കു സമീപമുള്ള ഗലു ദേവി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര ലഹൗല്‍ വഴിയാണ് മുന്നേറുന്നത്.

PC:Ashish Gupta

പാന്‍ഗര്‍ച്ചുല പീക്ക്

പാന്‍ഗര്‍ച്ചുല പീക്ക്

രക്തവര്‍ണ്ണത്തില്‍ റോഡോഡെന്‍ഡ്രോണുകള്‍ പൂത്തു നില്‍ക്കുന്ന വഴികളിലൂടെയുള്ള യാത്രയാണ് പാന്‍ഗര്‍ച്ചുല പീക്ക് യാത്രയുടെ രസം.
മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ഓക്കു മരങ്ങളും പൈന്‍ മരങ്ങളും പേരറിയാത്ത ഒട്ടേറെ ചെടികളും പൂക്കളും ഒക്കെയുള്ള പാതയിലൂടെയുള്ള ട്രക്കിങ് ജീവിതത്തിലെ മികച്ച അനുഭവങ്ങളില്‍ ഒന്നായിരിക്കും എന്നതില്‍ സംശയമില്ല.

PC: McKay Savage

കേദര്‍കാന്‍താ ട്രക്ക്

കേദര്‍കാന്‍താ ട്രക്ക്

ഹിമാലയന്‍ ട്രക്കിങ് പാതകളില്‍ ഏറ്റവും മനോഹരവും അതിശയിപ്പിക്കുന്ന ക്യാംപിങ് സൈറ്റുകളും കാണാന്‍ കഴിയുന്ന പാതയാണ് കേദര്‍കാന്‍താ ട്രക്ക് നല്കുന്നത്.
ശൈത്യകാലത്ത് സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു ട്രക്കിങ്ങായും ഇത് അറിയപ്പെടുന്നു. മഞ്ഞു പുതച്ചു കിടക്കുന്ന കുന്നുകളും ഇതുവരെ കാണാച്ച തരത്തിലുള്ള കാഴ്ചകളുമാണ് ഈ യാത്രയുടെ ആകര്‍ഷണം.

PC: Kanthi Kiran

പ്രസാര്‍ ലേക്ക്

പ്രസാര്‍ ലേക്ക്

ഹിമാലയത്തിലെ ഏറ്റവും മനോഹരവും എന്നാല്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്തതുമായ ഒന്നാണ് പ്രസാര്‍ ലേക്കിലേക്കുള്ള ട്രക്കിങ്.
പരാശര മഹര്‍ഷി ധ്യാനിച്ചു എന്നു കരുതുന്ന ഈ സ്ഥലത്തിനു പേരുകിട്ടിയതിനു പിന്നിലും പരാശര മഹര്‍ഷിയാണ്. ഇവിടുത്തെ പ്രദേശവാസികളുമായി ഇടപെടുന്നതിനുള്ള അവസരം കൂടിയായാണ് പലരും ഈ യാത്രയെ കാണുന്നത്.

PC: Yogeshvhora

നാഗ് ടിബാ ട്രക്ക്

നാഗ് ടിബാ ട്രക്ക്

ഹിമാലയത്തിലെ മറ്റൊരു അവിസ്മരണീയമായ ട്രക്കിങ് റൂട്ടുകളില്‍ ഒന്നായാണ് നാഗ് ടിബാ ട്രക്ക് അറിപ്പെടുന്നത്. സെര്‍പ്ന്റ്‌സ് പീക്ക് എന്നും നാഗ് ടിബാ അറിയപ്പെടുന്നുണ്ട്.
ശ്രീകന്ത്, കേദര്‍നാഥ്, ഗംഗോത്രി പര്‍വ്വത നിരകളുടെ കാഴ്ചയും ഈ യാത്രയില്‍ കാണുവാന്‍ സാധിക്കും. ഡൂണ്‍ വാലിയും മഞ്ഞില്‍ പൊതിഞ്ഞ മരങ്ങളും ഒക്കെ ഈ യാത്രയുടെ സവിശേഷതകളാണ്.
പ്രകൃതിയെ സ്‌നേഹിക്കുന്നവരാണെങ്കില്‍ മറ്റൊരിടത്തും കാണാനാവാത്ത സസ്യജന്തുജാലങ്ങളെ കാണാനും അറിയാനും യാത്ര ഉപകരിക്കും.

PC: Paul Hamilton

Read more about: himalaya trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X