Search
  • Follow NativePlanet
Share
» »ഭാരങ്ങളെല്ലാം മറക്കാം...പോകാം മലമുകളിലേക്ക്..!!

ഭാരങ്ങളെല്ലാം മറക്കാം...പോകാം മലമുകളിലേക്ക്..!!

കുടുംബത്തോടൊപ്പം മറ്റെല്ലാം മറന്ന് യാത്രചെയ്യാന്‍ പറ്റിയ കേരളത്തിലെ മികച്ച ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

By Elizabath

ജോലിഭാരങ്ങളും ജീവിത പ്രാരാബ്ധങ്ങളും മടുപ്പിച്ച ഒരാളാണെങ്കില്‍ കൂടുതല്‍ ആലോചിക്കാനില്ല. ഒരു തിരിച്ചു വരവിന് യാത്ര അനിവാര്യമാണെന്ന സത്യം ഉള്‍ക്കൊണ്ട് അടുത്ത വഴി ആലോചിക്കാം. എവിടേക്ക് പോകണമെന്ന്...

പച്ചപ്പിലേക്കും കാട്ടിലേക്കുമുള്ള യാത്രകള്‍ സമ്മാനിക്കുന്ന മനശാന്തി മറ്റൊന്നിനും നല്കാനാവില്ല. കുടുംബത്തോടൊപ്പം മറ്റെല്ലാം മറന്ന് യാത്രചെയ്യാന്‍ പറ്റിയ കേരളത്തിലെ മികച്ച ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

തേയിലയുടെ നാടായ മൂന്നാര്‍

തേയിലയുടെ നാടായ മൂന്നാര്‍

കേരളത്തിലുള്ളവരെ സംബന്ധിച്ച് ഹില്‍ സ്റ്റേഷന്റെ അവസാന വാക്ക് മൂന്നാറാണ്. തിരക്കേറിയ പട്ടണങ്ങളില്‍ നിന്നും ഒരാശ്വാസത്തിനായി ആളുകള്‍ തിരഞ്ഞെടുക്കുന്നത് മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയായ മൂന്നാറാണ്. അവസാനമില്ലാത്ത മലനിരകളും നോട്ടമെത്താത്തത്ര നീളത്തിലുള്ള തേയിലത്തോട്ടങ്ങളും മനസ്സിനു നല്കുന്ന ശാന്തത വിവരിക്കാനാവില്ല.
റോസ് ഗാര്‍ഡന്‍, ടീ എസ്‌റ്റേറ്റ്, എക്കോ പോയിന്റ്, ടോപ്പ് സ്റ്റേഷന്‍, സ്‌പൈസ് ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെനിന്നും എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന ഇടങ്ങളാണ്.

PC: Nishanth Jois

കൊടൈക്കനാല്‍

കൊടൈക്കനാല്‍

മലയാളികളുടെ സ്‌കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത ഏടുകളില്‍ ഉറപ്പായും കാണുന്ന ഒന്നാണ് സ്‌കൂളില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള വിനോദയാത്ര. കാടുകളും മലമേടുകളും മൊട്ടക്കുന്നുകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമൊക്കെയായി കൊടൈക്കനാല്‍ ഒരുക്കുന്നത് കാഴ്ചയുടെ അതിഗംഭീര വിരുന്നാണ്.
കൊടൈ തടാകവും പുരാതനമായ ദേവാലയങ്ങളും ബെര്‍ജിയാം തടാകവും പളനി മലകളുമൊക്കെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

PC: Silvershocky

റാണിപുരം

റാണിപുരം

കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന കാസര്‍കോഡ് ജില്ലയിലെ റാണിപുരം കേരളത്തിലെ മികച്ച ഹില്‍ സ്റ്റേഷനുകളിലൊന്നാണ്. എന്നാല്‍ മലബാറുകാരുടെ ഇടയില്‍ മാത്രമാണ് റാണിപുരം അറിയപ്പെടുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ വേണ്ടത്ര അറിയപ്പെടാത്ത ഇവിടം ഒരിക്കല്‍ വന്നവരെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും. മൊട്ടക്കുന്നുകളും മഴക്കാടുകളും നിറഞ്ഞ ഇവിടം ട്രക്കിങ്ങിന് ഏറെ അനുയോജ്യമാണ്.
കാഞ്ഞങ്ങാടു നിന്നും 48 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. റാണിപുരത്തേക്കുറിച്ച് അറിയാത്തവര്‍ക്ക്

PC: Bibu Raj

 വയനാട്

വയനാട്

കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരിടമാണ് വയനാട്. എങ്ങോട്ടു തിരിഞ്ഞാലും മികച്ച കാഴ്ചകളാണ് വയനാടിനു തരാനുള്ളത്. മികച്ച കാലാവസ്ഥയും പ്രകൃതിഭംഗിയുമുള്ള ഇവിടം എത്രകണ്ടാലും മടുപ്പില്ലാത്ത അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ്.
പൂക്കോട് തടാകവും ചെമ്പ്ര പീക്കും എടക്കല്‍ ഗുഹയും തിരുനെല്ലി ക്ഷേത്രവും കുറുവാദ്വീപുമൊക്കെ തരുന്ന സന്തോഷവും ആനന്ദവും മറ്റൊരു സ്ഥലത്തിനും തരാനാവില്ല.

PC:P maneesha

പൊന്‍മുടി

പൊന്‍മുടി

തിരുവനന്തപുരത്തിന്റെ സ്വന്തം ഹില്‍ സ്റ്റേഷനാണ് പൊന്‍മുടി. സമുദ്രനിരപ്പില്‍ നിന്നും 1110 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രകൃതി ഭംഗി കാണാനാണ് ആളുകള്‍ എത്തുന്നത്. 22 ഹെയര്‍പിന്നുകള്‍ താണ്ടിയുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
മികച്ച ഒരു ട്രക്കിങ് പോയിന്റ് കൂടിയായ പൊന്‍മുടി കുടുംബവുമൊത്തുള്ള യാത്രകള്‍ക്ക ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ്.

PC: Satish Somasundaram

 നെല്ലിയാമ്പതി

നെല്ലിയാമ്പതി

പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന മികച്ച മലമ്പ്രദേശങ്ങളില്‍ ഒന്നാണ് പാലക്കാടു ജില്ലയിലെ നെല്ലിയാമ്പതി. നെല്ലിയ ദേവതയുടെ ഊര് എന്നാണ് നെല്ലിയാമ്പതി എന്ന വാക്കിനര്‍ഥം.
നിത്യഹരിത വനമേഖലയായ ഇവിടം ചോലക്കാടുകളാലും പുല്‍മേടുകളാലും സമൃദ്ധമാണ്. എല്ലായ്‌പ്പോഴും തണുത്ത കാലാവസ്ഥയാണ്. നെല്ലിയാമ്പതിക്കടുത്തുള്ള കൈകാട്ടി എന്ന സ്ഥലത്ത് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഒരു ഗസ്റ്റ് ഹൗസ് പ്രവര്‍ത്തിക്കുന്നുണ്ട്.
PC: Kjrajesh

അമ്പനാട്

അമ്പനാട്

കൊല്ലംകാരുടെ മൂന്നാറെന്നറിയപ്പെടുന്ന അമ്പനാട് അപൂര്‍വ്വതകളുടെ ഒരു മലമേടാണ്. കൊല്ലത്ത് അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന തേയിലത്തോട്ടങ്ങളില്‍ ഒന്ന് അമ്പനാടാണ് ഉള്ളത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം കഴുത്തുരുട്ടി എന്ന സ്ഥലത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ രാത്രി കാലങ്ങളില്‍ താമസസൗകര്യത്തിനായി ഒരു ബംഗ്ലാവുണ്ട്. കുളങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വ്യൂ പോയിന്റുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അമ്പനാട് ഹിൽസ്; കൊല്ലംകാരുടെ മൂന്നാർ

PC:Radhakrishnancdlm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X