Search
  • Follow NativePlanet
Share
» »കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

By Maneesh

മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു പക്ഷി സങ്കേതമാണ് കടലുണ്ടി പക്ഷി സങ്കേതം. കോഴിക്കോട് നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കടലുണ്ടി പക്ഷി സങ്കേതത്തിന്റെ വിശേഷങ്ങള്‍ വായിക്കാം

എക്‌സ്പീഡിയ ഒരുക്കുന്ന മാര്‍ച്ച് മാഡ്‌നസ് ഓഫറുകള്‍ക്ക് ക്ലിക്ക് ചെയ്യുക

കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

Photo Courtesy: Dhruvaraj S from India

കടലുണ്ടിപ്പുഴ

പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന അനവദിയായ പുഴകളില്‍ ഒന്നായ കടലുണ്ടിപ്പുഴ പാലക്കാട് ജില്ലയിലെ സയലന്റ് വാലിയില്‍ നിന്ന് മലപ്പുറം ജില്ലയിലൂടെ ഒഴുകിയാണ് അറബിക്കടലില്‍ എത്തിച്ചേരുന്നത്. 130 കിലോമീറ്റര്‍ ഒഴുകുന്ന ഈ പുഴയ്ക്ക് ശക്തികൂട്ടുന്നത് ഓലിപ്പുഴ, വെള്ളിയാര്‍പ്പുഴ എന്നീ ചെറുപുഴകളാണ്.

കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

Photo Courtesy: Dhruvaraj S from India

വായിക്കാം: പക്ഷികളെ കണ്ട് അന്തംവിടാന്‍ ചില സ്ഥലങ്ങള്‍

ചെറുദ്വീപുകള്‍

മലപ്പുറം ജില്ലയിലൂടെ ഒഴുകിയെത്തി അറബിക്കടലില്‍ പതിക്കുന്ന കടലുണ്ടിപ്പുഴ അഴിമുഖത്തിന് സമീപത്തായി ചെറുദ്വീപുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ ദ്വീപുകളിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.

കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

Photo Courtesy: Dhruvaraj S from India

പക്ഷി സങ്കേതം

ഇവിടത്തെ മനോഹരമായ ചെറുദ്വീപുകളെല്ലാം കടലുണ്ടി പക്ഷി സങ്കേതത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ്. സമുദ്ര നിരപ്പില്‍ നിന്ന് 200 മീറ്റര്‍ ഉയരമുള്ള ഈ ദ്വീപില്‍ ചേക്കേറുന്ന ദേശാടനപക്ഷികള്‍ കടലുണ്ടിയെ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗഭൂമിയാക്കുന്നു. മലബാര്‍ മലമുഴക്കി വേഴാമ്പലുകള്‍ ,മരംകൊത്തികള്‍, ബ്രാഹ്മണ തത്തകള്‍, നീലപൊന്‍മാന്‍ തുടങ്ങി നിരവധിപക്ഷികളെ കടലുണ്ടിയില്‍ കാണാം.

കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

Photo Courtesy: Dhruvaraj S from India

ദേശാടന പക്ഷികളുടെ കാലം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ഇവിടെ ദേശാടനപക്ഷികളെ ധാരാളമായി കാണാം. വാഹനത്തില്‍ കടലുണ്ടിയിലത്തെിയ ശേഷം ബോട്ടില്‍ സഞ്ചാരിച്ചാലാണ് പക്ഷികളെ കാണാനാവുക. പക്ഷികളെ കൂടാതെ വിവിധ തരം മീനുകളും,ആമ,ഞണ്ട് തുടങ്ങിയവയും കടലുണ്ടിപുഴയില്‍ ധാരാളമുണ്ട്.

കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

Photo Courtesy: Dhruvaraj S from India

എത്തിച്ചേരാന്‍

കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് എത്തിച്ചേരുക. അവിടെ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെയായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X