Search
  • Follow NativePlanet
Share
» »ജീവിതത്തി‌ലെ 4 നാള്‍ ആന്‍ഡമാനില്‍ ചെലവഴി‌ച്ചിരിക്കണം

ജീവിതത്തി‌ലെ 4 നാള്‍ ആന്‍ഡമാനില്‍ ചെലവഴി‌ച്ചിരിക്കണം

ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക് കടല്‍ കടന്ന് യാത്ര പോകുമ്പോളൊക്കെ ഒരു ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് പോകുന്ന അനുഭൂതിയായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാകുന്നത്.

By Staff

സദാ ആനന്ദകരവും ഉല്ലാസകര‌വുമായിരിക്കില്ല നമ്മുടെ വലിയ ജീവിതം. എല്ലാ ദിവസവും ഒരു പോലെയാണെന്ന് തോന്നി‌‌ത്തുടങ്ങുമ്പോളാണ് നമ്മള്‍ ജീ‌വിത‌ത്തില്‍ ചില മാറ്റ‌ങ്ങളൊക്കെ വരുത്തണമെന്ന് ആഗ്രഹി‌ച്ച് തുടങ്ങുന്നത്. അങ്ങനെ ചില മാറ്റങ്ങള്‍ ആഗ്ര‌ഹിക്കുന്നവര്‍ ഒന്ന് യാത്ര ചെയ്യുന്നതാണ് നല്ലത്. ആന്‍ഡമാനിലേക്കുള്ള യാത്ര ആകുമ്പോള്‍ മാറ്റം ശരിക്കും പ്രകടമാകും.

മാറ്റത്തിനായി ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ആന്‍ഡമാന്‍ യാത്ര നല്ലതായിരിക്കും. നിങ്ങള്‍ ആന്‍ഡമാനില്‍ ചെലവഴിക്കുന്ന ഓരോ നിമിഷങ്ങളും അസുലഭവും അ‌വിസ്മരണീയവുമായിരിക്കും. പിന്നീട് ജീ‌വി‌തത്തിരക്കിനിടയില്‍ ഒരു ടീ ബ്രേക്കോ സ്മോക്ക് ബ്രേക്കോ എടുക്കുമ്പോള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞ് ഇല്ലാതാകുന്ന പുകച്ചുരുളുകളില്‍ നിന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ആന്‍ഡമാന്‍ ഓര്‍മ്മകള്‍ തിരി‌ച്ചെടുക്കാം.


ആന്‍ഡമാനേക്കുറിച്ച്

നിറപ്പകിട്ടാര്‍ന്ന കടലോര ജീവിതവും പ‌വിഴപുറ്റുകളും മനോഹരമായ കടല്‍ത്തീരങ്ങളുമുള്ള നിരവധി ദ്വീപുകള്‍ ചേര്‍‌ന്ന സ്ഥലമാണ് ആന്‍ഡമാന്‍. ദ്വീപുകളില്‍ നിന്ന് ദ്വീപുകളിലേ‌ക്ക് ഫെറിയിലാണ് സഞ്ചരിക്കേണ്ടത്. ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക് കടല്‍ കടന്ന് യാത്ര പോകുമ്പോളൊക്കെ ഒരു ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് പോകുന്ന അനുഭൂതിയായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാകുന്നത്.

ആന്‍ഡമാനില്‍ 4 ദിവസം എങ്ങനെ ചെലവിടാമെന്ന് സ്ലൈഡുകളിലൂടെ മനസിലാക്കാം

പോര്‍ട്ട് ബ്ലെയറിലേക്ക്

പോര്‍ട്ട് ബ്ലെയറിലേക്ക്

ആന്‍ഡമാനില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പോര്‍ട്ട് ബ്ലെയറിലേക്കാണ് യാ‌ത്ര ചെയ്യേണ്ടത്. പോര്‍ട്ട് ബ്ലെയറിന് ചുറ്റും സുന്ദരമായ ദ്വീപുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. റോ‌സ് ഐലന്‍ഡ്, നെയില്‍ അയലന്‍ഡ്, ഹാവ്‌ലോക്ക് അയലന്‍ഡ്, വൈപര്‍ അയല‌ന്‍ഡ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ‌ദ്വീപുകള്‍.
Photo Courtesy: Guffawer

പോര്‍ട്ട് ബ്ലയര്‍

പോര്‍ട്ട് ബ്ലയര്‍

ആന്‍ഡമാനിലെ ഏക വിമാനത്താവളം പോര്‍ട്ട് ബ്ലയറില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അ‌തിനാല്‍ പോര്‍ട്ട് ബ്ലയര്‍ കൂടാതെ ആന്‍ഡമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആന്‍ഡമാനിലേക്ക് ഫ്ലൈറ്റ് ലഭിക്കുന്നതാണ്.
Photo Courtesy: Prateek4

സെല്ലുലാര്‍ ജയി‌ല്‍

സെല്ലുലാര്‍ ജയി‌ല്‍

പോര്‍ട്ട് ബ്ലയറി‌‌ലെ ഏറ്റവും വലിയ ആകര്‍ഷണം അ‌വിടുത്തെ ബീച്ചുകളല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ച‌രിത്രത്തില്‍ ഇടം നേടിയ സെല്ലുലാര്‍ ജയില്‍ കണ്ടു കഴിഞ്ഞെ ആന്‍ഡമാനിലെ മറ്റു കാഴ്ചകള്‍ കാണാന്‍ പോകാവു. തിങ്കളാഴ്ച ഇവിടെ പ്രവേശനമില്ല. മറ്റു ദിവസങ്ങളില്‍ ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉണ്ട്.

Photo Courtesy: P.umamaheswara rao

വിശദമായി വായിക്കാം

വിശദമായി വായിക്കാം

സെല്ലു‌ലാര്‍ ജയിലിനേക്കുറിച്ച് വിശദമായി വായിക്കാനും ചിത്രങ്ങള്‍ കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Ambuj Saxena

അബര്‍ദീന്‍ ബസാര്‍

അബര്‍ദീന്‍ ബസാര്‍

പോര്‍ട്ട് ബ്ലയറിലെ അബര്‍ദീന്‍ ബസാറില്‍ നിന്ന് നിങ്ങള്‍ക്ക് ശംഖ് കൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ വാങ്ങാം.
Photo Courtesy: Biswarup Ganguly

സൈക്ലിംഗ്

സൈക്ലിംഗ്

താല്‍പര്യമുണ്ടെങ്കില്‍ സ്ലൈക്ലിംഗ് നടത്താനും പോര്‍ട്ട് ബ്ലയറില്‍ അവസരമുണ്ട്. ഇവിടെ സൈക്കിള്‍ വാടകകയ്ക്ക് നല്‍കുന്ന നിരവധി സ്ഥലങ്ങളുണ്ട്. സൈക്കിളില്‍ പോര്‍ട്ട് ബ്ലയര്‍ ഒന്ന് ചു‌റ്റിക്കറങ്ങാം.
Photo Courtesy: Biswarup Ganguly

വിശദമായി വായിക്കാം

വിശദമായി വായിക്കാം

പോര്‍ട്ട് ബ്ലയറിനേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Biswarup Ganguly
സ്പീഡ് ബോട്ടില്‍ റോസ് ഐലന്‍ഡിലേക്ക്

സ്പീഡ് ബോട്ടില്‍ റോസ് ഐലന്‍ഡിലേക്ക്

പോര്‍ട്ട് ബ്ലയറില്‍ നിന്ന് സ്പീഡ് ബോട്ടി‌ല്‍ റോസ് ഐലന്‍ഡ് സന്ദര്‍ശിക്കാം. വെറും പത്ത് മിനുറ്റ് യാത്രയേയുള്ളു അവിടേയ്ക്ക്. പഴയ കെട്ടിടങ്ങളുടെ അവ്ശിഷ്ടങ്ങള്‍ മാത്രമേ അവിടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കു. പണ്ട് ഉണ്ടായ ഭൂകമ്പത്തില്‍ നശിച്ച് പോയ ഒരു ദ്വീപാണ് ഇത്. റോസ് ഐലന്‍ഡ് സന്ദര്‍ശിച്ചതിന് ശേഷം ഉടന്‍ തന്നെ പോര്‍ട്ട് ബ്ലയറിലേക്ക് തിരിച്ച് വരാം.
Photo Courtesy: Kotoviski

വിശദമായി വായിക്കാം

വിശദമായി വായിക്കാം

റോസ് ഐലന്‍ഡിനേക്കുറിച്ച് വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Sanyam Bahga
മക്റൂസിനെ പരിചയപ്പെടാം

മക്റൂസിനെ പരിചയപ്പെടാം

മക്രൂസ് (Makruzz) എന്നത് ഒരു ചെറിയ കപ്പലാണ്. പോര്‍ട്ട് ബ്ലയര്‍ - നെയില്‍ ഐലന്‍ഡ്, ഹാവ്ലോക്ക് എന്നിവിടങ്ങളിലേക്കാണ് ഈ കപ്പല്‍ സര്‍വീസ് നടത്തുന്നത്. നിങ്ങള്‍ക്ക് വേണ്ട സ്നാക്സുകള്‍ കപ്പലില്‍ വാങ്ങാന്‍ കിട്ടും.
Photo Courtesy: makruzz

നെയില്‍ ദ്വീപിലെ പ‌വിഴ പുറ്റുകള്‍

നെയില്‍ ദ്വീപിലെ പ‌വിഴ പുറ്റുകള്‍

നെയില്‍ ദ്വീപിലാണ് മക്രൂസ് ആദ്യം എത്തിച്ചേരുന്നത്. പ‌വിഴ പുറ്റുകള്‍ക്ക് പേരുക്കേട്ട ദ്വീപാണ് നെയില്‍ ദ്വീപ്. പ‌വിഴ പുറ്റുകള്‍ കാണാന്‍ ഗ്ലാസ് ബോട്ടില്‍ യാത്ര ചെയ്യണം. ജീവിതത്തില്‍ നിങ്ങള്‍ ഇതുവരെ കാണാത്ത കാഴ്ച ആയിരിക്കും അത്.
Photo Courtesy: Sunphol Sorakul

ഹാവ്‌ലോക്കിലേക്ക്

ഹാവ്‌ലോക്കിലേക്ക്

ആന്‍ഡമാനിലെ ഏറ്റവും പ്രശസ്തമാ‌യ ബീച്ചുകള്‍ ഹാവ്‌ലോക്കിലാണ്. ഹാവ്‌ലോക്കിലെ രാധനഗര്‍ ബീച്ചും എലഫെന്റ ബീച്ചുമാണ് ആന്‍ഡമാനിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകള്‍
Photo Courtesy: Shimjithsr

രാധനഗര്‍ ബീച്ച്

രാധനഗര്‍ ബീച്ച്

ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ചുകള്‍ എന്നാണ് രാധനഗര്‍ ബീച്ച് അറിയപ്പെടുന്നത്. ‌ അഴംകുറഞ്ഞ കടലാണ് രാധനഗര്‍ ബീച്ചിന്റെ പ്രത്യേകത. അതിനാല്‍ നിങ്ങളുടെ മണിക്കൂറുകള്‍ കടലില്‍ ചെലവിടാം. കടലിലൂടെ കിലോമീറ്ററോ‌ളം നടക്കാം.
Photo Courtesy: Viscious81

അസ്തമയം

അസ്തമയം

രാധനഗര്‍ ബീച്ചിലെ സൂര്യാസ്തമയ കാഴ്ച എടുത്ത് പറയേണ്ട കാര്യമാണ്. ബീച്ചിന് സമീപത്തുള്ള ഷോപ്പുകളില്‍ നിന്ന് തൊപ്പികളും മറ്റും വില പേശി വാങ്ങാം.
Photo Courtesy: Ananth BS

എലഫെന്റ ബീച്ച്

എലഫെന്റ ബീച്ച്

ഹാവ്‌ലോക്കിലെ സുന്ദരമായ മറ്റൊരു ബീച്ചാണ് എലഫെന്റ ബീച്ച്. കടപുഴകി വീണ് കിടക്കുന്ന വന്‍മരങ്ങള്‍ ഈ ബീച്ചിന് ഒരു അലങ്കാ‌രമാണ്. സുനമി ഉണ്ടായപ്പോളാണ് ഇവിടുത്തെ മരങ്ങളൊക്കെ കടപുഴകിയത്.
Photo Courtesy: Shimjithsr

സ്കൂബ ഡൈവിംഗ്

സ്കൂബ ഡൈവിംഗ്

സ്കൂബ ഡൈവിംഗ് നടത്താന്‍ വേണ്ടിയാണ് പലരും ഹാ‌വ്‌ലോക്ക് ബീച്ചില്‍ പോകുന്നത്. സ്കൂബ ഡൈവിംഗ് നടത്താന്‍ താല്‍‌പര്യമുള്ളവര്‍ക്ക് ഇവിടെ ട്രെയിനിംഗ് നടത്തുണ്ട്. ഇന്ത്യയില്‍ സ്കൂബ ഡൈവിംഗിന് പേരുകേട്ട സ്ഥലമാണ്‍അ് ഹാവ്‌ലോക്ക്.
Photo courtesy: Arun Katiyar

വിശദമായി വായിക്കാം

വിശദമായി വായിക്കാം

ഹാ‌വ്‌ലോക്ക് ദ്വീപിനേക്കുറിച്ചും സ്കൂബ ഡൈവിംഗിനേക്കുറിച്ചും വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Photo courtesy: Dr. K. Vedhagiri

ഫെബ്രുവരി - മാര്‍ച്ച്

ഫെബ്രുവരി - മാര്‍ച്ച്

ഫെബ്രുവരി മാര്‍ച്ച് മാസ‌ങ്ങളാണ് ഹാവ്‌ലോക്കില്‍ സ്കൂബ ഡൈവിംഗ് നടത്താന്‍ പറ്റിയ മാസങ്ങള്‍. സ്കൂബ ഡൈവിംഗ് കൂടാതെ സ്നോര്‍കെലിംഗിനും പേരുകേട്ട സ്ഥലമാണ് ഇത്.
Photo courtesy: Sankara Subramanian

ഹാവ്‌ലോക്കില്‍ നിന്ന് തിരികെ

ഹാവ്‌ലോക്കില്‍ നിന്ന് തിരികെ

ഹാവ്‌ലോക്കില്‍ നിന്ന് ദിവസേന രണ്ട് പ്രാവിശ്യം പോര്‍ട്ട് ബ്ലയറിലേക്ക് ഫെറി സര്‍വീസ് ഉണ്ട്. രാവിലെ ഒന്‍പ‌ത് മണിക്കും വൈകുന്നേരം 4.30നുമാണ് ഫെറി സര്‍വീസുകള്‍
Photo courtesy: Aniket Khadilkar

രഹസ്യങ്ങള്‍

രഹസ്യങ്ങള്‍

ആ‌ന്‍ഡമാനേക്കുറിച്ചുള്ള 15 രഹ‌സ്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Illustrated London News

ആന്‍ഡമാന്‍ എന്ന മായിക ഭൂമി

ആന്‍ഡമാന്‍ എന്ന മായിക ഭൂമി

ആന്‍ഡമാന്റെ സുന്ദരമായ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Koshy Koshy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X