Search
  • Follow NativePlanet
Share
» »ചെന്നൈയില്‍ എത്തിയാല്‍ ചുറ്റിയടിക്കാന്‍ ചില സ്ഥലങ്ങള്‍

ചെന്നൈയില്‍ എത്തിയാല്‍ ചുറ്റിയടിക്കാന്‍ ചില സ്ഥലങ്ങള്‍

By Maneesh

വിവിധദേശക്കാര്‍ കുടിയേറി പാര്‍ത്ത്, ഇത്രമേല്‍ ജനനിബിഢമായിട്ടും പഴയ പൈതൃകങ്ങള്‍ കാത്തു സൂക്ഷിക്കുന്ന അപൂര്‍വം നഗരങ്ങളില്‍ ഒന്നാണ് ചെന്നൈ. ചെന്നൈ എന്ന നഗരത്തില്‍ വന്നിറങ്ങിയാല്‍ കാഴ്ചകള്‍ക്ക് വേണ്ടി എവിടേയും അലയേണ്ടതില്ല. കാരണം, കോളനിഭരണകാലത്ത് പണിത് ഉയര്‍ത്തിയ കെട്ടിടങ്ങളും, അതിന് മുമ്പ് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളും ചെന്നൈയെ സഞ്ചാരികളുടെ പറുദീസയായി മാറ്റുകയാണ്.

ട്രെയിന്‍ ഇറങ്ങുന്ന സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പോലും സഞ്ചാരികള്‍ക്ക് ഒരു കൗതുക കാഴ്ചയാണ്. സിനിമകളിലൊക്കെ മദിരാശിയുടെ മുഖമുദ്രയാണ് സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍. വേണ്ടത്ര തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ അവിചാരിതമായി ചെന്നൈയിൽ എത്തിപ്പെട്ടവർക്ക് ചുറ്റി സഞ്ചാരിക്കാൻ ചില സ്ഥലങ്ങൾ.

പക്ഷികള്‍ ചേക്കേറുന്ന വേടന്തങ്കൽ

ഇന്ത്യയിലെ പ്രധാന പക്ഷി സങ്കേതങ്ങളില്‍ ഒന്നായ വേടന്തങ്കൽ ചെന്നൈയ്ക്ക് അടുത്തുള്ള മികച്ച ഒരു സഞ്ചാര കേന്ദ്രമാണ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വേടാന്തങ്കല്‍ എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. വേടന്തങ്കല്‍ പക്ഷിസങ്കേതത്തിന് പേരുകേട്ട സ്ഥലമാണ് ഇത്. വേടന്തങ്കല്‍ ലേക്ക് പക്ഷിസങ്കേതം എന്നാണ് ഔദ്യോഗികമായി ഇതിന്റെ പേര്.

250 വര്‍ഷത്തിലധികം പഴക്കമുള്ള ഈ പക്ഷി സങ്കേതം 74 ഏക്കര്‍ സ്ഥലത്താണ് പരന്നുകിടക്കുന്നത്. ചെന്നൈയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വേടാന്തങ്കലിലേക്ക് ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. നാട്ടുരാജാക്കന്മാരും ഭുപ്രഭുക്കളും നായാട്ടിന് ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നത്രേ ഇത് അങ്ങനെയാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത്. വേട്ടക്കാരുടെ സങ്കേതം എന്നാണ് വേടന്തങ്കല്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം.

വണ്ടലൂർ സൂ - സൗത്ത് ഏഷ്യയിലെ വലിയ സുവോളജിക്കൽ പാർക്ക്

ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് വണ്ടലൂർ മൃഗശാല സ്ഥിതി ചെയ്യുന്നത്. അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്ക് എന്നാണ് ഈ മൃഗശാലയുടെ പേര്. ഇവിടെ സമയം ചിലവിടുന്നവർക്ക് വിവിധ തരത്തിലുള്ള ജന്തുജാലങ്ങളെ ഇവിടെ കാണാൻ കഴിയും. മൃഗങ്ങൾ നിർബാധം വിഹരിക്കുന്ന ഈ സ്ഥലത്ത് കൂടെ ചുറ്റിസഞ്ചരിച്ചാൽ വനത്തിലൂടെ സഞ്ചരിക്കുന്നത് പോലുള്ള അനുഭവമായിരിക്കും സഞ്ചാരികൾക്ക് ലഭിക്കുന്നത്. സൗത്ത് ഏഷ്യയിലെ തന്നെ വലിയ സുവോളജിക്കൽ പാർക്കായ അരിജ്ഞർ അണ്ണാ സുവോളിക്കൽ പാർക്കാണ് ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക്.

ഉല്ലസിക്കാൻ ചില പാർക്കുകൾ

ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാർക്ക് ഏതാണെന്ന് ചോദിച്ചാൽ കിഷ്കി‌ന്ധ തീം പാർക്ക് എന്നായിരിക്കും ഉത്തരം. നിരവധി രസകരമായ റൈഡുകളും മറ്റ് നിരവധി വിനോദാപാധികളുമുള്ള ഈ പാർക്ക് ചെന്നൈയിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ്. ചെന്നൈയിൽ നിന്ന് 32 കിലോമീറ്റർ അകലെയായി വിജനമായ ഒറ്റപ്പെട്ട ഒരിടത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. താമ്പരം റെയില്‍വേസ്റ്റേഷന് വളരെ അടുത്താണ് ഈ പാര്‍ക്ക്.

വളരെ പ്രകൃതി രമണീയവും, പച്ചപ്പുമാര്‍ന്ന ഇവിടെ ഫൗണ്ടൈനുകളുടെ കാഴ്ചയും, ശാന്തതയും ഒരു പാര്‍ക്കിലാണ് എന്ന തോന്നല്‍ ജനിപ്പിക്കില്ല.

ചെന്നൈയ്ക്ക് അടുത്തുള്ള മറ്റൊരു അമ്യൂസ്മെന്റ് പാർക്കാണ് എം ജി എം ഡിസീ വേൾഡ് (MGM Dizzee World) ചെന്നൈയിൽ നിന്ന് 26 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

യുവമിഥുനങ്ങൾ കയ്യടക്കിയ ബീച്ചുകൾ

മറീനബീച്ചും ബസന്തനഗർ ബീച്ചുമാണ് ചെന്നൈയിലെ പ്രധാനപ്പെട്ട ബീച്ചുകൾ. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്തായാണ് മെറീന ബീച്ച് സ്ഥിതി ചെയ്യുന്നത്. സെന്‍റ് ജോര്‍ജ്ജ് കോട്ടക്ക് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് മറീന ബിച്ച് സ്ഥിതി ചെയ്യുന്നത്.

നഗരത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറീന ബീച്ചിന്‍റെ തെക്ക് ഭാഗത്താണ് ബെസന്ത് നഗര്‍ ബീച്ച്. ബെസ്സീ എന്നും, എലിയട്സ് ബീച്ച് എന്നും ബെസന്ത് നഗര്‍ ബീച്ച് അറിയപ്പെടുന്നു. ബ്രഹ്മവിദ്യാസംഘത്തിന്‍റെ അമരക്കാരിലൊരാളും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്കുവഹിച്ചവരുമായ ആനി ബസന്‍റിന്‍റെ പേരില്‍ നിന്നാണ് ബീച്ചിന് ഈ പേര് ലഭിച്ചത്.

ഷോപ്പിംഗ് ആഘോഷമാക്കാൻ പറ്റിയ മാളുകൾ

ഷോപ്പിംഗിന് പറ്റിയ സ്ഥലം കൂടിയാണ് ചെന്നൈ നിരവധിമാളുകൾ ഇവിടെയുണ്ട്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് എക്സ്പ്രസ് അവന്യൂ ആണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ്ങ് ആര്‍ക്കേഡുള്ള മാള്‍ ഇതാണ്.

ചെന്നൈയില്‍ എത്തിയാല്‍ ചുറ്റിയടിക്കാന്‍ ചില സ്ഥലങ്ങള്‍

നിരവധി ഇന്‍റര്‍നാഷണല്‍ ബ്രാന്‍റുകളുടെ തുണിത്തരങ്ങളും, ഹാംലിയുടെ കളിപ്പാട്ട വില്പന കേന്ദ്രങ്ങളും ഇവിടെയുണ്ട്. കുട്ടികള്‍ക്കായി ഫണ്‍സിറ്റി സെക്ഷനും ഇവിടെയുണ്ട്. ബംപര്‍ കാര്‍ തുടങ്ങിയ ഗെയിമിങ്ങ് സംവിധാനങ്ങളും ലഭ്യമാണ്. പിസ ഹട്ട്, കെ.എഫ്.സി തുടങ്ങിയ ലോക പ്രസസ്ത ഫുഡ്കോര്‍ട്ടുകളും ഇവിടെയുണ്ട്. ഇവക്ക് പുറമേ മള്‍ട്ടി കുസിന്‍ സൗകര്യമുള്ള ഒരു ഫുഡ് കോര്‍ട്ടുമുണ്ട്. ഇവിടെ സത്യം സിനിമാസിന്‍റെ എട്ട് സ്ക്രീനുകളുള്ള മള്‍ട്ടിപ്ലെക്സ് തീയേറ്ററും പ്രവര്‍ത്തിക്കുന്നു.

ഒരുകാലത്ത് സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ മാളായിരുന്ന സ്പെൻസർ പ്ലാസയാണ് ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട മാൾ. ചെന്നൈ അണ്ണാശാലൈ റോഡിലാണ് സ്പെന്‍സര്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മാളാണിത്. സിറ്റി സെന്റർ, ഗോൾഡ് മാൾ, അൽസാ മാൾ, ഫാഷൻ സ്ട്രീറ്റ് തുടങ്ങിയ മാളുകളും ചെന്നൈയിൽ പ്രധാനപ്പെട്ടവയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X