Search
  • Follow NativePlanet
Share
» »എസ്കിമോകളേ പോലെ ജീവിക്കാൻ ആഗ്രഹമുണ്ടോ?

എസ്കിമോകളേ പോലെ ജീവിക്കാൻ ആഗ്രഹമുണ്ടോ?

എസ്കിമോകളെ പോലെ ഇഗ്ലൂ വീടുകളിൽ താ‌മസിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ വിട്ട് വേറെ എവിടേയും പോകണ്ട. നേ‌രേ പോകാം മണാലിയിലേക്ക്.

By Maneesh

സൈബീരിയ, അലാസ്ക, കാനഡ, ഗ്രീൻലാൻഡ് എന്നീ ശൈത്യമേ‌ഖലകളിൽ താമസിക്കുന്ന എസ്കിമോകളെക്കുറി‌ച്ച് കേട്ടിട്ടില്ലേ? ഇ‌ഗ്ലൂ എന്ന് അറിയപ്പെടുന്ന മഞ്ഞുകട്ട കൊണ്ട് നിർമ്മി‌‌ക്കുന്ന വീടുകളിലാണ് എസ്കിമോകളുടെ താമസം. എസ്കിമോകളെ പോലെ ഇഗ്ലൂ വീടുകളിൽ താ‌മസിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ വിട്ട് വേറെ എവിടേയും പോകണ്ട. നേ‌രേ പോകാം മണാലിയിലേക്ക്.

എസ്കിമോകളേ പോലെ ജീവിക്കാൻ ആഗ്രഹമുണ്ടോ?

Photo Courtesy: Andrew Davidoff

മണാലി‌യി‌ൽ ഇഗ്ലൂവോ എന്ന് പറ‌ഞ്ഞ് അവിശ്വസിക്കേണ്ട ആവശ്യമില്ല. മണാലിയിൽ എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണ് വികാസ് കുമാർ, താക്ഷി ദോർജെ എന്നീ സുഹൃത്തുക്കൾ ചേർന്ന് ഇഗ്ലൂ നിർമ്മിച്ചിരിക്കുന്നത്. ഇഗ്ലൂവിൽ ഒരു ‌‌ദിവസം താമസിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇനി മണാ‌ലിയിലേക്ക് യാത്ര പോകാം. അതി‌ന് മുൻപ് മണാലിയിലെ ഇഗ്ലൂവിനേക്കുറിച്ച് വിശദമായി വായിക്കാം.

രണ്ട് പേർക്ക് താമസിക്കാം

ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ ഒന്നിലധികം ഇഗ്ലൂകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. രണ്ട് പേർക്ക് താമസിക്കാവുന്ന ഇഗ്ലൂകളാണ് ഓരോന്നും. 5000 രൂപയാണ് ഇഗ്ലൂവിൽ താമസിക്കാനുള്ള വാടക. സ്കീയിംഗ് ഉൾപ്പടെയുള്ള മഞ്ഞുകാല ആക്റ്റിവിറ്റികൾക്കും ഇവിടെ അവസരമുണ്ട്.

എസ്കിമോകളേ പോലെ ജീവിക്കാൻ ആഗ്രഹമുണ്ടോ?

Photo Courtesy: Richard Pope

ആക്റ്റിവിറ്റികൾ

സ്കീയിംഗ്, ട്യൂബ് സ്ലൈഡിങ്, സ്ലെഡ്ജ് സ്ലൈ‌ഡിങ് തുടങ്ങിയ ആക്‌റ്റിവിറ്റികൾ ഉൾപ്പടെയുള്ള പാക്കേജിന് 18000 രൂപയാണ് നിരക്ക്. മൂന്ന് നേരം ഭക്ഷണം, ബോൺഫയർ, ബർബീക്യൂ എന്നിവ ഉൾപ്പടേ‌യാണ് ഈ നിരക്ക്.

തണുപ്പിനേ പേടിക്കണ്ട

ഇഗ്ലൂവിൽ കിടന്ന് തണുത്ത് മരിക്കുമോ എന്നോർത്ത് ഭയപ്പെടേണ്ട. സ്ലീപ്പിംഗ് ബാഗുകളും പുത‌പ്പുകളുമൊക്കെ നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും. ഹണിമൂൺ ആഘോഷിക്കുന്ന ദമ്പതിമാർക്ക് തങ്ങാൻ പറ്റിയ സ്ഥലമാണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X