ലോകത്തിലെ തന്നെ സുന്ദരമായ ഭൂമിയില് zwj;, ആരുടെയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാന് zwj; മനസില് zwj; ആഗ്രഹമുണ്ടോ. കേരളത്തില് zwj; തന്നെ അതിന് പറ്റിയ ഒരു സ്ഥലമുണ്ട് സഞ്ചാരികളുടെ ബഹളം തെല്ലുമില്ലാതെ, പക്ഷെ ലോകത്തെ മറ്റേത് സുന്ദരഭൂമികളോടും കിടപിടിക്കുന്നതരത്തില് zwj; ഒരു സ്ഥലം.ആ സ്ഥലത്തിന് zwj;റെ പേരുപോലും കൗതുകം ഉണ്ടാക്കുന്നതാണ് ഇലവീഴപൂഞ്ചിറ. സമുദ്ര നിരപ്പില് zwj; നിന്ന് 3200 അടി ഉയരത്തിലായില് zwj; സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇലവീഴപൂഞ്ചിറ, ഈ സ്ഥലത്തിന്‍റെ ഐതീഹ്യവും ഭൂമിശാസ്ത്രവും ആ പേരിനോട് ഇഴചേര്‍ന്ന് കിടക്കുകയാണ്. മാന്‍കുന്ന്, കൊടിയത്തൂര്‍ മല, തോണിപ്പാറ എന്നീ മൂന്ന് മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശം. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടഭൂമിയാണ്.Photo Courtesy: Fullfx ദ്രൗപതിയുടെ നീരാട്ടുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യകഥ പറയാനുണ്ട് ഈ സ്ഥലത്തിന്. പഞ്ച പാണ്ഡവരുടെ ഭാര്യയായ ദ്രൗപതി സ്ഥിരമായി കുളിക്കാരുള്ള ഒരു താടകമായിരുന്നത്രെ ഇലവീഴാപൂഞ്ചിറ.Photo Courtesy: keralatourism.org മതിമറന്നുള്ള ദ്രൗപതിയുടെ ഈ നീരാട്ട് കാണാന്‍ ഇടയായ ചില ദേവന്‍മാരുടെ മനസ് ഇളകി. അവര്‍ ദ്രൗപതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി. ഇത് മനസിലാക്കി ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ തടാകത്തിന് മറ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രെ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകള്‍.Photo Courtesy: keralatourism.org ഈ പ്രദേശത്ത് മരങ്ങള്‍ വളരില്ലെന്ന് ഒരു വിശ്വാസം ഉണ്ട്. അതിനാല്‍, മഴക്കാലത്ത് മാത്രം ഇവിടെ രൂപപ്പെടുന്ന തടാകത്തില്‍ ഇലകള്‍ വീഴില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങങ്ങനെയാണത്രേ ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന് പേരു ലഭിച്ചത്.Photo Courtesy: keralatourism.org സദാസമയവും വീശിയടിക്കുന്ന തണുത്തകാറ്റില്‍ നിന്ന് രക്ഷപ്പെടാനെന്നവണ്ണം കോടമഞ്ഞിനാല്‍ തീര്‍ത്ത പുതപ്പില്‍ ഉറങ്ങുന്ന മലനിരകള്‍ തന്നെയാണ് ഇവിടുത്തേ പ്രധാന ആകര്‍ഷണം. ഇതുകൂടാതെ സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെയും സമയത്ത് ഉണ്ടാകുന്ന മനോഹരമായാ കാഴ്ചകള്‍ ഹൃദയത്തിന്‍റെ ഏടുകളില്‍ സൂക്ഷിക്കാവുന്ന അവിസ്മരണീയമായ കാഴ്ചകളാണ്. Photo Courtesy: keralatourism.org ഇലവീഴാപൂഞ്ചിറയിലെ ട്രെക്കിങ്ങും ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും. മാ‍ന്‍കുന്ന് മലയേറി താഴേക്ക് നോക്കിയാല്‍. കേരളത്തിലെ ആറ് ജില്ലകള്‍ കാണമെന്നാണ് പോയിട്ടുള്ളവര്‍ പറയുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നിവയാണ് ആ ജില്ലകള്‍. അതുകൊണ്ട് ഒരു ബൈനോക്കുലര്‍ കൂടി കരുതുന്നത് നല്ലതാണ്.Photo Courtesy: keralatourism.org നടക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ജീപ്പ് സഫാരിയാണ് നല്ലത്. ഇലവീഴപൂഞ്ചിറയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞാറില്‍ നിന്ന് ഇവിടേയ്ക്ക് ജീപ്പ് ലഭിക്കും. കാഞ്ഞാറില്‍ ചെങ്കുത്തായ പരുക്കന്‍ റോഡിലൂടെയുള്ള ജീപ്പ് സഫാരി അവിസ്മരണീയമായ ഒരു യാത്രയായിരിക്കും സമ്മാനിക്കുക. ജീപ്പില്‍ ആയാലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമെ ഈ യാത്ര സുന്ദരമായി തോന്നുകയുള്ളു. കാരണം അത്രയും ചെങ്കുത്തായതും ദുര്‍ഘടവുമായ റോഡുകള്‍ ആണ് ഇവിടെ.Photo Courtesy: keralatourism.org 55 കിലോമീറ്റര്‍ അകലെയുള്ള കോട്ടയമാണ് ഏറ്റവും അടുത്ത റെയില്‍ വേ സ്റ്റേഷന്‍. തൊടുപുഴയാണ് അടുത്തുള്ള ബസ് സ്റ്റാന്‍ഡ്. 20 കിലോമീറ്റര്‍ ആണ് തൊടുപുഴയില്‍ നിന്നുള്ള ദൂരം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇലവീഴപൂഞ്ചിറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.Photo Courtesy: keralatourism.org