വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഇന്ത്യയിലെ പ്രേത നഗരങ്ങൾ

Posted by:
Updated: Monday, January 6, 2014, 15:22 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ലോകത്തെ അത്ഭുതപ്പെടുത്ത ഒന്നാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം. മഹത്തായ നമ്മുടെ പൈതൃകം മനസിലാക്കാൻ ഇന്നും നശിക്കാതെ നിലനിൽക്കുന്ന ചില ചരിത്രാവശിഷ്ടങ്ങൾ മാത്രം കണ്ടാൽ മതി. വിജയനഗര കാലത്തേയും ചോള, പാണ്ഡ്യ, പല്ലവരുടെ കാലത്തേയും ക്ഷേത്ര നിർമ്മിതികൾ നോക്കി അത്ഭുതപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല.

പക്ഷെ പല നിർമ്മാണ വിസ്മയങ്ങളുടേയും അവശിഷ്ടങ്ങൾ മാത്രമേ ഇന്ന് കാണാൻ കഴിയു. എങ്കിലും അവയൊക്കെ കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും. കാലപ്പഴക്കാത്താലും പ്രകൃതി ക്ഷോഭത്താലും നശിക്കപ്പെട്ട പല നിർമ്മാണ വിസ്മയങ്ങളും ഇന്ത്യയിലുണ്ട്. ശത്രുരാജ്യത്തിന്റെ ആക്രമത്താൽ തകർക്കപ്പെട്ട ചില ക്ഷേത്രങ്ങളും കോട്ടകളും നമുക്ക് കാണാം. എന്തിരുന്നാലും അവയുടെയൊക്കെ അവശിഷ്ടങ്ങൾ നമ്മളെ സാംസ്കാരിക സമ്പന്നമായ ഒരു ഭൂതകാലത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.

ഹംപി

വിജയനഗര സാമ്രജ്യത്തിന്റെ തലസ്ഥാനമായിരന്നും ഹംപി. ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം. എന്നാൽ സുൽത്താൻമാരുടെ ആക്രമണം ‌ഹംപിയെ ക്ഷതമേൽപ്പിച്ചു.

കൽവന്തിൻ ദുർഗ്

ഇന്ത്യയിലെ ഏറ്റവും അപകടകരമായ സ്ഥലമായാണ് ഇത് കണക്കാക്കുന്നത്. തകർക്കപ്പെട്ട ഒരു നഗരം എന്നതിൽ കവിഞ്ഞ് ഭൂതബാധയുള്ള സ്ഥലമായും ആളുകൾ ഇതിനെ കരുതുന്നു. അതിനാൽ ഇവിടേക്ക് യാത്ര ചെയ്ത് പെട്ടന്ന് തന്നെ എല്ലാവരു മടങ്ങിവരാറാണ് പതിവ്. സഹ്യാദ്രി മലനിരകളിലെ മതരേണിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട് : Prasad_Nigade

 

 

ഭാംഘട്ട്

കൽവന്തിൻദുർഗ് പോലെ തന്നെ ആളുകളെ ഭയപ്പെടുത്തുന്ന മറ്റൊരു സ്ഥലമാണ് ഭാംഘട്ട്. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രേതബാതയുള്ള സ്ഥലമാണ് ഇതെന്ന വിശ്വാസം ഉള്ളതിനാൽ അസ്തമയത്തിന് ശേഷം ആരു ഇവിടെ പോകാറില്ല.

ഫത്തേപ്പുർ സിക്രി

അക്ബർ ചക്രവർത്തി പണികഴിപ്പിച്ച ഒരു നഗരമാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നാണ് ഇതെന്നാണ് കരുതപ്പെടുന്നത്. പക്ഷെ ജലക്ഷാമത്തെ തുടർന്ന് ആളുകൾ ഈ നഗരത്തിൽ നിന്ന് കുടിയൊഴിഞ്ഞ് പോയി. ഇപ്പോൾ ഈ സ്ഥലം പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്.

ചിത്രത്തിന് കടപ്പാട് : Asitjain

 

റോസ് അയലൻഡ്

ആൻഡമാനിലെ പോർട്ട് ബ്ലയറിന് സമീപത്തായി രണ്ട് കിലോമീറ്റർ അകലെയായി മനോഹരമായ ഒരു തുരുത്താണ് റോസ് അയലൻഡ്. ഇവിടെ ഒരു ക്രിസ്ത്യൻ ദേവാലയവും സ്ഥിതി ചെയ്തിരുന്നു. 1941ൽ നടന്ന വലിയ ഭൂമികുലുക്കത്തിൽ ഈ പള്ളി തകരുകയായിരുന്നു. എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ കാണാൻ നിരവധിപ്പേർ എത്താറുണ്ട്.

ചിത്രത്തിന് കടപ്പാട് : Kotoviski

 

 

Please Wait while comments are loading...