Search
  • Follow NativePlanet
Share
» »മേയ് മാസത്തില്‍ ഇന്ത്യയില്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ

മേയ് മാസത്തില്‍ ഇന്ത്യയില്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ

By Maneesh

വേനല്‍ ചൂട് നിങ്ങളുടെ യാത്രയ്ക്ക് തടസ്സമാകുന്നില്ലെങ്കില്‍ ഈ മേയ് മാസത്തിലും നിങ്ങള്‍ക്ക് യാത്ര തുടരാം. മേയ് മാസത്തില്‍ ഇന്ത്യയില്‍ നിരവധി ആഘോഷങ്ങളും ഉത്സവങ്ങളുമാണ് നടക്കുന്നത്.

മേയ് മാസത്തില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രധാന ഉത്സവങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങാം.

01. കുംഭ മേള, ഉജ്ജൈന്‍

01. കുംഭ മേള, ഉജ്ജൈന്‍

ഇന്ത്യയുടെ വിവി‌ധ ഭാഗങ്ങളിലായി നടക്കാറുള്ള നാല് പ്ര‌ധാന കുംഭമേ‌ളകളില്‍ ഒന്നാണ് മധ്യപ്രദേശി‌ലെ ഉജ്ജൈനിയില്‍ നടക്കുന്നത്. ഏപ്രി‌ല്‍ 22 ന് ആരംഭിച്ച കുംഭമേള മേയ് 21 വരെ നീണ്ട് നി‌ല്‍ക്കും. കുംഭമേള കാണാന്‍ ഇനി ഉജ്ജൈനിലേക്ക് പോകാം.
Photo Courtesy: Bernard Gagnon

ഉജ്ജൈനി

ഉജ്ജൈനി

മതപരമായി പ്രാധാന്യമുള്ള നഗരമായ ഉജ്ജൈനില്‍ രാജ്യത്തുടനീളം നിന്ന് നിരവധി സന്ദര്‍ശകരെത്താറുണ്ട്. ഇവിടത്തെ പ്രശസ്തമായ അമ്പലങ്ങള്‍‍ സന്ദര്‍ശിക്കുന്നതിനാണ് ഇവര്‍‍ പ്രധാനമായും എത്തുന്നത്. ശിവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമായ ഷിപ്രനദീതീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. കുംഭ, അര്‍ധ കുംഭമേളകളും ഇവിടെ നടക്കാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon
02. ഹിമാലയന്‍ മ്യൂസിക് ഫെസ്റ്റി‌വല്‍, മാക് ലിയോഡ് ഗഞ്ച്

02. ഹിമാലയന്‍ മ്യൂസിക് ഫെസ്റ്റി‌വല്‍, മാക് ലിയോഡ് ഗഞ്ച്

മെയ് ഏഴ് എട്ട് തീയതികളില്‍ ഹിമാചല്‍ പ്രദേശിലെ മാക്‌ലിയോഡ് ഗഞ്ചിലെ ദി ഗ്രേറ്റ് ഹിമാലയന്‍ റിസോര്‍ട്ടില്‍ ആണ് ഈ ഫെസ്റ്റിവല്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള 10 ഡി ജെകള്‍ സംഗീത അവതരിപ്പിക്കും. തുടര്‍ച്ചയായി മൂന്നമത്തെ വര്‍ഷമാണ് ഈ പരിപാടി അവതരിപ്പിക്കപ്പെടുന്നത്.

മാക് ലിയോഡ് ഗഞ്ച്

മാക് ലിയോഡ് ഗഞ്ച്

ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മക് ലിയോഡ് ഗഞ്ച്. കംഗ്രയില്‍ നിന്നും 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മക് ലിയോഡ് ഗഞ്ചിലെത്താം. ദലൈലാമയുടെ ഇരിപ്പിടം എന്നും മക് ലിയോഡ് ഗഞ്ച് അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 1770 മീറ്റര്‍ ഉയരത്തിലാണ് മക് ലിയോഡ് ഗഞ്ച്. വിശദമായി വായിക്കാം

Photo Courtesy: Martijn S.
03. ചാര്‍ ധാം യാത്ര, ബദ്രിനാഥ്

03. ചാര്‍ ധാം യാത്ര, ബദ്രിനാഥ്

ചാര്‍ധാം ക്ഷേത്രങ്ങളില്‍പ്പെട്ട ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം. ഉത്തര്‍പ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഓറീസയിലെ പുരി എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍. ഇവയില്‍ ബദ്രി നാഥ് ക്ഷേത്രം തുറക്കപ്പെടുന്ന മേയ് മാസത്തിലാണ് ചാര്‍ ധാം യാത്ര ആരംഭിക്കുന്നത്. 2016 മേയ് ഒന്‍പതിന് ഗംഗോത്രി, കേദര്‍നാഥ്, യമുനോത്രി എന്നീ ക്ഷേത്രങ്ങ‌ള്‍ തുറക്കപ്പെടുന്നത്. മേ‌യ് 11‌നാണ് ബദ്രിനാഥ് ക്ഷേത്രം തുറക്കുന്നത്.

Photo Courtesy: Neilsatyam

ബദ്രിനാഥ് ക്ഷേത്രം

ബദ്രിനാഥ് ക്ഷേത്രം

ഉത്തരാഖണ്ഡിലെ ബദ്രിനാഥിലാണ് വിഷ്ണു ക്ഷേത്രമായ ബദ്രിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ദിവ്യദേശം, ചാര്‍ ധാം ക്ഷേത്രങ്ങള്‍ എന്നിവയിലൊക്കെ ഉള്‍പ്പെട്ട ക്ഷേത്രമാണ് ഈ ക്ഷേത്രം. എല്ലാവര്‍ഷവും ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്തിലാണ് ഈ ക്ഷേത്രത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Guptaele
04. ധുംഗ്രി മേള, മണാലി

04. ധുംഗ്രി മേള, മണാലി

മണാലിയിലെ ഹഡിംബ ദേവിയുടെ പിറന്നാ‌ള്‍ ആഘോഷമാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ധുംഗ്രി മേ‌ള. മണാലിയിലെ പ്രശസ്തമായ ക്ഷേത്രമാണ് ഹഡിംബ ക്ഷേത്രം. നമ്മള്‍ ഹിഡുംബി എന്ന് വിളിക്കുന്ന രാക്ഷസിയാണ് ഇവിടുത്തെ ഹഡിംബ ദേവി. മെയ് 14 മുതല്‍ 16 വരെയാണ് ഈ വര്‍ഷത്തെ ധുംഗ്രി മേള.
Photo Courtesy: Viraat Kothare

ഹിഡിംബി ക്ഷേത്രം

ഹിഡിംബി ക്ഷേത്രം

മഹാ‌ഭാരതത്തില്‍ പരമാര്‍ശിക്കപ്പെ‌ട്ടിട്ടുള്ള ഒരു രാക്ഷസിയായ ഹിഡിംബിയേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. പഞ്ചപാണ്ഡവരില്‍ ഒരാളായ ഭീമസേനന്‍ ആണ് ഈ രാക്ഷസിയെ വിവാഹം കഴിച്ചത്. ഹിഡിംബിയില്‍ ഭീമസേനന് ഉണ്ടായ പുത്രനാണ് ഘടോല്‍കചന്‍. വിശദമായി വായിക്കാം

Photo Courtesy: Divas wahi

05. മൗണ്ട് അബു സമ്മര്‍ ഫെസ്റ്റിവല്‍, മൗണ്ട് അബു

05. മൗണ്ട് അബു സമ്മര്‍ ഫെസ്റ്റിവല്‍, മൗണ്ട് അബു

വേനല്‍ക്കാലത്ത് പോകാന്‍ പറ്റിയ രാജസ്ഥാനിലെ ഏക സ്ഥലം മൗണ്ട് അബുവാണ്. രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനായ മൗണ്ട് അബുവില്‍ മേയ് മാസത്തില്‍ നടക്കാറു‌ള്ള സമ്മര്‍ ഫെസ്റ്റിവല്‍ പ്രശസ്തമാണ്. മേയ് 20 - 21 തീയ്യതികളിലാണ് ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവല്‍. രാജസ്ഥാന്റെ തനതുകലകളും നൃത്തങ്ങളും നാക്കി തടാകത്തിലെ ബോട്ട് റേസിംഗും റോളര്‍ സ്കേറ്റിംഗ് മത്സരവും ഈ സമയം നടക്കാറുണ്ട്.
Photo Courtesy: Babipal197414

മൗണ്ട് അബു

മൗണ്ട് അബു

സമ്മര്‍ വെക്കേഷന്‍ കാലത്ത് പോകാന്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥിതി ചെയ്യുന്നത് മണലാരണ്യങ്ങള്‍ നിറഞ്ഞ രാജസ്ഥാനില്‍ ആയതുകൊണ്ടാണ്. രജസ്ഥാന്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ മരുപ്പച്ചയാണ് രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനും. വിശദമായി വായിക്കാം

Photo Courtesy: Andreas Kleemann
06. കൊട്ടിയൂര്‍ ഉത്സവം, കണ്ണൂര്‍

06. കൊട്ടിയൂര്‍ ഉത്സവം, കണ്ണൂര്‍

ബാവലിപ്പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. മെയ് 20 മുതല്‍ ജൂണ്‍ 16 വരെയാണ് 2016ലെ കൊട്ടിയൂര്‍ ഉത്സവം.

Photo Courtesy: Sivavkm

കൊട്ടിയൂര്‍ ക്ഷേത്രം

കൊട്ടിയൂര്‍ ക്ഷേത്രം

കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, ഇരിട്ടി, വയനാട് ജില്ലയിലെ മാനന്തവാടി എന്നീ ടൗണുകളില്‍ നിന്ന് കൊട്ടിയൂരിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Deepesh ayirathi
07. ബുദ്ധ പൂര്‍ണിമ, ബോധ്ഗയ

07. ബുദ്ധ പൂര്‍ണിമ, ബോധ്ഗയ

ശ്രീ ബുദ്ധന്റെ ജന്മദിനവും ജ്ഞാനോദയവും സമാധിയും അനുസ്മരിക്കുന്ന ചടങ്ങാണ് ബുദ്ധ പൂര്‍ണിമ. ബുദ്ധമതക്കാരുടെ ഇടയിലെ പ്രശസ്തമായ ഈ ഉത്സവം മേയ് 21നാണ്. ഇന്ത്യയിലെ എല്ലാ ബുദ്ധമത കേന്ദ്രങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. ബോധ്ഗയ ആണ് ഈ ആഘോഷത്തിന് പേരുകേട്ട സ്ഥലം.
Photo Courtesy: Photo Dharma from Penang, Malaysia

ബോധ്‌ഗയ

ബോധ്‌ഗയ

ബുദ്ധമതത്തിന്റെ ഉത്ഭവ ചരിത്രത്തിലും മതപരമായ പരാമര്‍ശങ്ങളിലും നിസ്തുലമായ പങ്ക് ബോധ്ഗയക്കുണ്ട്. ബുദ്ധമതത്തിന്റെയും അതിന്റെ അവാന്തര വിഭാഗങ്ങളുടെയും ആധികാരികവും ചരിത്രപരവുമായ കാതല്‍ഭൂമി എന്ന് ഊറ്റംകൊള്ളുന്ന ബീഹാര്‍ , ജീവിത പൊരുളുകള്‍ തേടിയുള്ള ഒടുങ്ങാത്ത യാത്രയ്ക്കിടയിലെ ഇടത്താവളമാണ്. വിശദമായി വായിക്കാം

Photo Courtesy: Andrew Moore from Johannesburg, South Africa
08. സാഗ ദാവ, ഗാംങ്ടോക്

08. സാഗ ദാവ, ഗാംങ്ടോക്

ബുദ്ധപൂര്‍ണിമയുമായി ബന്ധപ്പെട്ട് തന്നെയാണ് ഈ ആഘോഷം. സിക്കിമിലാണ് പ്രധാനമായും ഈ ആഘോഷം നടക്കുന്നത്. ബുദ്ധ പൂ‌ര്‍ണിമയായ മേയ് 21ലാണ് ഈ ആഘോഷം. ഈ ദിവസം നിങ്ങള്‍ ഗാംഗ്ടോകിലാണെങ്കില്‍ നിങ്ങള്‍ക്കും ഈ ആഘോഷത്തില്‍ പങ്കെടുക്കാം
Photo Courtesy: Amar

ഗാംങ്ടോക്

ഗാംങ്ടോക്

കിഴക്കന്‍ ഹിമാലയ നിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗാംഗ്ടോക് സിക്കീമിലെ ഏറ്റവും വലിയ പട്ടണമാണ്. സിക്കീം സന്ദര്‍ശിക്കുന്നവരുടെ പ്രിയ നഗരങ്ങളിലൊന്നായ ഗാംഗ്ടോക് പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ്. 1840ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചേ മൊണാസ്ട്രിയാണ് ബുദ്ധമത തീര്‍ഥാടന കേന്ദ്രം. വിശദമായി വായിക്കാം

Photo Courtesy: Sivakumar
09, ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍, ഊട്ടി

09, ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍, ഊട്ടി

എല്ലാ വര്‍ഷവും മേയ് മാസത്തിലാ‌ണ് ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍ നടക്കാറുള്ളത്. ഊട്ടിയുടെ വിവിധ ഭാഗങ്ങളിലായി മേയ് 21 മുതല്‍ 29 വരെയാണ് ഈ വര്‍‌‌ഷത്തെ സമ്മര്‍ ഫെസ്റ്റി‌വല്‍ നടക്കുന്നത്. മേയ് 21, 22 തീയ്യതികള്‍ കുന്നൂറിലെ സിംസ് പാര്‍ക്കില്‍ ഫ്രൂട്ട് ഷോ‌യും 27 മുതല്‍ 29 വരെ ഊട്ടി ബോട്ടോണിക്കല്‍ ഗാര്‍ഡനില്‍ ഫ്ലവര്‍ ഷോയും ഉണ്ടാകും
Photo Courtesy: Livingston

ഊട്ടി

ഊട്ടി

ഹില്‍സ്റ്റേഷനുകളുടെ റാണി എന്നാണ് ഊട്ടി അറിയപ്പെടു‌ന്നത്. ഉദഗമണ്ഡലം എന്നാണ് ഊട്ടിയുടെ യഥാര്‍ത്ഥപേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി മലനിരകളിലാണ് ഊട്ടി എന്ന സുന്ദരഭൂമി നിലകൊള്ളുന്നത്. ഊട്ടിയില്‍ ചെന്നാല്‍ സമീപത്തെ നിരവധി സ്ഥലങ്ങള്‍ കാണാനുണ്ട് അവയില്‍ ഒന്നാണ് കുന്നൂര്‍. തേയില, കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട കൂന്നൂരിലേക്ക് ഊട്ടിയില്‍ നിന്ന് 19 കിലോമീറ്റര്‍ ആണ് ദൂരം. വിശദമായി വായിക്കാം

Photo Courtesy: Balaji Kasirajan
10. പാര്‍വതി പീക്കിംഗ് ഫെസ്റ്റിവല്‍, കസോള്‍

10. പാര്‍വതി പീക്കിംഗ് ഫെസ്റ്റിവല്‍, കസോള്‍

ഹിമാചല്‍ പ്രദേശിലെ കാസോളില്‍ ആണ് തുടര്‍ച്ചയായി നാലം വര്‍ഷം പാര്‍വതി പീക്കിംഗ് ഫെസ്റ്റി‌വല്‍ അരങ്ങേറുന്നത്. വിവിധ രാജ്യങ്ങളിലെ കലാകാരാന്മാര്‍ ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എ‌ത്തിച്ചേരാറുണ്ട്. മേയ് 27 മുതല്‍ 30 വരെയാണ് ഈ ആഘോഷം

കസോള്‍

കസോള്‍

ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുള്ളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോ‌ള്‍ എന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്ന‌ത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിട‌ക്കുന്ന കസോ‌ള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അ‌കലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: BenSalo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X