Search
  • Follow NativePlanet
Share
» »ഹോളിവുഡ് ലൊക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയിലെ സുന്ദരഭൂമികള്‍

ഹോളിവുഡ് ലൊക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയിലെ സുന്ദരഭൂമികള്‍

By Maneesh

അപരിചിതമായ സ്ഥലങ്ങളാണ് മിക്ക ഹോളീവുഡ് സിനിമകള്‍ക്കും ആശ്ചര്യപ്പെടുത്ത തരത്തിലുള്ള ദൃശ്യചാരുത നല്‍കുന്നത്. അതിനുവേണ്ടി വളരെ അപൂര്‍വതയുള്ള സ്ഥലങ്ങള്‍ തേടിപ്പിടിച്ച് ഷൂട്ട് ചെയ്ത് കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ വളരെ വിചിത്രമായി മാറ്റിയെടുക്കുകയാണ് ഹോളിവുഡിലെ സാങ്കേതിക വിദഗ്ദര്‍ ചെയ്യുന്നത്.

ഫ്രീകൂപ്പണുകള്‍: ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 70% വരെ ലാഭം നേടാം

ഇത്തരം സ്ഥലങ്ങളൊക്കെ കാണുമ്പോള്‍ അവിടെയൊക്കെ ഒന്ന് യാത്ര ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ലാ. ഹോളിവുഡ് ലൊക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം

മാര്‍ബിള്‍റോക്ക്സ്, മധ്യപ്രദേശ്

മാര്‍ബിള്‍റോക്ക്സ്, മധ്യപ്രദേശ്

ജബല്‍പൂരിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം ജബല്‍പ്പൂരെന്ന് പറയുമ്പോള്‍ മാര്‍ബിള്‍റോക്ക്സ് തന്നെയാണ് ആദ്യം ഓര്‍മ്മിക്കപ്പെടുക. നര്‍മ്മദനദിയുടെ ഇരുകരകളിലുമായി നൂറടിയോളം ഉയരത്തിലാണ് ഈ മാര്‍ബിള്‍ കുന്നുകള്‍. പ്രകൃതിയുടെ നിശ്ചലത എന്ത് എന്ന് മനസിലാക്കാന്‍ ഇവിടം സന്ദര്‍ശിക്കണം. വിശദമായി വായിക്കാം

Photo Courtesy: Sandyadav080
ദുവാധര്‍ വെള്ളച്ചാട്ടം, മധ്യപ്രദേശ്

ദുവാധര്‍ വെള്ളച്ചാട്ടം, മധ്യപ്രദേശ്

ജബല്‍പൂരിലെ മാത്രമല്ല മധ്യപ്രദേശിലെത്തന്നെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ദുവാധര്‍ വെള്ളച്ചാട്ടം. നര്‍മ്മദാനദിയിലെ ഈ വെള്ളച്ചാട്ടം പത്തുമീറ്റര്‍ ഉയരമുള്ളതാണ്. മാര്‍ബിള്‍ പാറകള്‍ക്കിടയിലൂടെ ഒഴുകി ശക്തിയോടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്‍റെ സ്വരം ഏറെ ദൂരെനിന്ന് തന്നെ കേള്‍ക്കാനാവും. വിശദമായി വായിക്കാം

Photo Courtesy: Hariya1234
അരക്കു വാലി, ആന്ധ്രാപ്രദേശ്

അരക്കു വാലി, ആന്ധ്രാപ്രദേശ്

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അരക്കൂവലി. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Adityamadhav83
ശ്രീശൈലം ഡാം, ആന്ധ്രാപ്രദേശ്

ശ്രീശൈലം ഡാം, ആന്ധ്രാപ്രദേശ്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശ്രീ ശൈലം ഡാം. നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ കൃഷ്ണ നദിക്കു കുറുകെ ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നു. നര്‍മ്മദ കുന്നുകളിലെ കൂറ്റന്‍ മലയിടുക്കിനെ കേന്ദ്രീകരിച്ചാണ് ഈ അണക്കെട്ട് പണികഴിപ്പിച്ചിരിക്കുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Raj srikanth800
കടമത്ത് അയലന്‍ഡ്, ലക്ഷദ്വീപ്

കടമത്ത് അയലന്‍ഡ്, ലക്ഷദ്വീപ്

ഇന്ത്യയിലെ ട്രോപ്പിക്കല്‍ അനുഭവം തരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ലക്ഷദ്വീപ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിശദമായി വായിക്കാം

Photo Courtesy: Ekabhishek

ജോഗ്ഫാൾസ്, കര്‍ണാടക

ജോഗ്ഫാൾസ്, കര്‍ണാടക

കര്‍ണാടകയിലെ ശരാവതി നദിയില്‍ നിന്നുത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത 830 അടിയോളം താഴേക്കുള്ള പതനത്തില്‍ എവിടെയും തട്ടാതെയാണ് ഇതിന്റെ യാത്ര എന്നതാണ്. വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ജോഗിന്റെ സൗന്ദര്യം കണ്ടാസ്വദിക്കുന്നതിനായി ഇവിടെയത്തുന്നത്. വിശദമായി വായിക്കാം
Photo Courtesy: Abhay kulkarni wiki

ഹൊഗെനക്കല്‍ വെള്ളച്ചാട്ടം, തമിഴ് നാട്

ഹൊഗെനക്കല്‍ വെള്ളച്ചാട്ടം, തമിഴ് നാട്

കാവേരി നദിയുടെ തീരത്തുള്ള ഒരു ചെറിയഗ്രാമമാണ് ഹൊഗനക്കല്‍. കന്നട വാക്കുകളായ ഹൊഗെ (പുക എന്നര്‍ത്ഥം), കല്‍ (പാറ എന്നര്‍ത്ഥം) എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. വിശദമായി വായിക്കാം

Photo Courtesy: Mithun Kundu
ഡോൾഫിന്‍സ് നോസ്, തമിഴ് നാട്

ഡോൾഫിന്‍സ് നോസ്, തമിഴ് നാട്

കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കൊടൈക്കനലിലെ പ്രശസ്തമായ ഒരു പിക്ക്നിക്ക് പോയന്റാണ് ഡോൾഫിന്‍സ് നോസ്. വിശദമായി വായിക്കാം

Photo Courtesy: Wikitom2
മെറീന ബീച്ച്, തമിഴ് നാട്

മെറീന ബീച്ച്, തമിഴ് നാട്

ചെന്നൈയിലെ ഏറെ പ്രശസ്തമായ ഒരു ബീച്ചാണ് മറീന ബീച്ച്. സെന്‍റ് ജോര്‍ജ്ജ് കോട്ടക്ക് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് മറീന ബിച്ച് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറീന ബീച്ചിന്‍റെ തെക്ക് ഭാഗത്താണ് ബെസന്ത് നഗര്‍ ബീച്ച്. വിശദമായി വായിക്കാം

Photo Courtesy: KARTY JazZ
നീലഗിരി, തമിഴ് നാട്

നീലഗിരി, തമിഴ് നാട്

നീലഗിരി സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ട്രെയിനിലുള്ള കുന്നൂരിലേക്കും, ഊട്ടിയിലേക്കുമുള്ള യാത്ര. യുനെസ്കോയുടെ നിര്‍ദ്ദേശപ്രകാരം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. വിശദമായി വായിക്കാം
l
Photo Courtesy: A.M.Hurrell

സതാരമലനിരകൾ, മഹാരാഷ്ട്ര

സതാരമലനിരകൾ, മഹാരാഷ്ട്ര

ഏഴ് മലകളാല്‍ ചുറ്റപ്പെട്ട സതാര മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. 10,500 ചതരുശ്ര കിലോമീറ്റര്‍ ചുറ്റവളവുള്ള ഈ ജില്ലയില്‍ ഏറെ മനോഹരമായ ക്ഷേത്രങ്ങളും കോട്ടകളുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sunder Iyer
സ്പിതിവാലി, ഹിമാചല്‍ പ്രദേശ്

സ്പിതിവാലി, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. വിശദമായി വായിക്കാം

Photo Courtesy: SilverBirch
ഖജ്ജ്യാര്‍, ഉത്തരാഖണ്ഡ്

ഖജ്ജ്യാര്‍, ഉത്തരാഖണ്ഡ്

സ്വിറ്റ്സര്‍ലാന്‍ഡിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ഖാജ്ജ്യാര്‍ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ഉത്തരാഖണ്ഡിലെ ഡല്‍ഹൗസിയില്‍ നിന്ന് ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഡല്‍ഹൗസിയേക്കുറിച്ച് വായിക്കാം

Photo Courtesy: SriniG
ഹേംകുണ്ഡ്, ഉത്തരാഖണ്ഡ്

ഹേംകുണ്ഡ്, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുണ്ഡ്‌ സിഖുകാരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 15200 അടി ഉയരത്തിലാണ്‌ ഹേമകുണ്ഡ്‌ സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Satbir 4
കാഞ്ചന്‍ജംഗ, സിക്കിം

കാഞ്ചന്‍ജംഗ, സിക്കിം

ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ്‌ കാഞ്ചന്‍ജംഗ. സമുദ്ര നിരപ്പില്‍ നിന്നും 8586 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലായി ഹിമാലയത്തിലാണ്‌ കാഞ്ചന്‍ജംഗ സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: rajkumar1220
തേമി ടീഗാര്‍ഡന്‍, സിക്കിം

തേമി ടീഗാര്‍ഡന്‍, സിക്കിം

സിക്കിമിലെ ഏക തേയിലത്തോട്ടമാണിത്. 435 ഏക്കര്‍ വ്യാപ്തിയുള്ള ഈ തോട്ടം 1969 ല്‍ സ്ഥാപിക്കപ്പെട്ടു. ടെന്‍ഡോങ്ങ് കുന്നില്‍ നിന്നാണ് ഇതിന്‍റെ ആരംഭം. വര്‍ഷത്തില്‍ 100 മില്യണ്‍ ടണ്ണോളം തേയില ഇവിടെ ഉത്പാദിപ്പിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Abhijit Kar Gupta

ഡിസുകൗ വാലി, മണിപ്പൂര്‍

ഡിസുകൗ വാലി, മണിപ്പൂര്‍

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വിശദമായി വായിക്കാം

Photo Courtesy: Mongyamba

മാവ്‌ഫ്‌ളാങ്‌, മേഘാലയ

മാവ്‌ഫ്‌ളാങ്‌, മേഘാലയ

ഷില്ലോങില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയാണ്‌ മാവ്‌ഫ്‌ളാങ്‌ സ്ഥിതി ചെയ്യുന്നത്‌. പച്ചയായ കല്ല്‌ എന്നാണ്‌ മാവ്‌ ഫ്‌ളാങ്‌ എന്നതിന്റെ അര്‍ത്ഥം. ഈ മേഖലയില്‍ കണ്ടെത്തിയ ഏകശിലകളില്‍ നിന്നാണ്‌ ഈ പേരുണ്ടായത്‌. 1890 കളില്‍ പ്രെസ്‌ബിറ്റീരിയന്‍ ചര്‍ച്ച്‌ ഓഫ്‌ വെയില്‍സ്‌ മിഷനറിയുടെ ഖാസി ഹില്‍സിലെ ചികിത്സപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു മാവ്‌ഫ്‌ളാങ്‌ .വിശദമായി വായിക്കാം

Photo Courtesy: ChanduBandi
നോഹ്കാ‌ലികായ്, മേഘാലയ

നോഹ്കാ‌ലികായ്, മേഘാലയ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ വരണ്ടകാലത്ത് ഇതിലെ വെള്ളത്തിന്റെ അളവ് കാര്യമായി കുറയാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sayowais
ഉംലാവന്‍ ഗുഹ, മേഘാലയ

ഉംലാവന്‍ ഗുഹ, മേഘാലയ

ജോവൈയുടെ കിഴക്ക്‌ ഭാഗത്ത്‌ 60 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ലംഷ്‌നോങ്‌ ഗ്രാമത്തിലാണ്‌ ഉംലാവന്‍ ഗുഹ കാണപ്പെടുന്നത്‌. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ഉംലാവന്‍ ഗുഹ ആവേശഭരിതരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിശദമായി വായിക്കാം

Photo Courtesy: Biospeleologist
ലഡാക്ക്, ജമ്മു&കശ്മീര്‍

ലഡാക്ക്, ജമ്മു&കശ്മീര്‍

ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്. ദി ലാസ്റ്റ് ശങ്ക്രി ലാ , ചെറിയ തിബത്ത്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Wolken Berge Wasser Wiese
സന്‍സ്കാര്‍, ജമ്മു&കശ്മീര്‍

സന്‍സ്കാര്‍, ജമ്മു&കശ്മീര്‍

ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. സുമുദ്രനിരപ്പില്‍ നിന്ന് 4401 മീറ്ററും 4450 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തടാകങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വിശദമായി വായിക്കാം

Photo Courtesy: babasteve
സുന്ദര്‍ബന്‍

സുന്ദര്‍ബന്‍


ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ കണ്ടല്‍ സംരക്ഷണ മേഖലയാണ്‌ സുന്ദര്‍ബന്‍ അഥവ സുന്ദര്‍വനങ്ങള്‍. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശിലാണെങ്കിലും ഇന്ത്യയില്‍ ഉള്ള മൂന്നിലൊന്ന്‌ ഭാഗം വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: joiseyshowaa

ഗോപിചെട്ടിപ്പാളയം, തമിഴ് നാട്

ഗോപിചെട്ടിപ്പാളയം, തമിഴ് നാട്

മലയാള സിനിമയുടെ ഒരുകാലത്തെ സ്ഥിരം ലൊക്കേഷന്‍ ആയിരുന്നു പൊള്ളാച്ചിക്ക് സമീപമുള്ള ഗോപിചെട്ടിപ്പാളയം. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. സൗത്ത് കോയമ്പത്തൂരിലുള്ള ഈ സ്ഥലം ജില്ലയിലെ രണ്ടാമത്തെ വലിയ ടൗണാണ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ ലഭിക്കുന്നതിനൊപ്പം മനോഹരമായ പ്രകൃതിസൗന്ദര്യവും ഇവിടം സ്വന്തമാക്കുന്നു. വിശദമായി വായിക്കാം
/pollachi/
Photo Courtesy: Magentic Manifestations
http://en.wikipedia.org/wiki/File:Western_Ghats_Gobi.jpg

Read more about: travel സിനിമ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X