Search
  • Follow NativePlanet
Share
» »കാവേരി അമ്മയാണ്, മകളാണ്, ഭാര്യയാണ്!

കാവേരി അമ്മയാണ്, മകളാണ്, ഭാര്യയാണ്!

By Maneesh

കാവേരി എന്ന വാക്ക് ഒരു വികാര‌വും വിവാദ വിഷയവുമായി മാറുന്ന ഈ സമയത്ത് ഒരു സഞ്ചാരിയെന്ന നിലയിൽ കാവേരി നദിയേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത് കൗതുകകരമാ‌യ കാര്യമായിരിക്കും.

ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന കാവേരി തെക്കേ ഇന്ത്യയിലെ ഒരു പുണ്യ നദി കൂടിയാണ്. കാവേരി എന്നാൽ ഭാര്യയാണ്, ദേവിയാണ്, അമ്മയാണ്, മകളാണ്. കാവേരിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ 12 കാര്യങ്ങ‌ൾ സ്ലൈഡുകളിലൂടെ വായി‌ക്കാം

തമിഴ്‌നാട്ടിലെ കാവേരി തീരങ്ങള്‍തമിഴ്‌നാട്ടിലെ കാവേരി തീരങ്ങള്‍

കാവേരി സുന്ദരമാക്കിയ കന്നഡനാടുകള്‍കാവേരി സുന്ദരമാക്കിയ കന്നഡനാടുകള്‍

പഞ്ചരംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാംപഞ്ചരംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം

ചുറ്റിലും കാവേരി, നടുക്കൊരുപട്ടണം; അതാണ് ശ്രീരംഗപട്ടണചുറ്റിലും കാവേരി, നടുക്കൊരുപട്ടണം; അതാണ് ശ്രീരംഗപട്ടണ

കാവേരിയുടെ ഉത്ഭവം തേടി തലക്കാവേരിയില്‍

01. കുടക് മലയിൽ ജന്മം കൊണ്ടവൾ

01. കുടക് മലയിൽ ജന്മം കൊണ്ടവൾ

കന്നഡി‌ഗർക്ക് കാവേരി ഒരു വികാരമായി മാറാൻ കാരണം, കാവേരി ജന്മം കൊണ്ട് കന്നഡക്കാരിയാണ്. കുടക് മലനിരകളിലെ തലക്കാവേരിയാണ് കാവേരിയുടെ ജന്മസ്ഥലം. കൊടഗ് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളിലാണ് തലക്കാ‌വേരി സ്ഥിതി ‌ചെയ്യുന്നത്.

Photo Courtesy: Sibekai

02. കാവേരി അമ്മയാണ് ദേവിയാണ്

02. കാവേരി അമ്മയാണ് ദേവിയാണ്

തല‌ക്കാവേ‌രിയിൽ കാവേരി ദേവിയാണ്. ഇവിടെ കാവേരി ദേവിക്കായി സമർ‌‌പ്പിച്ചിട്ടുള്ള ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. കാവേരിയുടെ ഉത്ഭവ സ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്ന ചെറിയ ഒരു കുളവും ഇവിടെ കാണാം.
Photo Courtesy: Keshavsp

03. ബംഗാൾ ഉൾക്കടലിൽ അലിഞ്ഞ് ചേരുന്നവർ

03. ബംഗാൾ ഉൾക്കടലിൽ അലിഞ്ഞ് ചേരുന്നവർ

കർണാടകയിൽ പിറവിയെടുത്ത കാവേരി തമിഴ് നാട്ടിലൂടെ ഒഴുകി പൂമ്പുഹാറിൽ വച്ച് ബംഗാൾ ഉൾക്കടലിൽ ചേരുകയാണ്. അതുകൊണ്ട് തന്നെ കാവേരി നദിക്ക് തമിഴ് നാട്ടിലും വലിയ പ്രാധാന്യമുണ്ട്.

Photo Courtesy: Kasiarunachalam

04. മൂന്ന് സംസ്ഥാനങ്ങളിലൂടെ

04. മൂന്ന് സംസ്ഥാനങ്ങളിലൂടെ

കേരളം, തമിഴ് നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാന‌ങ്ങൾ കൂടാതെ കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലൂടെയുമാണ് കാവേരി ഒഴുകുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും നീ‌ളം കൂടിയ നദിയുമാണ് കാവേരി.

Photo Courtesy: Sonamj28

05. അഗസ്ത്യന്റെ ഭാര്യയാണ് കാവേരി

05. അഗസ്ത്യന്റെ ഭാര്യയാണ് കാവേരി

അഗസ്ത്യ മുനിയുടെ ഭാര്യയാണ് കാവേരി എന്ന് ചില ഐ‌തിഹ്യ‌ങ്ങളിൽ പറയുന്നുണ്ട്. ബ്രഹ്മഗിരി മലയിൽ ധ്യാനത്തിൽ ഇരിക്കുന്ന കാവേ‌രിയേ കണ്ടപ്പോൾ അഗസ്ത്യ മുനിക്ക് അനുരാഗം തോന്നി, കാവേരിയോട് വിവാഹ അഭ്യർത്ഥന നടത്തി. എന്നാൽ ഒരു നിബന്ധന വച്ചാണ് കാവേരി ആ അഭ്യർത്ഥന സ്വീകരിച്ചത്.
Photo Courtesy: Kamalanathanimg

06. കാവേരിയുടെ നിബന്ധന

06. കാവേരിയുടെ നിബന്ധന

ജീവിതകാലത്ത് എപ്പോഴെങ്കിലും തന്നെ ഉപേക്ഷിച്ച് കുറേ നാളത്തേക്ക് പോയാൽ അഗസ്ത്യനുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നാണ് കാവേരിയുടെ നിബന്ധന. പക്ഷെ ഒരിക്കൽ അഗസ്ത്യന് കാവേരിയെ വിട്ട് പോകേണ്ടി വന്നു. അങ്ങനെ കാവേരി ഒരു നദിയായി ഒഴുകിയെന്നാണ് വിശ്വാസം.

07. ബ്രഹ്മാവിന്റെ മകളാണ് കാവേരി

07. ബ്രഹ്മാവിന്റെ മകളാണ് കാവേരി

മറ്റൊരു കഥ ഇതാണ്. ബ്രഹ്മാ‌വിന്റെ മകളാണ് വിഷ്ണുമായ. ഒരിക്കൽ കാവേര മഹർഷി ബ്രഹ്മാവിനോട് സന്താന ലബ്ദിക്കായി പ്രാർത്ഥിച്ചു. പ്രാ‌ർത്ഥന കേട്ട ബ്രഹ്മാവ് തന്റെ മകൾ വിഷ്ണുമായയെ കാവേര മഹർഷിക്ക് മകളായി നൽകി. കാവേരന്റെ മകൾ ആയതിനാലാണ് കാവേരിക്ക് ആ പേര് ലഭി‌ച്ചത്.
Photo Courtesy: wikipedia

08. കാവേരിയിലെ മൂന്ന് ദ്വീപുകൾ

08. കാവേരിയിലെ മൂന്ന് ദ്വീപുകൾ

കാവേരി നദിയിൽ മൂന്ന് ദ്വീപുകൾ രൂപപ്പെട്ടിട്ടുണ്ട്. അതിൽ രണ്ടെണ്ണം കർണാടകത്തിലും ഒരെണ്ണം തമിഴ്നാട്ടിലുമാണ്. ശിവാന സമുദ്രയിൽ ആണ് ഒരു ദ്വീപ്. മൈസൂരിന് സമീപത്തുള്ള ശ്രീരംഗപട്ടണം. തമിഴ്നാട്ടിലെ ശ്രീരംഗം എന്നിവയാണ് മറ്റ് ദ്വീ‌പുകൾ.

Photo Courtesy: Guptarohit994

09. പോഷക നദികൾ

09. പോഷക നദികൾ

നിരവധി പോഷക നദികൾ വന്ന് ചേ‌രുന്ന നദി കൂടിയാണ് കാവേരി നദി, ഷിംഷ, ഹേമാവതി, കബിനി, അർക്കാവതി, ഹൊന്നുഹോളേ, ഭവാനി, ലോകപവാനി, അമരാവതി, നോയിൽ തുടങ്ങിയ നദികളാണ് കാവേരി നദിയുടെ പ്ര‌ധാന പോഷക നദികൾ.

Photo Courtesy: Vinodnellackal

10. ബാംഗ്ലൂരിന്റെ കുടിവെ‌ള്ളം

10. ബാംഗ്ലൂരിന്റെ കുടിവെ‌ള്ളം

ബാംഗ്ലൂരിൽ കുടിവെള്ളം എത്തിക്കാൻ കാവേരി നദിയിലെ വെള്ളം തൊരെക്കാടനഹള്ളി എന്ന സ്ഥലത്താണ് സ്റ്റോർ ചെയ്യുന്നത്. ഐടി നഗരമായ ബാംഗ്ലൂരിന്റെ പ്രധാന ജല സ്രോധസ് ഇതാണ്.

Photo Courtesy: Ashwin Kumar

11. അമ്മയാണ് കാവേരി

11. അമ്മയാണ് കാവേരി

കുഡഗരുടെ ആദി ദേവതയാണ് കാവേരി. കാവേരിയെ അവർ അമ്മയായിട്ടാണ് കരുതുന്നത്. കാവേരമ്മ എന്നാണ് കാവേരിയെ കുഡകർ വിളിക്കുന്നത്.

Photo Courtesy: Gopal Venkatesan

12. ത്രിരംഗ

12. ത്രിരംഗ

കാവേരിയിടെ തീരത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് വിഷ്ണു ക്ഷേത്രങ്ങളേ ചേർത്ത് ത്രിരംഗ എന്ന് വിശേഷി‌പ്പിക്കാറുണ്ട്. ശ്രീരംഗപട്ടണ‌ത്തെ ആദി രംഗയെന്നും ശിവാന സമുദ്രത്തെ മധ്യ രംഗയെന്നും ശ്രീ‌രംഗത്തെ അന്ത്യ രംഗ എന്നുമാണ് വിശേഷിപ്പിക്കുന്നത്.

Photo Courtesy: Philanthropist 1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X